എല്ലാ തിരക്കും മാറ്റിവെച്ച് ഭാര്യയെ ശുശ്രൂഷിക്കാൻ ആശുപത്രിയിൽ ഓടിയെത്തി അജിത്ത്, ശാലിനിക്ക് എന്തുപറ്റി?

തെന്നിന്ത്യയിൽ തന്നെ ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡിയാണ് അജിത്ത് കുമാറും ശാലിനിയും. ഒട്ടുമിക്ക കമിതാക്കളും മാതൃകയാക്കുന്നതും ഇവരുടെ ദാമ്പത്യമാണ്. ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതമാണ് താരങ്ങളുടേത്. വിവാഹത്തിനുശേഷവും എങ്ങനെ പ്രണത്തിൽ തുടരാം എന്നതിനുള്ള ഉദാഹരണം കൂടിയാണ് അജിത്ത്-ശാലിനി ജോഡി. രണ്ടുപേരും സ്വകാര്യ ജീവിതത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നവരാണ്.

അതുകൊണ്ട് തന്നെ സോഷ്യൽമീ‍ഡിയ, അഭിമുഖങ്ങൾ എന്നിവയിലൊന്നും ഈ ജോഡിയെ പ്രേക്ഷകർക്ക് കാണാൻ സാധിക്കില്ല. ഒരു വർഷം മുമ്പാണ് ശാലിനി ഇൻസ്റ്റ​ഗ്രാമിൽ ഒരു അക്കൗണ്ട് തുറന്നത്. ശേഷം അടുത്തിടെ എക്സിലും താരം അക്കൗണ്ട് തുറന്നു. എന്നിരുന്നാലും താരപത്നി അത്ര ആക്ടീവൊന്നുമില്ല. വല്ലപ്പോഴും മക്കളുടെയോ, കുടുംബചിത്രങ്ങളോ, സഹോദരങ്ങളുടെ ചിത്രങ്ങളോ പങ്കുവെക്കും അത്രമാത്രം.

Ajith Kumar  Shalini

അത്തരത്തിൽ ശാലിനി ഏറ്റവും പുതിയതായി പങ്കിട്ട ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ആശുപത്രി കിടക്കയിൽ ഭർത്താവ് അജിത്തിന്റെ കൈപിടിച്ച് ചിരി തൂകിയിരിക്കുന്ന ശാലിനിയാണ് ചിത്രത്തിലുള്ളത്. എന്നേക്കും നിന്നെ സ്നേഹിക്കുന്നു എന്ന തലക്കെട്ടും ചുവന്ന നിറത്തിലുള്ള ഹാർട്ടിന്റെ മൂന്ന് ഇമോജികളുമാണ് ചിത്രത്തിന് ക്യാപ്ഷനായി ശാലിനി നൽകിയിരിക്കുന്നത്. ആശുപത്രിയിൽ നിന്നുള്ള ശാലിനിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ താരപത്നിക്ക് എന്ത് പറ്റിയെന്ന ആശങ്കയായി ആരാധകർക്ക്.

നടിയുടെ അസുഖ വിവരങ്ങളെ കുറിച്ച് അന്വേഷിച്ചാണ് കമന്റുകൾ ഏറെയും. കഴിഞ്ഞ ദിവസമാണ് ശാലിനി ഒരു സർജറിക്ക് വിധേയയായത്. ചെന്നൈയിൽ തന്നെയുള്ള ഒരു ആശുപത്രിയിലാണ് നടിയുടെ സർജറി നടന്നത്. ശാലിനി ഓപ്പറേഷൻ ടേബിളിലായിരുന്നപ്പോൾ‌ അജിത്ത് അസർബൈജാനിൽ തൻ്റെ വരാനിരിക്കുന്ന ചിത്രമായ വിടാ മുയാർച്ചിയുടെ ചിത്രീകരണത്തിലായിരുന്നു.

എന്നിട്ടും ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ച് അജിത്ത് കുമാർ ഭാര്യയുടെ പരിചരണത്തിനായി ചെന്നൈയിലേക്ക് ഓടിയെത്തി. ശാലിനി സുഖം പ്രാപിക്കുന്നത് അനുസരിച്ച് സിനിമയുടെ ചിത്രീകരണത്തിനായി താരം വീണ്ടും അസർബൈജാനിലേയ്‌ക്ക് മടങ്ങി പോയേക്കും. ശാലിനി ഷെയർ ചെയ്ത ഫോട്ടോയിൽ രോ​ഗികൾ ധരിക്കുന്ന ഹോസ്പിറ്റൽ ഗൗൺ ധരിച്ച് അജിത് കുമാറിൻ്റെ കൈപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ശാലിനി.

നടിയുടെ അസുഖ വിവരങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ അത് വളരെ വ്യക്തിപരമാണ് അതിനാൽ വിശദാംശങ്ങളിലേക്ക് കടക്കേണ്ടതില്ല. പക്ഷെ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശാലിനി ഇപ്പോൾ സുഖമായിരിക്കുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കുടുംബത്തിന്റെ ഭാ​ഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവന പുറത്തുവിടാൻ സാധ്യതയുണ്ടെന്നാണ് താര ദമ്പതികളുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചത്.

Ajith Kumar  Shalini

ആശുപത്രിയിൽ നിന്നുള്ള കപ്പിൾ ഫോട്ടോ വൈറലായതോടെ മക്കളോടും ഭാര്യയോടുമുള്ള അജിത്തിന്റെ സ്നേഹത്തെ പ്രശംസിച്ചും കമന്റുകൾ വരുന്നുണ്ട്. ഇരുപത്തിനാല് വർഷങ്ങൾക്കുശേഷവും കൈ ചേർത്ത് പിടിച്ച് ഇതുപോലെ ഇരിക്കാൻ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ലെന്നാണ് കമന്റുകൾ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ശാലിനി പൂർണമായും കുടുംബജീവിതം ആസ്വദിക്കുകയാണ്.

മക്കളുടെ കാര്യങ്ങൾ അടക്കം ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് ശാലിനിയാണ്. പാഷനെ ഫോളോ ചെയ്യാനുള്ള പിന്തുണ ശാലിനി നൽകിയിട്ടുള്ളതുകൊണ്ടാണ് ഇപ്പോഴും കെട്ടുകൾ ഇല്ലാതെ ഉലകം ചുറ്റാൻ അജിത്തിന് സാധിക്കുന്നതും. ബൈക്കിൽ ഉലകം ചുറ്റാനുള്ള ആ​ഗ്രഹം കൊണ്ട് തന്നെ വളരെ വിരളമായി മാത്രമാണ് അജിത്ത് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. അജിത്തിന്റെ യാത്ര വിശേഷങ്ങൾ ശാലിനിയാണ് സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കാറുള്ളത്.

തുനിവാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അജിത്ത് കുമാർ‌ സിനിമ. അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ചിത്രമായ വിടാമുയർച്ചിയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മങ്കാത്ത എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അജിത് കുമാർ- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

Read more about: ajith kumar shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X