തെളിവ് എവിടേ? ടൊവിനോയെ നോക്കി മംമ്തയുടെ നടു ഒടിഞ്ഞു! തമാശ ചിത്രവുമായി നടന്‍ അജു വര്‍ഗീസ്
ടൊവിനോ തോമസ് നായകനായിട്ടെത്തുന്ന ഫോറന്‍സിക് എന്ന ചിത്രം റിലീസിനെത്തുകയാണ്. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രം ഫെബ്രുവരി 28 നാണ് റിലീസ്. തിയറ്ററുകളിലേക്ക് എത്തുന്ന ഫോറന്‍സികിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ച് നടന്‍ അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ എഴുതിയ പോസ്റ്റ് തരംഗമായിരിക്കുകയാണ്.
ടൊവിനോ തോമസ്: ദേ അങ്ങോട്ട് നോക്കിയേ ഒരു തെളിവല്ലേ അത്.
മംമ്ത മോഹന്‍ദാസ്: നടു വളഞ്ഞൊടിഞ്ഞു. എവിടെടോ തെളിവ്?
റോണി ഡേവിഡ് രാജ്: ഉം നമ്മള് ക കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്...
തമാശ ഒപ്പിച്ചതാണ്. ഫോറന്‍സികിന്റെ ട്രെയിലര്‍ സൂചിപ്പിക്കുന്ന ത്രില്ലടിപ്പിക്കുന്നൊരു സിനിമ ആയിരിക്കുമെന്നാണെന്നും സിനിമയ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നതായിട്ടും അജു വര്‍ഗീസ് പറയുന്നു.

മലയാളത്തില്‍ ആദ്യമായിട്ടാണ് ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ് ഒരു സിനിമ എത്തുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് സംവിധാനം. ടൊവിനോ നായകനായിട്ടെത്തുമ്പോള്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. റിതിക സേവ്യര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് മംമ്ത അഭിനയിക്കുന്നത്. റേബ മോണിക്ക, സൈജു കുറുപ്പ്, എ്‌നിവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











