ആരാധകരുടെ സ്വന്തം'തല'യ്ക്ക് ഇന്ന് 47ാം പിറന്നാള്‍! അജിത്ത് ചിത്രങ്ങളിലൂടെയൊരു തിരിഞ്ഞുനോട്ടം! കാണാം
തമിഴകത്ത് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരമാണ് അജിത്ത് കുമാര്‍. രജനീകാന്തിനും വിജയ്ക്കും ലഭിക്കുന്ന സ്വീകാര്യത അജിത്തിന്റെ ചിത്രങ്ങള്‍ക്കും ചലച്ചിത്ര പ്രേമികള്‍ നല്‍കാറുണ്ട്. ദീന എന്ന ചിത്രമിറങ്ങിയതിനു ശേഷമാണ് അജിത്തിനെ ആരാധകര്‍ സ്‌നേ്ഹത്തോടെ തല എന്ന വിളിച്ചു തുടങ്ങിയത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ താരം ചെയ്യുളളുവെങ്കിലും ഈ ചിത്രങ്ങളെല്ലാം ആവേശത്തൊടെയാണ് ആരാധകര്‍ സ്വീകരിക്കാറുളളത്.
കരിയറിന്റെ തുടക്കത്തില്‍ പ്രണയചിത്രങ്ങള്‍ നിരവധി ചെയ്ത അജിത്ത് പിന്നീട് മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മെക്കാനിക്കല്‍ എഞ്ചിനിയറില്‍ നിന്ന് സിനിമാ നടനായി മാറിയ അജിത്തിന്റെ ജീവിത കഥ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നതാണ്. ആരാധകരുടെ സ്വന്തം തലയുടെ 47ാം പിറന്നാളാണിന്ന്. താരത്തിന്റെ പിറന്നാളിനിടെ അദ്ദേഹം അഭിനയിച്ച ചില ചിത്രങ്ങളിലൂടെയൊന്ന് കണ്ണോടിക്കാം....

ആരാധകരുടെ സ്വന്തം തല
തമിഴ്‌നാട്ടിലും കേരളത്തിലുമായി കൂടുതല്‍ ആരാധകരുളള താരമാണ് അജിത്ത്. എന്‍ വീടു എന്‍ കണ്ണവര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലെത്തിയിരുന്നത്. ചിത്രത്തില്‍ ബാലതാരമായി ചെറിയൊരു വേഷത്തിലായിരുന്നു അജിത്ത് എത്തിയിരുന്നത്. ശെല്‍വ സംവിധാനം ചെയ്ത അമരാവതി എന്ന ചിത്രത്തിലൂടെയായിരുന്നു അജിത്ത് തമിഴില്‍ നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. ചിത്രത്തില്‍ സാംഘവിയായിരുന്നു അജിത്തിന്റെ നായികയായി എത്തിയിരുന്നത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു അജിത്ത് നടത്തിയിരുന്നത്. അമരാവതിക്കു ശേഷമാണ് അജിത്ത് തമിഴില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ ചെയ്തിരുന്നത്.

ആസൈ
വസന്ത് സംവിധാന ചെയ്ത ആസൈ അജിത്തിന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. ഒരു ത്രില്ലര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നടന്‍ പ്രകാശ് രാജും ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു. സുവലക്ഷ്മിയായിരുന്നു ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തിയിരുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ ദേവ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .ജീവാനന്ദം എന്നൊരു കഥാപാത്രമായിട്ടായിരുന്നു അജിത്ത് ചിത്രത്തില്‍ എത്തിയിരുന്നത്. മണിരത്‌നം, എസ് ശ്രീറാം തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആസൈ തിയ്യേറ്ററുകളല്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നൊരു ചിത്രമായിരുന്നു.

വാലി
അജിത്തിന്റെ കരിയറില്‍ ഇറങ്ങിയ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു വാലി. നടനും സംവിധായകനുമായ എസ്‌ജെ സൂര്യയായിരുന്നു ചിത്രമൊരുക്കിയിരുന്നത്. ചിത്രത്തില്‍ ഡബിള്‍ റോളിലായിരുന്നു അജിത്ത് അഭിനയിച്ചിരുന്നത്. തമിഴിലെ പഴയ സൂപ്പര്‍ നായിക സിമ്രാനായിരുന്നു ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തിയിരുന്നത്. അജിത്തിന്റ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു വാലി. ചിത്രത്തിലെ അഭിനയത്തിനായിരുന്നു അജിത്തിന് മികച്ച നടനുളള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നത്. നടി ജ്യോതികയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍
അജിത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ആദ്യ ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രം.മലയാളിയായ രാജീവ് മേനോനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ഐശ്വര്യ റായിയും തബുവുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. എ.ആര്‍ റഹ്മാനൊരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ്ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. ചിത്രത്തില്‍ മേജര്‍ ബാല എന്നൊരു കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോള്‍ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിച്ചിരുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍.

വരലാറു
അജിത്തിനെ നായകനാക്കി കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വരലാറു. അജിത്ത് മൂന്ന് വേഷങ്ങളിലെത്തിയ ചിത്രത്തില്‍ മലയാളി നടി അസിനായിരുന്നു നായികയായി എത്തിയിരുന്നത്. അജിത്തിന്റെ കരിയറിലെ മറ്റൊരു വ്യത്യസ്ഥ കഥാപാത്രമായിരുന്നു വരലാറു എന്ന ചിത്രത്തിലേത്. എ.ആര്‍ റഹ്മാനായിരുന്നു ഇത്തവണയും അജിത്ത് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരുന്നത്. മമ്മൂട്ടി ചിത്രം പഴശ്ശിരാജയിലൂടെ ശ്രദ്ധേയയായ കനിഹയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. അജിത്തിന്റെ അസാധ്യ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം ആ വര്‍ഷം കൂടുതല്‍ തിയ്യേറ്റര്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.

ബില്ല
അജിത്ത് ഡോണ്‍ വേഷത്തിലെത്തി 2007ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബില്ല.തമിഴിലെ പ്രശസ്ത സംവിധായകന്‍ വിഷ്ണു വര്‍ധനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നു. ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായി പുറത്തിറങ്ങിയ ബില്ലയില്‍ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. പ്രഭു,റഹ്മാന്‍, നമിത,ആദിത്യ മേനോന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ബില്ല. രജനീകാന്തിന്റെ ഹിറ്റ് ചിത്രമായ ബില്ലയുടെ റീമേക്കായിരുന്നു ഈ ചിത്രം. തിയ്യേറ്ററുകളില്‍ മികച്ച കളക്ഷനോടെ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ബില്ല.

മങ്കാത്ത
വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ ശ്രദ്ധേയ ചിത്രമായിരുന്നു മങ്കാത്ത. ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുളള ഒരു കഥാപാത്രത്തെയായിരുന്നു അജിത്ത് അവതരിപ്പിച്ചിരുന്നത്. അജിത്തിന്റെ കരിയറിലെ വ്യത്യസ്ഥ ചിത്രങ്ങളിലൊന്നാണ് മങ്കാത്ത. ചിത്രത്തില്‍ തൃഷ കൃഷ്ണനായിരുന്നു അജിത്തിന്റെ നായികയായി എത്തിയിരുന്നത്. തമിഴിലെ സൂപ്പര്‍താരം അര്‍ജുനും ഒരു പ്രധാന വേഷത്തിലെത്തിയ ചിത്രം തിയ്യേറ്റുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.അജിത്തിന്റെ കരിയറിലാദ്യമായി മികച്ച വില്ലനുളള പുരസ്‌കാരം ലഭിക്കുന്നത് മങ്കാത്തയിലെ പ്രകടനത്തിനായിരുന്നു.

ആരംഭം
ബില്ലയ്ക്കു ശേഷം വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത അജിത്ത് ചിത്രമായിരുന്നു ആരംഭം. അജിത്ത് അശോക് കുമാര്‍ എന്നൊരു കഥാപാത്രമായി എത്തിയ ചിത്രത്തില്‍ നടന്‍ ആര്യയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തിയിരുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം തിയ്യേറ്ററുകളില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ അജിത്ത് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. തപ്‌സി പാനുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. യുവന്‍ ശങ്കര്‍രാജ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു.

വീരം
സിരുത്തെ ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു വീരം. ഒരു ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തില്‍ തമന്ന ഭാട്ടിയയായിരുന്നു അജിത്തിന്റെ നായികയായി എത്തിയിരുന്നത്. സന്താനം, ബാല ,വിദ്ധാര്‍ത്ഥ് അഭിനയ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു വീരം. നാല് അനിയന്‍മാര്‍ക്കൊപ്പം സന്തോഷത്തോടെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന ഏട്ടന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു വീരം. ഈ ചിത്രം അജിത്തിന്റെ കരിയറില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു

വിവേഗം
അജിത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രമായിരുന്നു വിവേഗം. വീരം, വേതാളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സിരുത്തൈ ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്‍ തുടങ്ങിയവരായിരുന്നു അജിത്തിന്റെ നായികമാരായി എത്തിയിരുന്നത്. ആദ്യ രണ്ട് ചിത്രങ്ങള്‍ പോലെ അജിത്ത്-ശിവ ടീം വിജയമാവര്‍ത്തിച്ച ചിത്രമായിരുന്നു വിവേഗം. കഴിഞ്ഞ വര്‍ഷം റിലീസ ചെയ്ത ചിത്രം 167 കോടിയോളം ആയിരുന്നു തിയ്യേറ്ററുകളില്‍ നിന്നും കളക്ട് ചെയ്തത്


Click it and Unblock the Notifications