അക്കൗണ്ടിൽ പണമെത്തുന്നതുവരെ ചിരിക്കില്ല, അജിത്തിന്റെ മറ്റൊരു വശം; കുറ്റപ്പെടുത്തൽ നയൻതാരയ്ക്ക് മാത്രമോ
തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരമായ അജിത്ത് ഇന്ന് സിനിമയിലേക്ക് മാത്രം ശ്രദ്ധ നൽകുന്നില്ല. റേസിംഗിന് വേണ്ടിയും അജിത്ത് സമയം മാറ്റി വെക്കുന്നുണ്ട്. അജിത്തിനെ പാടിപ്പുകഴ്ത്തുന്ന ആരാധകർ ഏറെയാണ്. അതേപോലെ വിമർശകരും താരത്തിനുണ്ട്. ഇന്നത്തെ താരമാക്കി മാറ്റിയ സിനിമാ ലോകത്തോടും ആരാധകരോടും അജിത്ത് വലിയ താൽപര്യം കാണിക്കുന്നില്ലെന്നാണ് വിമർശനം. അജിത്തിനെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബിസ്മി പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പണത്തിന്റെ കാര്യത്തിൽ അജിത്ത് കർക്കശക്കാരനാണെന്ന് ബിസ്മി പറയുന്നു.
അജിത്ത് പ്രതിഫലത്തിന് പകരം സിനിമയുടെ ലാഭ വിഹിതം വാങ്ങാൻ തയ്യാറാകില്ല. ഒരുപാട് പേർക്ക് അറിയാത്ത അജിത്തിന്റെ മറ്റൊരു വശമുണ്ട്. പണത്തിന്റെ കാര്യത്തിൽ വലിയ കർക്കശക്കാരനാണ്. പ്രതിഫലം സംസാരിച്ച് ധാരണയാകും. ഓരോ മാസവും അഞ്ചാം അജിത്തിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ കൊടുക്കണം. നാലാം തിയതി മുതൽ ഇക്കാര്യം ഓർമ്മിപ്പിച്ച് കൊണ്ടിരിക്കും. ചില താരങ്ങൾ പ്രതിഫലക്കാര്യം അഡ്ജസ്റ്റ് ചെയ്യും. എന്നാൽ അജിത്ത് പണം ലഭിക്കുന്നത് വരെയും വിടില്ല. അഞ്ചാം തിയതി അക്കൗണ്ടി പണം ക്രെഡിറ്റായാൽ മാത്രമേ മാനേജരോടും പ്രൊഡ്യൂസറോടും ചിരിക്കൂ. അത് വരെയും മുഖം കനപ്പിച്ചായിരിക്കും.

വിടാമുയർച്ചി എന്ന സിനിമയിലും ഇങ്ങനെ സംഭവിച്ചു. പടം ശരിയായി പോകാതിരുന്നിട്ടും ലെെകയോട് അജിത്ത് കാണിച്ച മുഖം എങ്ങനെയെന്ന് അറിയാം. അത്രയും കർക്കശക്കാരനാണ് അജിത്തെന്നും ബിസ്മി പറയുന്നു. 100 കോടിക്ക് മുകളിലാണ് അജിത്ത് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെന്ന് റിപ്പോർട്ടുകളുണ്ട്.
നായിക നടിമാരെ വെച്ച് നോക്കുമ്പോൾ നടൻമാർക്ക് ലഭിക്കുന്ന പ്രതിഫലം വളരെ കൂടുതലാണ്. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് ഒരു സിനിമയ്ക്ക് നയൻതാര വാങ്ങുന്ന പ്രതിഫലം. ഇത് തന്നെ വലിയ പ്രതിഫലമാണെന്ന് പറഞ്ഞ് തമിഴകത്ത് നിന്നും കുറ്റപ്പെടുത്തലുകൾ വരാറുണ്ട്.

എന്നാൽ അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ ഇത്രയധികം പ്രതിഫലം വാങ്ങി ചെയ്യുന്ന സിനിമകൾ പരാജയപ്പെടുമ്പോഴും വലിയ വിമർശനം വരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ പ്രൊമോഷനുമായി ഒരു തരത്തിലും സഹകരിക്കാത്ത നടനാണ് അജിത്ത്. ഇതിലും പരാതിയില്ല.
അതേസമയം സിനിമ പരാജയപ്പെട്ടാലും അജിത്തിന്റെ താരമൂല്യം വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് പോകാതെ താരത്തിന്റെ സിനിമകളെ കാക്കാറുണ്ട്.
കോളിവുഡ് ഇത്രയും കാലം ഭരിച്ചിരുന്ന താരരാജാവാണ് അജിത്ത്. ഈയടുത്ത കാലത്താണ് സിനിമാ ലോകത്ത് നിന്നും അജിത്ത് അകലുന്നു എന്ന അഭിപ്രായം വന്ന് തുടങ്ങിയത്. ആരാധകർ സൂപ്പർതാരങ്ങളെ വാഴ്ത്താതെ സ്വന്തം ജീവിതം ജീവിക്കണമെന്ന് അജിത്ത് ഈയടുത്ത് പറയുകയുണ്ടായി. പലരും ഇതിനെ അനുകൂലിച്ചപ്പോൾ ചിലർ മറ്റൊരു തരത്തിലാണ് ഈ അഭിപ്രായത്തെ കണ്ടത്. സിനിമയിൽ നിന്നും എല്ലാം നേടിക്കഴിഞ്ഞ ശേഷം ആരാധകരെ തള്ളിക്കളയുന്നതിന് തുല്യമല്ലേ എന്നായിരുന്നു ഇവരുടെ വാദം.
അതേസമയം കോളിവുഭ് ഭരിച്ച വിജയും ഇന്ന് സിനിമാ ലോകം വിടാനുള്ള ഒരുക്കത്തിലാണ്. സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് വിജയ്. ജനനായകൻ ആയിരിക്കും വിജയുടെ അവസാന സിനിമയെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം വിജയ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്ത് വിട്ടിട്ടില്ല. അജിത്തിന്റെയും വിജയുടെയും സ്ഥാനം ലഭിക്കാൻ തമിഴകത്ത് ഇപ്പോൾ വലിയ മത്സരം നടക്കുന്നുണ്ട്.


Click it and Unblock the Notifications











