കണ്ടാൽ തിരിച്ചറിയാതായി, അജിത്ത് സിനിമകളിൽ നിന്നും അകലുന്നത് ഇക്കാരണത്താൽ? ഞെട്ടലിൽ ആരാധകർ

അജിത്ത് ആരാധകർക്ക് ഇത് നിരാശയുടെ നാളുകളാണ്. ദെെവത്തെ പോലെ കണ്ട് ആരാധിച്ച അജിത്ത് സിനിമാ ലോകത്ത് നിന്നും അകന്ന് തുടങ്ങുന്നു. താരാരാധനയോടോ ബോക്സ് ഓഫീസ് ഹിറ്റുകളോടോ ഒന്നും താൽപര്യമേ കാണിക്കുന്നില്ല. റേസിം​ഗിലേക്കും തന്റെ സ്വകാര്യ ജീവിതത്തിലേക്കുമാണ് ശ്രദ്ധ. സിനിമകളുമായി ബന്ധപ്പെട്ട് അഭിമുഖങ്ങളേ നൽകാത്ത, സിനിമാ ഇവന്റുകളിലോ ഷോകളിലോ എത്താത്ത അജിത്തിനെ ഇനി ലെെെം ലെെറ്റിൽ തീരെ കാണാനാകില്ലെന്ന് ആരാധകർ ആശങ്കപ്പെടുന്നു. ​സ്ക്രിപ്റ്റ് സെലക്ഷനിലും മറ്റും അജിത്തിന് ഇന്ന് ശ്രദ്ധയേ ഇല്ലെന്നാണ് തമിഴകത്ത് നിന്നും ഉയരുന്ന അഭിപ്രായങ്ങൾ.

വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നിവയാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകൾക്കും ലഭിച്ചത് സമ്മിശ്ര പ്രതികരണം. പരാജയങ്ങളൊന്നും അജിത്ത് കാര്യമാക്കുന്നില്ല. നിരാശ ആരാധകർക്ക് മാത്രമാണെന്നാണ് വിമർശകർ പറയുന്നത്. കാരണം സിനിമയുമായി ബന്ധപ്പെട്ട ഒന്നും മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോലും അജിത്ത് തയ്യാറല്ല.

Ajith Kumar

അജിത്തിന്റെ പുതിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. ജിടി4 യൂറോപ്യൻ സീരീസിന്റെ മൂന്നാമത്തെ റൗണ്ടിന് തയ്യാറെടുക്കാൻ വേണ്ടി ബെൽ‌ജിയത്തിലെത്തിയതാണ് അജിത്ത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങളാണിത്. അജിത്തിനെ കണ്ട് പലരും അമ്പരപ്പ് പ്രകടിപ്പിച്ചു. കാഴ്ചയിൽ വയോധികനായിട്ടുണ്ട് അജിത്ത്. മുടി ട്രിം ചെയ്തിട്ടുണ്ട്. ശരീരം വല്ലാതെ മെലിഞ്ഞിരിക്കുന്നു. താടിയും മുടിയുമെല്ലാം പൂർണമായും നരച്ചു.

കഴിഞ്ഞ കുറച്ച് നാളുകൾക്കുള്ളിലാണ് അജിത്തിന്റെ ലുക്കിൽ ഇത്ര വലിയ മാറ്റം വന്നത്. പെട്ടെന്നുള്ള ഈ മാറ്റം അം​ഗീകരിക്കാൻ ആരാധകർക്ക് പറ്റുന്നില്ല. അത്രത്തോളം നടൻ മാറിയിരിക്കുന്നു. 54 കാരനാണ് അജിത്ത്. 60 ഉം 70 ഉം വയസായ സൂപ്പർതാരങ്ങൾക്ക് പോലും അജിത്തിനേക്കാൾ പ്രായം കുറവേ തോന്നിക്കൂ എന്നഭിപ്രായമുണ്ട്. സ്ക്രീൻ പ്രസൻസ് നഷ്ടപ്പെടുന്നത് കൊണ്ടാണോ അജിത്ത് സിനിമകളിൽ നിന്നും അകലുന്നതെന്ന ചോദ്യവുമുണ്ട്.

Ajith Kumar

തിരക്ക് പിടിച്ച് സിനിമകൾ ചെയ്യുന്നയാളല്ല അജിത്ത്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമ മാത്രം. റേസിം​ഗിലേക്ക് ഇനി മുതൽ കൂടുതൽ ശ്ര​ദ്ധ കേന്ദ്രീകരിക്കാനാണ് അജിത്തിന്റെ തീരുമാനമെന്ന് നേരത്തെ സൂചനകൾ വന്നിരുന്നു. ​ഗുഡ് ബാഡ് അ​ഗ്ലിയുടെ സംവിധായകൻ അദിക് രവിചന്ദ്രനൊപ്പമാണ് അജിത്തിന്റെ അടുത്ത സിനിമയും. 2026 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

റേസിം​ഗിനൊപ്പം കുടുംബത്തോടൊപ്പമുള്ള സമയത്തിനും അജിത്ത് പ്രാധാന്യം നൽകുന്നുണ്ട്. മുൻ നടി ശാലിനിയാണ് അജിത്തിന്റെ ഭാര്യ. ണ്ട് പോലും അടുത്തിടെയാണ് നടി തുടങ്ങിയത്. അനൗഷ്ക ആദ്വിക് എന്നീ രണ്ട് മക്കളാണ് ഇവർക്ക്. അജിത്തിനെ പോലെ പോലെ തന്നെ പൊതുവേദികളിൽ നിന്ന് മാറി നിൽക്കുന്നയാളാണ് ശാലിനിയും. അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിലേക്ക് പോലും ശാലിനി കടന്ന് വന്നത്.

അജിത്ത്, വിജയ് എന്നിവരാണ് തമിഴകത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ രണ്ട് പേരും ഇന്ന് സിനിമാ കരിയറിന് രണ്ടാം സ്ഥാനമാണ് നൽകുന്നത്. വിജയ് ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം സിനിമാ രം​ഗം വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. അജിത്താണെങ്കിൽ റേസിം​ഗിലേക്ക് ഭാ​ഗികമായി മാറി. ഇവരുടെ സ്ഥാനത്തേക്ക് ഇനി ആരെത്തുമെന്ന ചോദ്യം ആരാധകർക്കുണ്ട്.

ധനുഷ്, സിമ്പു, ശിവകാർത്തികേയൻ എന്നിവർക്കാണ് കൂടൂതൽ സാധ്യത പ്രേക്ഷകർ കാണുന്നത്. ഇതിനോടനുബന്ധിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. ധനുഷ്, സിമ്പു, ശിവകാർത്തികേയൻ എന്നീ മൂന്ന് താരങ്ങൾക്കിടയിൽ വലിയ മത്സരം ഇപ്പോഴുണ്ട്. പ്രത്യേകിച്ചും ധനുഷും ശിവകാർത്തികേയനും തമ്മിൽ. അജിത്ത്-വിജയ് എന്നീ താരങ്ങളുടെ സ്ഥാനത്തേക്ക് ആര് ഉയർന്ന് വരുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

More from Filmibeat

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X