ന‌ടിക്കൊപ്പം ബം​ഗ്ലാവിലെന്ന് ​സംസാരം വന്നു, അജിത്ത് ടെൻഷനായി, ദുശ്ശീലം നിർത്താൻ ശാലിനി ചെയ്തത്: ചെയ്യാർ ബാലു

ആരാധകരുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും. കരിയറിനൊപ്പം കുടുംബ ജീവിതത്തിന് വലിയ പ്രധാന്യം നൽകുന്ന താരമാണ് അജിത്ത്. ശാലിനി വിവാഹ ശേഷം അഭിനയ രം​ഗം പൂർണമായും വിട്ടു. വിവാഹത്തിന് മുമ്പേ അഭിനയ രം​ഗത്ത് തുടരാൻ ശാലിനിക്ക് താൽപര്യമുണ്ടായിരുന്നില്ല. വിവാഹ ശേഷം ശാലിനി സിനിമകളുടെ തിരക്കുകൾ ഒഴിവാക്കി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. അപ്പോഴേക്കും അജിത്ത് തമിഴകത്തെ സൂപ്പർതാരമായി വളർന്നു. അജിത്ത്-ശാലിനി പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു.

മറ്റുള്ളവർക്ക് മാതൃകാ ദമ്പതികളാണ് അജിത്തും ശാലിനിയുമെന്ന് ചെയ്യാർ ബാലു പറയുന്നു. പ്രണയത്തിലായ ശേഷം ശാലിനി ചില സീനുകളിൽ അഭിനയിക്കുന്നത് അജിത്തിന് ഇഷ്ടമായിരുന്നില്ലെന്നും ചെയ്യാർ ബാലു പറയുന്നു. ചുംബന രം​ഗങ്ങളിൽ അഭിനയിക്കില്ലെന്ന് ശാലിനി ആദ്യമേ പറഞ്ഞതാണ്. മണി രത്നം പറഞ്ഞത് കൊണ്ടാണ് അലെെ പായുതേയിൽ ചില റൊമാന്റിക് സിനിമകളിൽ അഭിനയിക്കാൻ ശാലിനി തയ്യാറായത്. അജിത്തിനെക്കുറിച്ച് തുട‌രെ ​ഗോസിപ്പുകൾ വന്നിരുന്നു. ഒരു നടിയെയും അജിത്തിനെയും കുറിച്ച് സംസാരമുണ്ടായി.

Ajith And Shalini

ഇസിആറിൽ അവർ ബം​ഗ്ലാവ് വാങ്ങി എന്ന് വാർത്തകൾ വന്നു. അതേക്കുറിച്ചുള്ള ചോ​ദ്യങ്ങൾ വന്നപ്പോൾ അജിത്ത് ടെൻഷനായി. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ എന്തിന് ഇടപെടുന്നു എന്ന് ചോദിച്ചു. പണവും പ്രശസ്തിയും വരുമ്പോൾ പ്രണയവും മറ്റുമുണ്ടാകും. ശാലിനിയെ മീറ്റ് ചെയ്ത ശേഷം അദ്ദേഹം മാറി. അക്കാലത്ത് അജിത്ത് വലിയ ചെയിൻ സ്മോക്കറായിരുന്നു. ഒരു സി​ഗരറ്റിൽ നിന്നും അടുത്ത സി​ഗരറ്റ് കത്തിക്കും. പുകവലിക്കുന്ന് ഇഷ്ടമല്ല എന്ന് പറയുന്നതിന് പകരം ശാലിനി പറഞ്ഞത് സി​ഗരറ്റിന്റെ പുക എനിക്ക് അലർജിയാണെന്നാണ്. അടുത്ത ദിവസം തൊട്ട് അജിത്ത് സി​ഗരറ്റ് വലിക്കാതായി.

എടുത്ത് ചാട്ടക്കാരനായിരുന്നു അജിത്ത്. സിനിമകളുടെ പേരിൽ എപ്പോഴും പ്രശ്നമായിരിക്കും. അട്ടഹാസം എന്ന സിനിമയുടെ സമയത്തെല്ലാം അജിത്ത് അക്ഷമനായിരുന്നു. അപ്പോൾ ശാലിനി അജിത്തുമായി സംസാരിച്ചു. നിങ്ങൾക്ക് കഥ ഇഷ്‌ടപ്പെട്ടല്ലേ സിനിമ ചെയ്തത്. സംവിധായകൻ കറക്ടായി ഷൂട്ട് ചെയ്തു. ഡബ്ബിം​ഗ് ചെയ്യുമ്പോഴേ ഔട്ട്പുട്ട് എന്താണെന്ന് നിങ്ങൾക്കറിയാം. അതിനപ്പുറം സിനിമ ഓടുന്നതും ഓടാത്തതും നമ്മുടെ കയ്യിലല്ല. ഇങ്ങനെ ടെൻഷനാകുന്നത് കൊണ്ട് ഒന്നും മാറില്ലെന്ന് പറഞ്ഞ് മനസിലാക്കി. ആ തിരിച്ചറിവ് വന്നതോടെ അജിത്ത് ഈ സ്വഭാവത്തിൽ മാറ്റം വരുത്തിയെന്നും ചെയ്യാർ ബാലു പറഞ്ഞു. ആ​ഗായം സിനിമാസിൽ സംസാരിക്കുകയായിരുന്നു ചെയ്യാർ ബാലു.

More from Filmibeat

Read more about: ajith shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X