For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭക്ഷണത്തിൽ ‘ഉടായിപ്പ്’ തോന്നിയാൽ ദേഷ്യം വരും; കാരണം വെളിപ്പെടുത്തി അജു വർഗീസ്

  |

  യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി മാറുകയായിരുന്നു. സഹനടനായി എത്തിയ അജു നടൻ, നിർമ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്.

  അമല പോളിന്റെ മേക്കോവർ ചിത്രം കാണാം

  ലോക്ക് ഡൗണിന് ശേഷം പുറത്തിറങ്ങിയ അജുവിന്റെ ആദ്യ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1992. അജുവിനോടൊപ്പം ലെന, ഗണേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബേക്കറി ഉടമയായിട്ടാണ് അജു ചിത്രത്തിലെത്തിയത്. ഇപ്പോഴിത ഭക്ഷണത്തിനോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ആഹാര പ്രിയനാണോ എന്നുള്ള ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.കണ്ടാൽ അങ്ങനെ തോന്നുമല്ലേ... പക്ഷേ, ഞാനൊരു ഹാർഡ്കോർ ഫൂഡിയല്ല. ചോറും ഒരു ചാറുകറിയും ഒരു തോരനും ഉണ്ടെങ്കിൽ ഞാൻ ഹാപ്പിയായി. അതല്ലാതെ പത്തുകൂട്ടം കറി വേണമെന്നോ ചിക്കനും മീനും വേണമെന്നോ ഒരു നിർബന്ധവുമില്ല. ആകെയുള്ള ആഗ്രഹം കിട്ടുന്ന ഭക്ഷണം നല്ല ഫ്രഷ് ആയിരിക്കണം.

  സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കുന്നതും ഏറ്റവും ദേഷ്യം ഉണ്ടാക്കുന്നതും ഭക്ഷണമാണ്. ഭക്ഷണത്തിൽ ‘ഉടായിപ്പ്' തോന്നിയാൽ എനിക്ക് ദേഷ്യം വരും. കാരണം, നമ്മുടെയൊക്കെ ജീവിതത്തിൽ ഏറ്റവും അമൂല്യമായ കാര്യമാണ് ഭക്ഷണം. എല്ലാവരും എല്ലുമുറിയെ പണിയെടുക്കുന്നത് ആ ഒരു പൊതി ഭക്ഷണത്തിന് വേണ്ടിയല്ലേ.

  വീട്ടിൽ പാചകം ചെയ്യാറില്ലെന്നും അജു തുറന്ന് പറഞ്ഞു. ആദ്യമായി ഏറെ നേരം അടുക്കളയിൽ ചെലവഴിച്ചതു പോലും സിനിമയുടെ ഷൂട്ടിങ് സമയത്താണ്. ഫ്രീ ടൈമിൽ കുക്കിങ് ചെയ്തേക്കാം എന്നൊന്നും പ്ലാൻ ചെയ്യുന്ന ഒരാളല്ല ഞാൻ. പിന്നെ, വേറൊരു കാര്യമുണ്ട്. കുക്കിങ്ങിൽ ഒന്ന് കൈ വച്ചു നോക്കാം എന്നൊക്കെ കരുതി ബെഡ്റൂമിൽ നിന്നുമിറങ്ങി അടുക്കളയിലെത്തുമ്പോഴേക്കും എന്റെ മൂഡ് പോകും. എങ്കിൽ പിന്നെ ചെയ്യാമെന്ന് കരുതി തിരിച്ച് പോരും. ഇതാണ് സ്ഥിരം സംഭവിക്കുന്ന കാര്യം.

  ഭാവിയിൽ അജു ബേക്കറി തുടങ്ങുമോ എന്നും അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. ബോക്കറി തുടങ്ങാൻ ചാൻസ് കുറവാണെന്നാണ് നടൻ പറയുന്നത്.
  ചാൻസുള്ളത് ഒരു ഹോട്ടലിനാണ്. പക്ഷേ, നമ്മൾ ഏതു ബിസിനസ് തുടങ്ങുമ്പോഴും അതിന്റെ എല്ലാ കാര്യങ്ങളിലും നമ്മുടെ തന്നെ മേൽനോട്ടം വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. പ്രത്യേകിച്ചും ഭക്ഷണ കാര്യത്തിൽ. തുടങ്ങുകയാണെങ്കിൽ ഏറ്റവും ബെസ്റ്റ് എന്നതു മാത്രമാണ് ഓപ്ഷൻ. ഈ തിരക്കൊക്കെ ഒന്ന് മാറട്ടെ എന്നും നടൻ പറയുന്നു.

  Read more about: aju varghese
  English summary
  Aju varghese About His Food interest,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X