ശാലിനിക്ക് നല്‍കിയ ആ വാക്ക് തെറ്റിക്കാതെ അജിത്ത്! വിവാഹത്തിന് മുന്‍പ് നല്‍കിയ വാഗ്ദാനം ഇത്!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇവരുടെ പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു ശാലിനി. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമായി താരവും സജീവമാണ്. മാതൃകാതാരദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. താരജാഡകളൊന്നുമില്ലാതെ ലളിത ജീവിതമാണ് ഇവരുടേത്.

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അജിത്ത്. തലയെന്നാണ് പൊതുവെ ഈ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ജോലിയിലെ തിരക്ക് കുടുംബത്തെ ബാധിക്കാതെ കൊണ്ടുപോവുന്നതില്‍ മാതൃകയാണ് അദ്ദേഹം. കുടുംബത്തിന് തന്നെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ അതീവ ശ്രദ്ധയാണ് അദ്ദേഹം നല്‍കുന്നത്. അണിയറപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം അദ്ദേഹത്തിന്റെ ഈ നിലപാടിനെക്കുറിച്ച് അറിയാവുന്നതുമാണ്. പൊതുവെ അധികം സിനിമകള്‍ സ്വീകരിക്കാറില്ല ഈ താരം. ഇതേക്കുറിച്ചുള്ള കാരണവും ശാലിനിക്ക് അന്ന് നല്‍കിയ വാക്ക് ഇന്നും അദ്ദേഹം അതേ പോലെ നിലനിര്‍ത്തുകയാണെന്നുമുള്ള കണ്ടെത്തലുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

അജിത്തും ശാലിനിയും

അജിത്തും ശാലിനിയും

സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തി മുന്നേറുകയാണ് അജിത്തും ശാലിനിയും. പ്രണയജോഡികളായി നില്‍ക്കുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചത്. കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരുകാലത്ത് പ്രചരിച്ചത്. ഇവര്‍ ജീവിതത്തിലും ഒരുമിച്ചിരുന്നുവെങ്കിലെന്ന് ആരാധകരും ആഗ്രഹിച്ചിരുന്നു. ശാലിനി-അജിത്ത് പ്രണയത്തിനിടയിലെ ഹംസമായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇവരുടെ ബന്ധത്തെക്കുറിച്ച് ചാക്കോച്ചന് നേരത്തെ തന്നെ അറിയാമായിരുന്നു.

Recommended Video

വരി നില്‍ക്കാതെ വോട്ട് ചെയ്ത് അജിത്തും ശാലിനിയും | #AjithSalini | Filmibeat Malayalam
അമര്‍ക്കളത്തിനിടയിലെ പ്രണയം

അമര്‍ക്കളത്തിനിടയിലെ പ്രണയം

അമര്‍ക്കളമെന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ശാലിനിയും അജിത്തും പ്രണയത്തിലായത്. വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അബദ്ധവശാല്‍ ശാലിനിക്ക് പരിക്കേറ്റതും ആ സമയത്ത് അജിത്ത് സങ്കടപ്പെട്ടതിനെക്കുറിച്ചുമൊക്കെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. നായികയായി തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ശാലിനി വിവാഹ ജീവിതത്തിലേക്ക് കടന്നത്. അതോടെ അഭിനയവും അവസാനിപ്പിക്കുകയായിരുന്നു.

ശാലിനിക്ക് നല്‍കിയ വാക്ക്

ശാലിനിക്ക് നല്‍കിയ വാക്ക്

വിവാഹത്തിന് മുന്‍പ് തന്നെ അജിത്ത് ശാലിനിക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു. അതേക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരേ സമയം ഒന്നിലധികം ചിത്രങ്ങളില്‍ അഭിനയിക്കില്ല, 15 ദിവസം സിനിമയ്ക്ക് വേണ്ടിയും 15 ദിവസം കുടുംബത്തിനുമൊപ്പമായി ചെലവഴിക്കുമെന്നും അന്ന് അജിത്ത് ഭാര്യയ്ക്ക് വാക്ക് നല്‍കിയിരുന്നു. ഇന്നും അദ്ദേഹം അത് നിലനിര്‍ത്തുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്നും പാലിക്കുന്നു

ഇന്നും പാലിക്കുന്നു

വിവാഹം കഴിഞ്ഞ് 20 വര്‍ഷം പിന്നിടുന്നതിനിടയിലും അന്ന് നല്‍കിയ ആ വാക്ക് അതേ പോലെ പാലിക്കുന്നുണ്ട് അജിത്ത്. ആരാധകരാണ് ഇതേക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഒരിക്കല്‍പ്പോലും അദ്ദേഹം ഇത് തെറ്റിച്ചിട്ടില്ല. സിനിമയുടെ നമ്പറുകളിലല്ല കഥാപാത്രത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് നേരത്തെ താരവും വ്യക്തമാക്കിയിരുന്നു. സ്‌ക്രീനിലെ പ്രകടനങ്ങളെക്കുറിച്ച് മാത്രമല്ല താരത്തിന്റെ വ്യക്തി ജീവിതവും ആരാധകര്‍ക്ക് മനപ്പാഠമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X