ശാലിനിയുടേയും അജിത്തിന്‍റേയും സന്തോഷനിമിഷം! കുട്ടിത്തലയുടെ പിറന്നാള്‍ ആഘോഷമാക്കി ആരാധകരും!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും. പ്രണയിച്ച് വിവാഹിതരായ ഇരുവരേയും മാതൃകാ ദമ്പതികളായാണ് എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തോടെയായിരുന്നു ശാലിനി അഭിനയം അവസാനിപ്പിച്ചത്. ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിര നായികയായി മാറുകയായിരുന്നു താരം. സഹോദരിയായ ശ്യാമിലിയും സഹോദരന്‍ റിച്ചാര്‍ഡും സിനിമയില്‍ സജീവമാണ്. ഇവര്‍ക്ക് ശക്തമായ പിന്തുണയാണ് ശാലിനി നല്‍കുന്നത്. വിവാഹ ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അവയൊന്നും ശാലിനി സ്വീകരിച്ചിരുന്നില്ല. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലേക്കുമൊക്കെയായി താരം എത്താറുണ്ട്.

ശക്തമായ ആരാധകപിന്തുണയുള്ള താരങ്ങളിലൊരാളാണ് അജിത്ത്. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ അദ്ദേഹം സ്വന്തം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. താരജാഡകളില്ലാതെ തനിസാധാരണക്കാരനായാണ് അദ്ദേഹം ജീവിക്കുന്നത്. തലയെന്ന ഓമനപ്പേരുള്ള താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുട്ടിത്തലയുടെ പിറന്നാളാഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍, സഹോദരന്റെ സിനിമ കാണാനെത്തിയ ശാലിനിയുടെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ തല ഹാഷ് ടാഗുകള്‍ വീണ്ടും ട്രെന്‍ഡിംഗായി മാറിക്കൊണ്ടിരിക്കുകയാണ്.

അജിത്തും ശാലിനിയും

അജിത്തും ശാലിനിയും

തമിഴകത്തിന്റെ സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം താരമായി മാറാറുണ്ട് ഇരുവരും. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും ഇന്നും ആരാധകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ശാലിനിയോട്. വാലിമൈയുടെ ചിത്രീകരണത്തിനിടയില്‍ അജിത്തിന് പരിക്കേറ്റെന്നറിഞ്ഞതോടെ ആരാധകരും പരിഭ്രാന്തിയിലായിരുന്നു. ഗെറ്റ് വെല്‍ സൂണ്‍ തല ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പൂര്‍വ്വാധികം ശക്തിയോടെ താരത്തിനെ കണ്ടപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

കുട്ടിത്തലയുടെ പിറന്നാള്‍

കുട്ടിത്തലയുടെ പിറന്നാള്‍

അനൗഷ്‌കയുടെ കുഞ്ഞനിയനും ആരാധകരുടെ കുട്ടിത്തലയുമായ അദ്വൈകിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി ഗംഭീരമായാണ് ഇവര്‍ ഇതാഘോഷിച്ചത്. വ്യത്യസ്തമായ രീതിയിലുള്ള ആഘോഷമായിരുന്നു അജിത്ത് നടത്തിയത്. നാളുകള്‍ക്ക് ശേഷം അജിത്തിനെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ പിറന്നാളാഘോഷത്തിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞ്ിട്ടുണ്ട്.

കുടുംബത്തിനുള്ള പ്രാധാന്യം

കുടുംബത്തിനുള്ള പ്രാധാന്യം

തന്റെ തിരക്കുകളൊന്നും കുടുംബത്തിനെ ബാധിക്കരുതെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് അജിത്ത്. വിവാഹത്തിന് മുന്‍പ് തന്നെ ശാലിനിക്ക് ഇതുമായി ബന്ധപ്പെട്ട് വാക്ക് നല്‍കിയിരുന്നു. ഒരേ സമയം ഒന്നിലധികം സിനിമകളില്‍ അഭിനയിക്കില്ല, മാസത്തില്‍ 15 ദിവസം സിനിമയ്ക്കായും 15 ദിവസം കുടുംബത്തിനൊപ്പമായും ചെലഴിക്കുമെന്നായിരുന്നു അന്ന് അജിത്ത് ശാലിനിയോട് പറഞ്ഞത്. 20 വര്‍ഷത്തിനിപ്പുറവും അദ്ദേഹം ആ വാക്ക് പാലിക്കുന്നുണ്ടെന്ന കണ്ടെത്തലുകളുമായി അടുത്തിടെ ആരാധകര്‍ എത്തിയിരുന്നു.

കുട്ടിത്തലയ്ക്ക് ആശംസ

കുട്ടിത്തലയ്ക്ക് ആശംസ

കുട്ടിത്തലയുടെ പിറന്നാളിന് ആശംസ നേര്‍ന്ന് ആരാധകരും എത്തിയിരുന്നു. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇടയ്ക്ക് ശാലിനി എത്താറുണ്ട്. സ്‌കൂളില്‍ മക്കളുടെ പരിപാടി കാണാനെത്തിയ അജിത്തിന്റെ ചിത്രങ്ങള്‍ മുന്‍പ് വൈറലായിരുന്നു. നിരവധി പേരാണ് അദ്വികിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ശാലിനിയുടെ ഫാന്‍സ് പേജുകളിലൂടെയും ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു.

ശ്യാമിലിക്കും റിച്ചാര്‍ഡിനുമൊപ്പം

ശാലിനി മാത്രമല്ല സഹോദരനും സഹോദരിയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. റിച്ചാര്‍ഡ് നായകനായെത്തിയ തമിഴ് സിനിമ കാണാനായി ശാലിനിയും ശ്യാമിലിയും എത്തിയിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു ശാലിനി ദ്രൗപദി കണ്ടത്. റിച്ചാര്‍ഡും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിനിടയില്‍ അജിത്തിന് എങ്ങനെയുണ്ടെന്ന് ചോദിച്ച് ആരാധകരെത്തിയിരുന്നു. താരത്തിന്റെ പുഞ്ചിരി കണ്ടതോടെയായിരുന്നു ആരാധകര്‍ക്ക് സന്തോഷമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X