twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീട്ടിൽ‌ വിളിക്കുന്നത് ചാക്കോ മാഷെന്ന്, എന്റെ പണം കണ്ട് മക്കൾ വളരരുതെന്ന് നിർബന്ധം ഉണ്ട്; അജു വർ​ഗീസ്

    |

    മലയാള സിനിമയിൽ സഹനടൻ വേഷങ്ങളിൽ തിളങ്ങുന്ന താരമാണ് അജു വർ​ഗീസ്. 2010 ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ ആണ് അജു സിനിമയിലേക്ക് കടന്നു വരുന്നത്. വടക്കൻ സെൽഫി, മിന്നൽ മുരളി, തുടങ്ങിയ സിനിമകളിൽ നടൻ ശ്രദ്ധേയ വേഷം ചെയ്തു.

    ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അജു വർ​ഗീസ്. മുമ്പ് ചെയ്ത അതേ വേഷങ്ങൾ ഇനിയും ആവർത്തിക്കാൻ താൽപര്യമില്ലെന്നും നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അജു വർ​ഗീസ് പറഞ്ഞു. ദ ഫോർത്തിനോടാണ് പ്രതികരണം.

    നൂറ് ശതമാനം തൃപ്തി വന്നാലെ ഇപ്പോൾ സിനിമ ചെയ്യാറുള്ളൂ

    'കൊവിഡ് സമയത്ത് സ്വന്തം സിനിമകൾ കണ്ട് മെച്ചപ്പെടണം എന്ന് തോന്നി. തിരക്കഥ വായിക്കാതെ സിനിമ ചെയ്തിരുന്ന ആളാണ് പത്ത് വർഷം. ചെറിയ കഥാപാത്രം ആണെങ്കിൽ എന്റെ സംഭാഷണം ചോദിക്കും. മുമ്പ് അത് പോലും ചോദിക്കില്ലായിരുന്നു. നൂറ് ശതമാനം തൃപ്തി വന്നാലെ ഇപ്പോൾ സിനിമ ചെയ്യാറുള്ളൂ. ഷൂട്ടിന് പോയിട്ട് കുറേ നാളായി, ഒന്ന് രണ്ട് സിനിമകളിൽ വിളിച്ചപ്പോൾ തൃപ്തി വരാത്തത് കൊണ്ട് ഭാ​ഗമാവാൻ കഴിഞ്ഞില്ല'

    Also Read: 'ജയറാമിനെയല്ല സുരേഷ് ഗോപിയെ വെച്ച് സിനിമ ചെയ്യാനാണ് ഞാൻ വന്നത്, രാജസേനൻ ഞെട്ടി'; കെ രാധാകൃഷ്ണൻ പറയുന്നുAlso Read: 'ജയറാമിനെയല്ല സുരേഷ് ഗോപിയെ വെച്ച് സിനിമ ചെയ്യാനാണ് ഞാൻ വന്നത്, രാജസേനൻ ഞെട്ടി'; കെ രാധാകൃഷ്ണൻ പറയുന്നു

    സിനിമയിൽ ഹ്യൂമറിന്റെ പാറ്റേൺ മാറി

    'സിനിമയിൽ ഹ്യൂമറിന്റെ പാറ്റേൺ മാറി. ഞാൻ ഒരു ലൗഡ് ആക്ടർ ആണ്. ആ ആക്ടിം​ഗ് പാറ്റേൺ ഒക്കെ മാറി. നിയമപരമായ
    വേറെ എന്ത് ജോലി ചെയ്യാനും തയ്യാറാണ്. കൊവിഡ് സമയത്ത് സു​ഹൃത്തുക്കളോടൊക്കെ സംസാരിച്ചിരുന്നു. വേറെ എന്തെങ്കിലും നോക്കാം എന്ന്. പെട്ടെന്നാണല്ലോ എല്ലാം മാറിയത്'

    എന്റെ കൈയിലെ കാശ് കണ്ട് വളരരുത്

    'വീട്ടിൽ എന്നെ വിളിക്കുന്നത് ചാക്കോ മാഷ് എന്നാണ്, ഞാൻ അത്യാവശ്യം കർക്കശക്കാനാണ്. പഠിപ്പിക്കുന്ന കാര്യത്തിൽ ഒന്നുമല്ല. മക്കൾ വളരെ ലിമിറ്റഡ് ആയിട്ടേ കാശുള്ളൂ എന്ന് മനസ്സിലാക്കി വളരണം എന്ന നിർബന്ധമുണ്ട്. എന്റെ കൈയിലെ കാശ് കണ്ട് വളരരുത് എന്ന നിർബന്ധം ഉണ്ട്. എന്നാൽ മാത്രമേ അവർക്ക് കാശുണ്ടാക്കുമ്പോൾ ഇന്ന് ഞാനനുഭവിക്കുന്ന സന്തോഷം കിട്ടൂ. കാശ് ജീവിതത്തിൽ എല്ലാമാണെന്ന തോന്നലും വരരുത്. അതെനിക്ക് ഇല്ല,' അജു വർ​ഗീസ് പറഞ്ഞു.

    Also Read: 'ഭർത്താവ് സന്തോഷ് ഇല്ല, മകനും അമ്മയും അച്ഛനും സുഹൃത്തുക്കളുമെല്ലാമുണ്ട്'; നവ്യയോട് ചോദ്യങ്ങളുമായി ആരാധകർ!Also Read: 'ഭർത്താവ് സന്തോഷ് ഇല്ല, മകനും അമ്മയും അച്ഛനും സുഹൃത്തുക്കളുമെല്ലാമുണ്ട്'; നവ്യയോട് ചോദ്യങ്ങളുമായി ആരാധകർ!

    ഇതിന്റെയൊക്കെ പുറത്താണ് ഞാൻ പോയിക്കൊണ്ടിരുന്നത്

    'അഭിമുഖങ്ങൾ അധികം കൊടുക്കാറില്ല. വേറൊന്നും കൊണ്ടല്ല എനിക്കൊന്നും പറയാനില്ല. പ്രേക്ഷകർക്ക് അജു വർ​ഗീസിനെ പോലൊരാളെ കേൾക്കാനുള്ള സമയമൊന്നുമില്ല. അതിന് മാത്രം ഒന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു. ആദ്യ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ എന്നെ സെൽഫ് മാർക്കറ്റ് ചെയ്ത ആളാണ്. എല്ലാ ആഘോഷത്തിനും എന്റെ മാധ്യമ സുഹൃത്തുക്കളെ അങ്ങോട്ട് റിക്വസ്റ്റ് ചെയ്ത് അഭിമുഖം കൊടുത്തിട്ടുണ്ട്'

    'ഇതിന്റെയൊക്കെ പുറത്താണ് ഞാൻ പോയിക്കൊണ്ടിരുന്നത്. സെൽഫ് മാർക്കറ്റിം​ഗ് ആണ് പിആർ. സെൽഫ് മാർക്കറ്റിലൂടെ പോപ്പുലാരിറ്റി നേടാം. അത് നേടി. അഭിനയം ആണല്ലോ എന്റെ തൊഴിൽ,' അജു വർ​ഗീസ് പറഞ്ഞു.

    അഭിനേതാവെന്ന നിലയിൽ വളരാനാണ് ഇനി താൽ‌പര്യപ്പെടുന്നതെന്നും അതിനാൽ തന്നെ ചില സിനിമകളോട് നോ പറഞ്ഞിട്ടുണ്ടെന്നും അജു വർ​ഗീസ് വ്യക്തമാക്കി. കൊവിഡ് സമയത്താണ് കരിയറിനെ ​ഗൗരവകരമായി എടുത്തതെന്നും അന്നെടുത്ത തീരുമാനങ്ങൾ‌ ഓരോന്നായി നടത്തി വരികയാണെന്നും അജു വർ​ഗീസ് പറഞ്ഞു.

    Read more about: aju varghese
    English summary
    Aju Varghese About His Family; Says People Call Him Chacko Mash Due To His Strictness
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X