ശാലിനിയെ ഇനി ക്യാമറയ്ക്ക് മുന്നിൽ കാണില്ല, അജിത്ത് കൊടുത്ത പണത്തിന് അങ്ങനെയാെരു പൊരുളുണ്ടെന്ന് അന്തനൻ

ആരാധകരുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഇരുവരെയും സിനിമാ ഇവന്റുകളിലൊന്നും കാണാറില്ല. സിനിമ കഴിഞ്ഞാൽ അജിത്ത് കാർ റേസിം​ഗിനാണ് പ്രാധാന്യം നൽകുന്നത്. ഇപ്പോൾ സിനിമയേക്കാൾ പ്രാധാന്യം കാർ റേസിം​ഗിനാണ് നൽകുന്നതെന്നാണ് ആരാധകർ പറയുന്നത്. തമിഴിലെയും മലയാളത്തിലെയും മുൻനിര നായിക നടിയായിരിക്കെയാണ് ശാലിനി അജിത്തിനെ വിവാഹം ചെയ്യുന്നത്. ശാലിനി-അജിത്ത് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഫിലിം ജേർണലിസ്റ്റ് അന്തനൻ.

ശാലിനിയെ അജിത്ത് പ്രണയിച്ചപ്പോൾ ശാലിനിയുടെ വീട്ടിൽ നിന്നും അജിത്ത് സമ്മതം വാങ്ങി. ആ സമയത്ത് ശാലിനി സിനിമയിൽ അഭിനയിക്കുകയാണ്. അജിത്ത് വിവാഹത്തിന് തിടുക്കം കൂട്ടി. അതിൽ തെറ്റ് പറയാൻ പറ്റില്ല. ഭാര്യയാകാൻ പോകുന്ന നടിയാണ്. സിനിമ തീർത്ത് വേ​ഗം വരണമെന്ന് അജിത്ത് ആ​ഗ്രഹം തോന്നി. വിവാഹത്തിന് ശേഷം ശാലിനിയോട് അഭിനയിക്കരുതെന്ന് അജിത്ത് പറഞ്ഞിട്ടുണ്ടാകാം. കാരണം അന്ന് ഞാൻ കേട്ടത് ശാലിനിയുടെ പിതാവ് ഈ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല എന്നാണ്. ശാലിനിയും ശ്യാമിലിയും വലിയ നടിയായിരുന്നു. വലിയ വരുമാനം വന്ന് കൊണ്ടിരുന്നു. ശാലിനി തുടർന്നും പത്ത് പതിനഞ്ച് വർഷം അഭിനയിക്കണമെന്നാണ് അദ്ദേഹം ആ​ഗ്രഹിച്ചത്.

Ajith  Shalini

അജിത്ത് വിവാഹക്കാര്യം പറഞ്ഞപ്പോൾ തനിക്ക് വലിയ തുക തരണം, കാരണം ഇത്രയും വർഷങ്ങൾ മകൾ അഭിനയിച്ചാൽ വലിയൊരു തുക വരും. അത് താങ്കൾ തരണമെന്ന് ബാബു പറഞ്ഞെന്നാണ് സംസാരം. ആ തുക അജിത്ത് നൽകി. വിവാഹത്തിന് ശേഷം ശാലിനി അഭിനയിക്കരുതെന്നല്ലേ അതിനുള്ളിലെ മറ്റൊരു പൊരുൾ എന്ന് അനന്തൻ പറയുന്നു. 2000 ലായിരുന്നു താര വിവാഹം. അനൗഷ്ക ആദ്വിക് എന്നീ രണ്ട് മക്കളാണ് അജിത്തിനും ശാലിനിക്കുമുള്ളത്.

വിവാഹ ശേഷം അഭിമുഖങ്ങളിൽ പോലും ശാലിനിയെ കണ്ടിട്ടില്ല. ശാലിനിയുടെ സമകാലീനരായിരുന്ന പല നടിമാരും വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്നും മാറി നിന്നിട്ടുണ്ട്. ഇവരിൽ പലരും പിന്നീട് തിരിച്ച് വരവ് നടത്തി. ചിലർ സിനിമകൾ ചെയ്തില്ലെങ്കിലും അഭിമുഖങ്ങളിലോ റിയാലിറ്റി ഷോയ ജഡ്ജായോ എത്തി. എന്നാൽ ശാലിനി ഇതിൽ നിന്നെല്ലാം മാറി നിൽക്കുകയാണ്. ബാലതാരമായി അഭിനയ രം​ഗത്തേക്ക് വന്ന ശാലിനി മലയാളത്തിൽ ശ്രദ്ധേയമായ റോളുകൾ ചെയ്തിട്ടുണ്ട്. നായികയായപ്പോഴും സ്വീകാര്യത ലഭിച്ചു. പ്രിയ നടി തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. മറുവശത്ത് അജിത്ത് സൂപ്പർസ്റ്റാറായി ഇന്നും തമിഴ് സിനിമാ ലോകത്ത് നിലനിൽക്കുന്നു.

Ajith

അജിത്തും സിനിമാ കരിയറും

ആരാധകരുടെ ആവേശം കെടുത്തുന്ന സമീപനമാണ് അജിത്തിന് ഇന്ന് സിനിമയോടെന്നാണ് അടുത്ത കാലത്തായി വരുന്ന വിമർശനങ്ങൾ. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടൻ ശ്രദ്ധ കൊടുക്കുന്നില്ല, വർഷത്തിൽ ഒന്നോ രണ്ടോ സിനിമ ചെയ്ത് ബാക്കി സമയം കാർ റേസിം​ഗിന് മാറ്റി വെക്കുന്നു തുടങ്ങിയ അഭിപ്രായങ്ങൾ വരുന്നുണ്ട്. ​വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നിവയാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.

അജിത്തിന് പ്രായം കൂടി വരുന്നതാണോ സിനിമാ ലോകത്ത് നിന്നും അകലാൻ കാരണമെന്നും ചോദ്യങ്ങളുണ്ട്. അടുത്തിടെ അജിത്തിന്റെ പുതിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. അജിത്ത് വല്ലാതെ ക്ഷീണിച്ച് പോയെന്നും യുവത്വം നഷ്‌ടപ്പെട്ടെന്നും അന്ന് അഭിപ്രായങ്ങൾ വന്നു. തമിഴകരം ആരാധിക്കുന്ന വലിയ താരമാണെങ്കിലും സിനിമയ്ക്കപ്പുറം സിനിമയുമായി ബന്ധപ്പെട്ട ഇവന്റുകളിലൊന്നും അജിത്തിനെ കാണാറില്ല. സ്വന്തം സിനിമകളുടെ പ്രൊമോഷനിൽ നിന്ന് പോലും നടൻ മാറി നിൽക്കുന്നു.

More from Filmibeat

Read more about: ajith shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X