കൊച്ചുണ്ണി തൊട്ട് ഞാൻ പറയുന്നതാ... അതെങ്ങനെയാ കേൾക്കില്ലല്ലോ!! നിവിനെ ട്രോളി ചങ്ക് ചങ്ങാതി, കാണൂ
മിഖായേൽ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ഗംഭീര ലുക്കിനെ ട്രോളുന്ന പോസ്റ്റാണ് അജു പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അജു വർഗീസ്. പല കാര്യങ്ങളിലും തന്റെ നിലപാടുകൾ താരം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കാറുമുണ്ട്. സീരിയസായ വിഷയങ്ങളിൽ മാത്രമല്ല ട്രോളാനും താരം മിടുക്കനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റും അതിനു നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ്. ഇത്തവണ താരം പണി കൊടുക്കുന്നത് തന്റെ ഉറ്റ ചങ്ങാതിയായ നിവിൻ പോളിയ്ക്കാണ്.

മിഖായേൽ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ഗംഭീര ലുക്കിനെ ട്രോളുന്ന പോസ്റ്റാണ് അജു പങ്കുവെച്ചിരിക്കുന്നത്. മാർക്കോ ജീനിയർ എന്ന കഥാപാത്രത്തിലേയ്ക്ക് ഉണ്ണി മുകുന്ദനും പകരം താൻ മതിയെന്ന രീതിയിലുള്ള ട്രോളാണ് അജു വർഗീസ് പങ്കുവെച്ചിരിക്കുന്നത്. ട്രോളിനോടൊപ്പം അതെങ്ങനെയാ..പറഞ്ഞാൽ കേൾക്കില്ല.കൊച്ചുണ്ണി തൊട്ട് ഞാൻ പറയുന്നതാ.... കേൾക്കില്ലന്നേ. ഈ ക്യാപ്ഷനും കൂടിയായപ്പോള്ഡ സംഭവം ഗംഭീരരമായി.
നിവിൻ പോളി ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അജു വർഗീസ്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി നിവിന്റെ ചിത്രങ്ങളിൽ അജുവിനെ കാണാൻ ഇല്ലായിരുന്നു. കായംകുളം കൊച്ചുണ്ണി മുതൽ ഇതു സംബന്ധമായ ട്രോളുകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിത പ്രേക്ഷകർക്കു പിന്നാലെ അജുവും ട്രോൾ ഏറ്റെടുത്തിരിക്കുയാണ്.


Click it and Unblock the Notifications











