'ഒട്ടകപക്ഷിയുടെ തൂവല്‍', മഹേഷിന്റെ പ്രതികാരത്തിലെ അപ്പൂപ്പന്‍ താടിയെക്കുറിച്ച് അജയന്‍ ചാലിശ്ശേരി
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ ആസ്വാദ്യകരമാക്കിയതിന് പ്രേക്ഷകര്‍ കടപ്പെട്ടിരിക്കുന്നത് മനോഹരമായി ഗുണാ കേവും സുഭാഷ് വീഴുന്ന കുഴിയും വലിയ മരവുമൊക്കെ സെറ്റ് ഇട്ട ആര്‍ട്ട് ഡയറക്ടര്‍ ആയ അജയന്‍ ചാലിശ്ശേരിയോടും ടീമിനോടുമാണ്. അജയന്‍ ചാലിശ്ശേരിയുടെ ആര്‍ട്ടിലെ മികവ് ട്രാന്‍സിലെ ആംസ്റ്റര്‍ഡാം കൊച്ചിയില്‍ സെറ്റ് ഇട്ടപ്പോള്‍ തന്നെ വ്യക്തമാണ്.
മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രോഡക്ഷന്‍ ഡിസൈനിന് പിറകിലെ അജയന്റെ വര്‍ക്ക് അതി മനോഹരമാണ്. വരത്തനിലും ഗ്യാങ്‌സ്റ്ററിലും പറവയിലും മഹേഷിന്റെ പ്രതികാരത്തിലും അജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം സിനിമയില്‍ അപ്പൂപ്പന്‍ താടിയുണ്ടാക്കിയ കഥ പറയുകയാണ് അജയന്‍ ചാലിശ്ശേരി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അജയന്‍ ചാലിശ്ശേരി അപ്പൂപ്പന്‍ താടിയുണ്ടാക്കിയ കഥയെക്കുറിച്ച് വിശദീകരിക്കുന്നത്.

'ആര്‍ട്ട് ഡയറക്ടര്‍മാര്‍ ഇങ്ങനെ പല നമ്പറുകളും കാണിക്കും. അപ്പൂപ്പന്‍ താടി ചോദിക്കുന്നത് മഴക്കാലത്താണ്. അത് നമുക്ക് ഉണ്ടാക്കികൊടുത്തേ മതിയാകൂ. ഒരു സമയത്ത് കിട്ടാന്‍ സാധ്യതയില്ലാത്ത സാധനമാണ്. എവിടെയെങ്കിലും സൂക്ഷിച്ച് വെച്ചാലും രണ്ടും രണ്ടായി പോകുന്നതാണ്. സിനിമയ്ക്ക് അത് വേണം എന്ന് പറഞ്ഞാല്‍ ഉണ്ടാക്കി കൊടുക്കണം. അപ്പൂപ്പന്‍ താടി ഉണ്ടാക്കാന്‍ ഫര്‍ മറ്റീരിയലു പോലുള്ള പല സാധനങ്ങള്‍ നോക്കിയിരുന്നു. പക്ഷെ അതൊന്നും സക്‌സസ് ആയില്ല,' അദ്ദേഹം പറഞ്ഞു.
എല്ലാം നല്ല വെയിറ്റ് ആണ്. ഇത് തീരെ വെയിറ്റ് ഇല്ലാത്ത ഒരു സാധനമല്ലേ. വായുവിലൂടെ പതുക്കെ ഇറങ്ങി വരുന്ന സാധനമാണ്. നമുക്ക് പോലും അതിന്റെ വെയിറ്റ് കണ്ടെത്താന്‍ പറ്റില്ല. അത്തരം ഒരു സാധനത്തോടാണ് നമ്മള്‍ മത്സരിക്കാന്‍ പോകുന്നത്. അത് എന്ത് മെറ്റീരിയല്‍ എന്ന് പറഞ്ഞിട്ട് ഒന്നും ശരിയാവുന്നില്ല. ചില സമയത്ത് നമുക്ക് തോന്നും ഇന്ന സാധനം വെച്ച് ചെയ്തുകഴിഞ്ഞാല്‍ ഇത് സക്‌സസ് ആവും എന്ന്. പക്ഷെ ഇത് അങ്ങനെ സംഭവിക്കുന്നുണ്ടായിരുന്നില്ല.
അവസാനം കട്ടപ്പനയില്‍ ഒരു ഫാന്‍സി സ്റ്റോറില്‍ കയറി കടയില്‍ മൊത്തം പരതി നോക്കി. അവസാനം പെണ്‍കുട്ടികളുടെ ഹെയര്‍ ബാന്‍ഡിന്റെ മേലെ തൂവല്‍ പോലുള്ള കനം കുറഞ്ഞ ഒരു സാധനം കണ്ടു. അത് എടുനോക്കിയപ്പോള്‍ അതിന്റെ സൈസും എല്ലാം ഓക്കെ ആണെന്ന് തോന്നി. അതൊരു ലൈറ്റ് പിങ്ക് കളര്‍ ആയിരുന്നു അത് വെച്ച് ഒന്ന് ടെസ്റ്റ് അടിച്ച് നോക്കി. അത് സക്‌സസ് ആയി. വളരെ ലൈറ്റ് വെയിറ്റ് ആയിട്ടുള്ള തൂവല്‍ ആണതെന്നും അജയന്‍ പറയുന്നു.

'എന്ത് തൂവല്‍ ആണെന്ന് നോക്കിയപ്പോള്‍ അത് ഒട്ടകപക്ഷിയുടെ ചിറകിന്റെ അടിയിലെ തൂവല്‍ കൊണ്ട് ഉണ്ടാക്കിയതാണ്. ആ തൂവല്‍ കിട്ടുന്ന സ്ഥലം അന്വേഷിച്ച് ഞാന്‍ പോയപ്പോള്‍ ബോംബെയില്‍ തൂവല്‍ വില്‍ക്കുന്ന ഒരു കടയുണ്ടെന്നറിഞ്ഞു. അവിടെ നമ്മുടെ ഒരു സുഹൃത്തിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അവന്‍ അവിടെ പോയി അന്വേഷിച്ചപ്പോള്‍ ഒരു തൂവലിന് 200 രൂപയാണ്. ഒരു തൂവല്‍ കൊണ്ട് 4 അപ്പൂപ്പന്‍ താടിയേ ഉണ്ടാക്കാന്‍ പറ്റുകയുള്ളു. അങ്ങനെ നമ്മള്‍ 1000 അപ്പൂപ്പന്‍ താടി ഉണ്ടാക്കി. അതാണ് ആ സീനില്‍ ബോക്‌സോടെ താഴേക്ക് ചരിക്കുന്നത്,' അജയന്‍ പറയുന്നു.
അമ്മയുടെ ശബ്ദം പൂര്‍ണമായും പോയി! താരകല്യാണിന് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി മകള്‍ സൗഭാഗ്യ
ഒരാഴ്ച എട്ടോ പത്തോ ആര്‍ടിസ്റ്റുകളെ വെച്ച് ഉണ്ടാക്കിച്ചതാണ്. കുറെ എണ്ണം ഒക്കെ വളരെ ഡീറ്റെയില്‍ ആയിട്ട് ചെയ്തിട്ടുണ്ടായിരുന്നു. അപ്പൂപ്പന്‍ താടിയുടെ താഴത്തെ സീഡ് ചെയ്തത്, പ്ലാസ്റ്റിക് കവറില്‍ ഫുഡിന്റെ ചൂട് പോവാതിരിക്കാന്‍ വെക്കുന്ന റാപ്പിംഗ് പേപ്പറിന്റെ ഉള്ളില്‍ ഒരു സീഡ് പോലെ വരച്ച് അത് കവര്‍ ചെയ്തിട്ടാണ്. ഉദയന്‍ എന്ന് പറഞ്ഞ് സുഹൃത്തായ ആര്‍ടിസ്റ്റും അവരുടെ ടീമും ആണ് അത് ചെയ്ത് തന്നത്. അത് വളരെ വലിയ സക്‌സസ് ആയിരുന്നു. കാരണം പ്രകൃതിയിലുള്ള ഒരു സാധനം ഉണ്ടാക്കി അത് ഇടുന്ന സമയത്ത് അത് പറന്ന് പോകുന്നത് നമ്മള്‍ തന്നെ കാണുമ്പോള്‍ ഞെട്ടിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications