ദിലീപ് മഞ്ജുവിനെ പുറംലോകം കാണിക്കുന്നില്ലെന്ന് പറഞ്ഞു, പക്ഷെ ശാലിനിയുടെ കാര്യത്തിൽ അജിത്ത് ചെയ്തത്

സിനിമാ രം​ഗത്ത് വർഷങ്ങളായി സൂപ്പർതാര പദവി നിലനിർത്തുന്ന അജിത്തിന് വലിയ ആരാധക വൃന്ദ​മുണ്ട്. ഒരു കാലത്ത് പ്രേക്ഷകരുടെ മനസിൽ തൊട്ട കഥാപാത്രങ്ങൾ ചെയ്ത അജിത്ത് വർഷങ്ങളായി സൂപ്പർതാര പദവിയിൽ മാത്രം തളയ്ക്കപ്പെട്ടു എന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. നല്ല തിരക്കഥകൾ തെരഞ്ഞെടുക്കാനോ കഥാപാത്രത്തിന് വേണ്ടി പരിശ്രമിക്കാനോ അജിത്ത് താൽപര്യപ്പെടുന്നില്ല എന്നാണ് വിമർശനം. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ശ്രദ്ധ നൽകുന്നയാളാണ് അജിത്ത്. മുൻ നടി ശാലിനിയാണ് അജിത്തിന്റെ ഭാര്യ. പ്രണയിച്ച് വിവാഹം ചെയ്തവരാണിവർ. 2000 ലായിരുന്നു വിവാഹം.

വിവാഹ ശേഷം ശാലിനി അഭിനയ രം​ഗത്ത് നിന്നും പൂർണമായും മാറി നിന്നു. മലയാളത്തിൽ ഒരു കാലത്ത് സജീവമായിരുന്നു ശാലിനി. തമിഴിലും നിരവധി അവസരങ്ങൾ ശാലിനിയെ തേടിയെത്തി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ശാലിനി വിവാഹിതയാകുന്നത്. അലൈപായുതെ എന്ന സിനിമയിലൂടെ വൻ ജനപ്രീതി നേടിയ സമയം. വിവാഹ ശേഷം അഭിനയ രം​ഗത്തേക്ക് തിരിച്ച് വരാൻ ശാലിനി തയ്യാറായില്ല. ശാലിനി അഭിനയ രം​ഗത്ത് തുടരുന്നതിൽ അജിത്തിന് താൽപര്യമുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ‌

Ajith And Shalini

2000 ൽ നൽകിയ അഭിമുഖത്തിൽ വിവാഹ ശേഷം ശാലിനി അഭിനയ രം​ഗത്ത് തുടരുന്നത് തനിക്കിഷ്ടമല്ലെന്നും ഇക്കാര്യം പ്രണയത്തിലായിരുന്നപ്പോൾ തന്നെ താൻ ശാലിനിയോട് പറഞ്ഞിട്ടുണ്ടെന്നും അജിത്ത് വ്യക്തമാക്കിയിരുന്നതെന്ന് നെറ്റിസൺസ് പറയുന്നു. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളാണ് വരുന്നത്.

ശാലിനിക്ക് സിനിമാ രം​ഗത്തോട് വിവാഹത്തിന് മുമ്പേ താൽപര്യമില്ലായിരുന്നെന്ന് പലരും ചൂണ്ടിക്കാട്ടി. അച്ഛന്റെ തീരുമാന പ്രകാരമാണ് ശാലിനിയും സഹോദരിയും സിനിമകളിൽ ബാലതാരമായി അഭിനയിച്ചത്. ശാലിനിക്ക് അഭിനയത്തോട് താൽപര്യമില്ലായിരുന്നു. നല്ല കുട്ടിക്കാലം സിനിമകളിലൂടെ ശാലിനിക്ക് ഇല്ലാതായി. വിവാഹ ശേഷം ശാലിനി സ്വന്തം ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. അതിനാൽ അജിത്ത് ശാലിനിയുടെ കരിയർ തകർത്തെന്ന് പറയാനാവില്ല എന്നാണ് ഭൂരിഭാ​ഗം അഭിപ്രായങ്ങളും.

Ajith And Shalini

തന്റെ റോളുകൾ വലുതല്ലെങ്കിൽ ശാലിനി വലിയ സിനിമകൾ പോലും നിരസിക്കുമായിരുന്നെന്ന് സംവിധായകൻ ശരൺ പറഞ്ഞിട്ടുണ്ട്. 1997 നും 2001 നും ഇടയ്ക്ക് അഞ്ച് തമിഴ് സിനിമകളിൽ മാത്രമേ ശാലിനി അഭിനയിച്ചിട്ടുള്ളൂ. കാതലിക്ക് മര്യാ​​ദ, അമർക്കളം, കണ്ണുക്കുൾ നിലാവ്, അലെെപായുതേ, പ്രിയദ​ വരം വേണ്ടും എന്നീ സിനിമകളിൽ നായകനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ശാലിനിയുടേത്. സിനിമാ ര​ഗം വിട്ടത് ശാലിനിയുടെ ഇഷ്‌ട പ്രകാരമായിരിക്കും എന്നും അഭിപ്രായങ്ങളുണ്ട്.

അജിത്താണ് ശാലിനിയുടെ കരിയറിന് അവസാനം കുറിച്ചതെന്ന വാദവും ശക്തമാണ്. നേരത്തെ ഇതേ വിമർശനം നേരിട്ടത് നടൻ ദിലീപാണ്. ആദ്യ ഭാര്യ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്യുന്നത് മഞ്ജു മലയാളത്തിലെ ഏറ്റവും ജനപ്രിയ നടിയായിരിക്കെയാണ്. വിവാഹ ശേഷം മഞ്ജു അഭിനയ രം​ഗം വിട്ടു. ദിലീപിന്റെ എതിർപ്പായിരുന്നു ഇതിന് കാരണമെന്നാണ് പുറത്ത് വന്ന വാദം.

മഞ്ജുവിനെ പുറം ലോകം പോലും കാണിക്കാതെ വീട്ടിലേക്ക് ഒതുക്കി എന്ന് ഒരു കാലത്ത് സംസാരമുണ്ടായിരുന്നു. മഞ്ജുവിന്റെ കരിയറിലെ സുവർണ കാലഘട്ടം ഇല്ലാതാക്കിയെന്ന കുറ്റപ്പെ‌ടുത്തൽ വിവാ​ഹ മോചനത്തിന് ശേഷവും ​ദിലീപ് കേൾക്കുന്നുണ്ട്. നടി കാവ്യ മാധവനെ രണ്ടാമത് വിവാഹം ചെയ്ത ശേഷവും ഈ വിമർശനം വന്നു. ദിലീപിനെ വിവാ​ഹം ചെയ്ത ശേഷം കാവ്യയെ സിനിമകളിൽ കണ്ടിട്ടില്ല. എന്നാൽ ഇത്തരത്തിലുള്ള വിമർശനങ്ങൾ അജിത്തിന് കേൾക്കേണ്ടി വന്നിട്ടില്ല.

More from Filmibeat

Read more about: ajith shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X