For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന്‍റെ കല്യാണം വിളിക്കാന്‍ പോയപ്പോള്‍ വേഷം ചോദിച്ചു! തുറന്നുപറച്ചിലുമായി അജു വര്‍ഗീസ്!

  |

  വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. കുട്ടു എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചതോടെ അജു മലയാളത്തിന്റെ സ്വന്തമായി മാറുകയായിരുന്നു. ഇതിനകം തന്നെ 100 സിനിമ പൂര്‍ത്തിയാക്കിക്കഴിഞ്ഞ താരം നിര്‍മ്മാതാവായും എത്തിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് അജു വര്‍ഗീസ് നിര്‍മ്മാണത്തിലും ചുവടുവെച്ചത്.

  വിനീതിന്റെ സഹപാഠി കൂടിയായിരുന്നു അജു. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ദിവ്യയെ റാഗിങ്ങില്‍ നിന്ന് രക്ഷപ്പെടുത്തിയ വിനീതിന്റെ പ്രണയം കണ്ടെത്തിയത് അജുവായിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മുന്‍നിര സംവിധായകരുടെ ചിത്രത്തില്‍ അവസരം ലഭിക്കുന്നതിനായി താന്‍ അങ്ങോട്ട് അവസരം ചോദിച്ചിരുന്നുവെന്ന് താരം പറയുന്നു. നിവിന്‍ പോളിയുടെ വിവാഹം ക്ഷണിക്കാനായി ജോഷിയുടെ വീട്ടിലേക്ക് പോയപ്പോള്‍ താന്‍ ചാന്‍സ് തേടിയതായി താരം പറയുന്നു.

  മകനൊപ്പമുള്ള സ്‌നേഹനിമിഷം പങ്കുവെച്ച് നേഹ അയ്യര്‍! പ്രിയതമന്‍റെ വിയോഗത്തിലും തളരാതെ താരം!

  വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയായിരുന്നു അജു അരങ്ങേറിയത്. ആദ്യ സിനിമയ്ക്ക് ശേഷമുള്ള പല സിനിമയും താന്‍ ചോദിച്ച് വാങ്ങിച്ചതാണെന്ന് താരം പറയുന്നു. തേടിയെത്തുന്ന വേഷങ്ങള്‍ക്കായി കാത്തിരിക്കുന്നയാളല്ല താന്‍. ജോഷി, പ്രിയദര്‍ശന്‍ എന്നിവരോടൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം കാരണം വേഷങ്ങള്‍ ചോദിച്ച് വാങ്ങിയിട്ടുണ്ട്. നിവിന്‍ പോളിയുടെ കല്യാണം വിളിക്കാനായി ജോഷി സാറിന്‍റെ വീട്ടില്‍ പോയപ്പോള്‍ വേഷം ചോദിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം അടുത്ത ചിത്രം നിങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞത്. ആ ചിത്രമാണ് സെവന്‍സ്. അതേക്കുറിച്ച് അദ്ദേഹം തന്നെ ഇങ്ങോട്ട് പറയുകയായിരുന്നു.

  പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിക്കാനും ആഗ്രഹമുണ്ട്. അങ്ങനെയായിരുന്നു അദ്ദേഹത്തിനോട് അവസരം ചോദിച്ചത്. ഒപ്പത്തില്‍ വേഷം ലഭിച്ചത് അങ്ങനെയാണ്. മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും താരം വാചാലനായിരുന്നു. ഒപ്പത്തില്‍ മാത്രമല്ല പിന്നീട് നിരവധി സിനിമകളില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു അജു.

  പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലേക്ക് തന്നെ വിളിച്ചിരുന്നുവെങ്കിലും ഡേറ്റ് ക്ലാഷ് കാരണം സിനിമ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അൻവർ റഷീദ്, റോഷൻ ആൻഡ്രൂസ് എന്നിവരോടൊക്കെ ഇപ്പോഴും അവസരങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും അജു പറയുന്നു. രഞ്ജിത് ശങ്കര്‍ ചിത്രമായ കമലയില്‍ നായകനായെത്തുന്നത് അജു വര്‍ഗീസാണ്.

  വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദമാണ് സിനിമാപ്രവേശനത്തിന് കാരണം. നടനാവണമെന്ന് താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. തിരക്കഥാകൃത്തോ അസിസ്റ്റന്‍റ് ഡയറക്ടറോ ഒക്കെയാവണമെന്നായിരുന്നു ആഗ്രഹിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായി വിനീത് ക്ഷണിച്ചപ്പോഴാണ് മലര്‍വാടിയുടെ ഓഡിഷനിൽ പങ്കെടുത്തത്. കോമഡിയായാലും സ്വഭാവിക കഥാപാത്രമായും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്.

  English summary
  Aju Varghese about His Movie experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X