ബോക്‌സോഫീസില്‍ വീണ്ടും തരംഗമായി തല അജിത്ത്! നേര്‍കൊണ്ട പാര്‍വൈ പ്രേക്ഷക പ്രതികരണമിങ്ങനെ

By Midhun Raj

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ തല അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈ തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വിശ്വാസത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് സൂപ്പര്‍താര ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. റിലീസിന് മുന്‍പായി മികച്ച പ്രതികരണം നേടിയ സിനിമയായിരുന്നു നേര്‍കൊണ്ട പാര്‍വൈ. രണ്ട് ദിവസം മുന്‍പ് സിനിമയുടെ ആദ്യ പ്രീമിയര്‍ സിങ്കപ്പൂരില്‍ വെച്ച് നടന്നിരുന്നു.

എറ്റവും മികച്ച സാമൂഹിക പ്രസക്തിയുളള ചിത്രം

പ്രീമിയര്‍ ഷോ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. തമിഴില്‍ ഇറങ്ങിയതില്‍ എറ്റവും മികച്ച സാമൂഹിക പ്രസക്തിയുളള ചിത്രം എന്നാണ് ചിത്രത്തെക്കുറിച്ചുളള പ്രതികരണങ്ങള്‍ വന്നിരുന്നത്.

ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി

ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായിട്ടാണ് നേര്‍കൊണ്ട പാര്‍വൈ തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ തീരന്‍ അധികാരം ഒണ്‍ട്രു സംവിധാനം ചെയ്ത എച്ച് വിനോദാണ് അജിത്ത് ചിത്രവുമായി എത്തിയിരിക്കുന്നത്.

പിങ്കിന്റെ ഔദ്യോഗിക റീമേക്കാണ്

അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്കാണ് സിനിമയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡില്‍ നിന്നും തമിഴിലേക്ക് എത്തുമ്പോള്‍ ചെറിയ ചില മാറ്റങ്ങളോടെയാണ് സിനിമ വരുന്നത്. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.

ശ്രീദേവിയുടെ ഭര്‍ത്താവ്

അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അജിത്ത് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിദ്യാബാലന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം, ആന്‍ഡ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 74 കോടി ബഡ്ജറ്റിലായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ റിലീസായിട്ടാണ് അജിത്ത് ചിത്രം എത്തിയിരിക്കുന്നത്.

ആദ്യ ഷോകള്‍ അവസാനിച്ചതോടെ

ആദ്യ ഷോകള്‍ അവസാനിച്ചതോടെ സിനിമയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അജിത്തിന്റെ അടുത്ത സൂപ്പര്‍ഹിറ്റായി നേര്‍കൊണ്ട പാര്‍വൈ മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളിലെല്ലാം പുലര്‍ച്ച നാല് മുതല്‍ അജിത്ത് ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.

തമിഴിലേക്ക് എത്തുമ്പോള്‍

ബോളിവുഡില്‍ ഒരു ക്ലാസ് ചിത്രമായിരുന്ന പിങ്ക് തമിഴിലേക്ക് എത്തുമ്പോള്‍ മാസ് ചേരുവകളോടെയാണ് ഒരുക്കിയിരിക്കുന്നത്. അജിത്ത് ചിത്രം ആരാധകര്‍ ഏറ്റെടുത്തതായി തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷം അജിത്ത് തന്റെതായ ശൈലിയില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചുണ്ടെന്ന് അറിയുന്നു. വിദ്യാ ബാലന്‍ സിനിമയില്‍ ചെറിയ റോളിലാണ് എത്തുന്നത്.

ശ്രദ്ധ ശ്രീനാഥും

അജിത്തിനൊപ്പം ശ്രദ്ധേയമാര്‍ന്ന പ്രകടനം ശ്രദ്ധ ശ്രീനാഥും കാഴ്ചവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരുന്നത്. നേര്‍കൊണ്ട പാര്‍വൈ ട്രെയിലറിനൊപ്പം ചിത്രത്തിലെ പാട്ടുകളും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസ് ദിനം ആരാധകര്‍ ഏറ്റെടുത്ത ചിത്രം വരുംദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരും
ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X