കഷ്ടപ്പെട്ടത് മതി, നിന്നെയും നിന്റെ കുടുംബത്തെയും ഞാന്‍ നോക്കിക്കൊള്ളാം, വീട് പണിതപ്പോഴും ആ കരുതൽ കാണിച്ചു!

തെന്നിന്ത്യൻ സിനിമയിലെ പവർ കപ്പിൾ, മാതൃക ദമ്പതികൾ എന്നീ വിശേഷണങ്ങളെല്ലാം ചേരുന്ന ജോഡിയാണ് അജിത്തും ശാലിനിയും. അമർക്കളം സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയം ആരംഭിച്ചത്. പിന്നീട് 2000ൽ വിവാഹിതരായി. വിവാഹത്തിനുശേഷം ശാലിനി സിനിമയിൽ നിന്ന് വിട്ടുനിന്ന് കുടുംബ ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകി. ലളിതവും സന്തോഷകരവുമായ കുടുംബജീവിതം കൊണ്ടാണ് അജിത്-ശാലിനി ദമ്പതികൾ ആരാധകരുടെ പ്രിയങ്കരരായത്.

അവരുടെ പ്രശ്നങ്ങളെല്ലാം തീർന്നു! ഇനി പഴയത് പോലെ ഒന്നിച്ച് മുന്നോട്ട്! ഒടുവിൽ പ്രതികരിച്ച് സുജിന
അവരുടെ പ്രശ്നങ്ങളെല്ലാം തീർന്നു! ഇനി പഴയത് പോലെ ഒന്നിച്ച് മുന്നോട്ട്! ഒടുവിൽ പ്രതികരിച്ച് സുജിന

കുറച്ച് കാലങ്ങളെയായിട്ടുള്ളു ശാലിനി സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയിട്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും കുടുംബജീവിതത്തെ കുറിച്ച് സംസാരിക്കാനുമെല്ലാം തുടങ്ങിയിട്ട്. അജിത്-ശാലിനി ജോഡിയെ കുറിച്ച് സംവിധായകൻ ശരൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

Ajith Shalini

ഇനി സിനിമയും അഭിനയവും വേണ്ടെന്നും പഠനത്തിൽ ശ്രദ്ധ കൊടുക്കാമെന്നും ശാലിനി തീരുമാനിച്ചിരുന്ന സമയത്താണ് താൻ അമർക്കളത്തിന്റെ സ്ക്രിപ്റ്റുമായി സമീപിച്ചതെന്നും അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിന്ന ശാലിനി പിന്നീട് സിനിമയ്ക്ക് ഓക്കെ പറഞ്ഞത് അജിത് നേരിട്ട് സംസാരിച്ച് സമ്മതിപ്പിച്ചതുകൊണ്ടാണെന്നും ശരൺ പറയുന്നു.

ശാലിനിയുടെ കുടുംബത്തിന് അജിത് നൽകുന്ന പ്രധാന്യത്തെ കുറിച്ചും ശരൺ വാചാലനായി. അഭിനയത്തിൽ നിന്നും വിട്ട് നിൽക്കാമെന്നത് ശാലിനി സ്വമേധയാ എടുത്ത തീരുമാനം. അമർക്കളം സിനിമയിലേക്ക് ക്ഷണിക്കാനായി പോയപ്പോൾ തന്നെ അഭിനയം നിർത്താൻ താൽപര്യപ്പെടുന്നതായി പറഞ്ഞിരുന്നു. പഠിക്കാനാണ് ആ​ഗ്രഹമെന്നും പറ‍ഞ്ഞിരുന്നു. കുട്ടിക്കാലം മുതൽ അഭിനയിച്ച് ബോറടിച്ചു എന്നെല്ലാം പറ‍ഞ്ഞു.

അച്ഛന്റെ സ്വത്തും വേണ്ടെന്ന് വെക്കെന്ന് പറയുന്നവരോട്; ജേസൺ സഞ്ജയ് ചില്ലറക്കാരനല്ല; തണലായി ഒരാൾ
അച്ഛന്റെ സ്വത്തും വേണ്ടെന്ന് വെക്കെന്ന് പറയുന്നവരോട്; ജേസൺ സഞ്ജയ് ചില്ലറക്കാരനല്ല; തണലായി ഒരാൾ

പഠനം തുടരാനായി ശാലിനി ഒരു കോളേജും കണ്ടെത്തി വെച്ചിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു. ഒരുപാട് സംസാരിച്ചാണ് അമർക്കളം നായിക വേഷം ചെയ്യാൻ ശാലിനിയെ ഞാൻ സമ്മതിപ്പിച്ച് എടുത്തത്. അജിത്ത് സാർ തന്നെ നേരിട്ട് സംസാരിച്ചത് കൊണ്ട് കൂടിയാണ് ശാലിനി അമർ‌ക്കളത്തിൽ അഭിനയിച്ചതും. കുടുംബം എപ്പോഴും തന്റെ സംരക്ഷണയിൽ തനിക്കൊപ്പം ഉണ്ടായിരിക്കണമെന്ന് അതിയായി ആ​ഗ്രഹമുള്ളയാളാണ് അജിത്.

കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ വ്യക്തി. അവര്‍ക്ക് രണ്ടുപേര്‍ക്കും പരസ്പര ബഹുമാനമുണ്ട്. അതാണ് ആ ബന്ധത്തിന്റെ സൗന്ദര്യവും. തിരുവണ്‍മയൂരിലെ വീടിന്റെ പണി നടക്കുമ്പോള്‍ എന്നെ കൂട്ടിക്കൊണ്ടുപോയി എല്ലാം കാണിച്ച് തന്നിരുന്നു അജിത്. 1999 കാലഘട്ടത്തിലായിരുന്നു അത്. ഗ്രൗണ്ട് ഫ്ലോറിൽ അജിത്തിന്റെ അച്ഛനും അമ്മയുമാണ്.

Ajith Shalini

രണ്ടാമത്തെ നിലയില്‍ ശാലിനിയുടെ കുടുംബം. ശാലിനിയുടെ സഹോദരങ്ങളായ ശ്യാമിലിയ്ക്കും റിച്ചാര്‍ഡിനും എല്ലാം ആ വീട്ടിൽ വെവ്വേറെ മുറികളുണ്ട്. മൂന്നാമത്തെ നില അജിത്തിന്റെ സഹോദരങ്ങള്‍ക്കാണ്. നാലാമത്തെ നിലയിലാണ് അജിത്തും ശാലിനിയും താമസിക്കുന്നത്. ചെറുപ്പം മുതൽ നീ കഷ്ടപ്പെടുന്നു. ഇനി അത് വേണ്ട. നിന്നെ മാത്രമല്ല നിന്റെ കുടുംബത്തെയും ഞാന്‍ നോക്കിക്കോളാം എന്ന് അജിത് ശാലിനിയോട് പറഞ്ഞിരുന്നുവത്രെ.

അതുകൊണ്ട് തന്നെ‌യാണ് അഭിനയിക്കേണ്ട ആവശ്യം ശാലിനിക്ക് വരാതിരുന്നതും. ശാലിനിയ്ക്കും തുടര്‍ന്ന് അഭിനയിക്കാനുള്ള താത്പര്യമില്ലായിരുന്നു. അവരെപ്പോലൊരു പ്രതിഭ സിനിമ വിട്ടത് പ്രേക്ഷകർക്ക് ഒരു നഷ്ടമാണ്. പക്ഷെ ശാലിനി എന്ന പേര് ഇന്നും ലൈംലൈറ്റില്‍ ഇത്ര തിളക്കത്തോടെ നിലനില്‍ക്കുന്നത് അവര്‍ അഭിനയിക്കാതെ തുടരുന്നത് കൊണ്ടാണെന്നും ശരൺ പറഞ്ഞു.

വേർപിരിയുന്നില്ല, പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിച്ചു; ഒന്നിക്കാൻ തീരുമാനിച്ച സന്തോഷം പങ്കുവെച്ച് സുജിനും നിദയും!
വേർപിരിയുന്നില്ല, പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിച്ചു; ഒന്നിക്കാൻ തീരുമാനിച്ച സന്തോഷം പങ്കുവെച്ച് സുജിനും നിദയും!

ഇപ്പോൾ കാർ‌ റേസിങിനാണ് അജിത് കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. വിരളമായി മാത്രമാണ് സിനിമകൾ ചെയ്യുന്നത്. അജിതിന്റെ ഇഷ്ടങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ശാലിനിക്കും എന്നും താൽപര്യം. തന്റെ സിനിമകളൊന്നും മക്കൾ കണ്ടിട്ടില്ലെന്ന് അടുത്തിടെ ഒരു അവാർഡ് ഫങ്ഷനിൽ പങ്കെടുത്ത് സംസാരിക്കവെ ശാലിനി പറഞ്ഞിരുന്നു. എന്റെ ഒരു സിനിമപോലും മക്കൾ കണ്ടിട്ടില്ല. ഓരോസമയവും കാണാമെന്ന് പറയും എന്തെങ്കിലും കാര്യംകൊണ്ട് അത് നടക്കാതെപോവും എന്നാണ് ശാലിനി പറഞ്ഞത്.

More from Filmibeat

Read more about: ajith thala ajitha shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X