സ്റ്റൈലൻ ലൂക്കും, ഇരുത്തം വന്ന വാക്കുകളുമായി അജിത്: സിനിമ തിരഞ്ഞെടുക്കുമ്പോൾ ഈ പക്വത എവിടെയെന്ന് സോഷ്യൽ മീഡിയ

അജിത് കുമാർ ഇന്ന് സിനിമയേക്കാൾ തിളങ്ങി നിൽക്കുന്നത് റേസിംഗ് മേഖലയിലാണ്. പുതിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി വണ്ണം കുറച്ച്, ഫിറ്റ് ആയി എത്തിയ പ്രശസ്ത താരത്തിന്റെ പുതിയ ലുക്കിന് ആരാധകർ ഏറെയാണ്. വീണ്ടും റേസിങ്ങിൽ സജീവമായതോടെ, ഇന്റർവ്യൂ കൊടുക്കുകയോ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയോ ചെയ്യില്ല എന്ന തന്റെ പഴയ തീരുമാനം മാറ്റാനും അജിത് ഒടുവിൽ തയ്യാറായിരിക്കുകയാണ്. അടുത്തിടെ പലപ്പോഴായി പല അഭിമുഖങ്ങൾ നൽകിക്കൊണ്ട് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഗുഡ് ബാഡ് അഗ്ലി താരം.

അടുത്തിടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്, ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് അജിത് കുമാർ ഒരു അഭിമുഖം നൽകിയിരുന്നു. ഒരുപക്ഷെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ, യെന്നൈ അറിന്താൽ താരം ആദ്യമായിട്ടാവും ഒരു ഇന്ത്യൻ മാധ്യമത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത മാധ്യമപ്രവർത്തക അനുപമ ചോപ്രയോട് മനസ്സ് തുറന്ന അജിത്, തന്റെ ഇരുത്തം വന്ന സംസാര രീതി കൊണ്ടും, കാര്യങ്ങളെ നോക്കി കാണുന്നതില് വ്യക്തത കൊണ്ടും തന്റെ ആരാധകർ അല്ലാത്തവരെ പോലും രസിപ്പിച്ചിരിക്കുകയാണ്.

Ajith Kumar
Photo Credit: Filmibeat

എന്നാൽ, ഒരു വിഭാഗം പ്രേക്ഷകർക്ക് പ്രശസ്ത തമിഴ് സൂപ്പർ താരത്തിന്റെ ഈ പ്രകൃതം കുറച്ചു വിചിത്രമായിട്ടാണ് തോന്നുന്നത്. ഇത്രയും ഇരുത്തം വന്ന രീതിയിൽ സംസാരിക്കുന്ന, അങ്ങേയറ്റം സ്റ്റൈലിഷായി അഭിമുഖത്തിന് എത്തി അജിത് കുമാർ, സിനിമ തിരഞ്ഞെടുക്കുമ്പോൾ നേരെ തിരിച്ചാണ് എന്നാണ് താരത്തിന്റെ ഏറ്റവും വലിയ ആരാധകർക്ക് പോലും പറയാനുള്ളത്. സിനിമകളുടെ തിരഞ്ഞെടുപ്പിലേക്ക് വന്നാൽ, യാതൊരു കലാമൂല്യവും ഇല്ലാത്ത, വെറും കൊമേർഷ്യൽ ചട്ടക്കൂടിൽ മാത്രം ഒതുങ്ങുന്ന, മനസ്സിൽ നിൽക്കാത്ത കഥകളും കഥാപാത്രങ്ങളുമാണ് അജിത്തിന് പ്രിയമെന്ന ഇവർ പറയുന്നു.

Ajith Kumar in Good Bad Ugly and a later photoshoot
Photo Credit: Lyca Productions, Ajith Kumar Racing / Instgaram

"എകെ ഒരു ബുദ്ധിമാനാണ്, വളരെ വ്യക്തതയോടെയാണ് സംസാരിക്കുന്നത്. പക്ഷേ നല്ല തിരക്കഥകൾ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹം അത് പ്രയോഗിക്കാത്തത് എന്തുകൊണ്ടാണ്?" ഒരു പ്രേക്ഷകന് റെഡിറ്റിൽ കുറിച്ചു. "അത് വേറെർ തന്നെ വകുപ്പാണ്. തമിഴ് സിനിമയിലും ഇന്ത്യൻ സിനിമയിലും ഉള്ള ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് കമൽ ഹാസൻ. അദ്ദേഹം തഗ് ലൈഫ് പോലെയൊരു സിനിമ ചെയ്തില്ലേ?" മറ്റൊരു നെറ്റിസൺ വിശദീകരിച്ചു.

"ആ ചോദ്യത്തിന് അദ്ദേഹം വളരെ മുമ്പേ ഉത്തരം നൽകിയിട്ടുണ്ട്, ആദ്യകാലങ്ങളിൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, താൻ തൊഴിൽപരമായി ഒരു നടൻ മാത്രമാണെന്നും, തിരക്കഥ എഴുതേണ്ടത് സംവിധായകനും കഥാകൃത്തുമാണ് എന്നും. സംവിധായകന്റെ ആവശ്യങ്ങൾക്കനുസരിച്ച് അദ്ദേഹം അഭിനയിക്കും. ഒരു കഥ ഇഷ്ടപ്പെടുമോ ഇല്ലയോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹം ആരുമല്ല. അതൊരു പ്രൊഫഷണൽ സമീപനമാണ്, ശരിയോ തെറ്റോ ഒന്നുമില്ല. അദ്ദേഹം അതിൽ നിസ്സംഗനാണ്," മറ്റൊരാൾ കുറിച്ചു.

More from Filmibeat

Read more about: ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X