'സത്യത്തില്‍ ഞാന്‍ ദിലീപേട്ടനെ രക്ഷിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് ഫാന്‍സിന് എന്നോട് ദേഷ്യമില്ല'; അജ്മല്‍
വേനൽ പുഴയിൽ എന്ന പാട്ടിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നടനാണ് അജ്മൽ അമീർ. പ്രൊഫഷൻ കൊണ്ട് ഡോക്ടറാണെങ്കിലും അഭിനയത്തോടാണ് അജ്മലിനെന്നും പ്രിയം കൂടുതൽ. അതുകൊണ്ട് തന്നെയാണ് അജ്മൽ സിനിമയിൽ തന്നെ തുടരുന്നതും. 2005ൽ ഒരു തമിഴ് സിനിമ ചെയ്തുകൊണ്ടാണ് അജ്മൽ സിനിമാ ജീവിതം ആരംഭിച്ചത്. അതൊരു ചെറിയ കഥാപാത്രമായിരുന്നു. പിന്നീട് 2007 ആയപ്പോൾ പ്രണയകാലം എന്ന റൊമാന്റിക്ക് സിനിമയിൽ നായകനായി.
അതൊരു വലിയ ബ്രേക്കായിരുന്നു അജ്മലിന്. നടന്റെ ഫോട്ടോ കാണിച്ചാൽ ആദ്യം മലയാളികൾ ഇന്നും പറയുക പ്രണയകാലം എന്ന സിനിമയുടെ പേരും വേനൽ പുഴയിൽ എന്ന് തുടങ്ങുന്ന പാട്ടുമാകും. വിമല രാമനായിരുന്നു ചിത്രത്തിൽ അജ്മലിന്റെ നായകൻ. പ്രണയകാലത്തിന് ശേഷം മടാമ്പി, അരികെ, ലോഹം തുടങ്ങി നിരവധി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട് അജ്മൽ.

മലയാളത്തിൽ ഇപ്പോൾ വളരെ വിരളമായി മാത്രമെ അജ്മൽ സിനിമകൾ ചെയുന്നുള്ളു. താരത്തിന് കൂടുതലും ഓഫറുകൾ ലഭിക്കുന്നത് തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമാണ്. അതേസമയം അജ്മലിന്റെ ഏറ്റവും പുതിയ റിലീസ് ദിലീപിന്റെ തങ്കമണി എന്ന സിനിമയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാനും താരം എത്തിയിരുന്നു.
ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ ദിലീപിനെ കുറിച്ച് അജ്മൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തങ്കമണി അടക്കം ഇതുവരെ മൂന്ന് ദിലീപ് സിനിമകളിലാണ് അജ്മൽ അഭിനയിച്ചിട്ടുള്ളത്. 'തങ്കമണി സിനിമയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം തന്നെ ആകര്‍ഷിച്ചത് ദിലീപേട്ടന്റെ സിനിമയാണ് എന്നത് തന്നെയാണ്. അത് എന്റെ ലക്ക് ഫാക്ടാണ്. തങ്കമണി ദിലീപേട്ടനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ്.'
'നേരത്തെ അരികെ, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ രണ്ട് സിനിമകളിലും ദിലീപേട്ടന്‍ സ്‌നേഹിച്ച് സെറ്റാക്കി വെച്ച കാമുകിമാരെ അടിച്ചുകൊണ്ടുപോകാന്‍ എത്തുന്ന ആളായിട്ടാണ് ഞാന്‍ വരുന്നത്. അരികെയില്‍ സംവൃത സുനിലിനെയാണെങ്കില്‍ ടു കണ്‍ട്രീസില്‍ ഇഷ തല്‍വാറിനെയാണ്. ദിലീപേട്ടനെ സ്‌നേഹിച്ച് എങ്ങനെയെങ്കിലും ഈ സ്ത്രീ ദിലീപേട്ടന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞ് പോയാല്‍ മതിയെന്ന് കരുതുമ്പോഴായിരിക്കും ഞാന്‍ വരുന്നത്. സത്യത്തില്‍ ഞാന്‍ അവിടെ രക്ഷിക്കുകയാണ് ചെയ്യുന്നത്.'
'അതുകൊണ്ട് ഫാന്‍സിന് എന്നോട് ദേഷ്യമില്ല. തെലുങ്കില്‍ ഇപ്പോള്‍ നായകനായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. അന്യ ഭാഷയില്‍ നായകനായി അഭിനയിക്കുമ്പോഴും എന്റെ സ്വന്തം ഭാഷയില്‍ നായകനല്ലാതെ ചെറിയ റോളുകളാണെങ്കിലും ചെയ്യുന്നത് എന്റെ മലയാളി പ്രേക്ഷകര്‍ എന്നെ വിട്ട് പോകരുത് എന്നുള്ളതുകൊണ്ടാണ്.'

'ചെറിയ വേഷങ്ങളിലൂടെ മലയാളത്തിലൊരു നല്ല നായക വേഷം കിട്ടും എന്ന മോഹവും എനിക്കുണ്ട്. മാര്‍ച്ച് മാസവും എനിക്ക് പ്രിയപ്പെട്ടതാവാന്‍ പോകുന്നു എന്നൊരു വിശ്വാസം എനിക്കുണ്ട്. മാര്‍ച്ച് ഏഴിനാണ് തങ്കമണി റിലീസ്. മാര്‍ച്ച് ഒന്നിന് ഞാന്‍ നായകനായി അഭിനയിക്കുന്ന രാം ഗോപാൽ വര്‍മ സാര്‍ സംവിധാനം ചെയ്യുന്ന വ്യൂഹം എന്ന സിനിമയും റിലീസ് ചെയ്യുന്നുണ്ട്.'
'നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും വേണം', എന്നാണ് തങ്കമണി ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ അജ്മൽ പറഞ്ഞത്. തങ്കമണിയിൽ ദിലീപിന്റെ നായിക നീത പിള്ളയാണ്. സിനിമയുടെ ട്രെയിലറൊക്കെ ത്രില്ലിങ്ങായിരുന്നു. ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ ബാന്ദ്രയാണ്.


Click it and Unblock the Notifications