For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബം കലക്കാന്‍ പറ്റിയ ബെസ്റ്റ് ശബ്ദമായിരുന്നു ഇവന്റേത്, അജുവിനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍

  |

  മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധയതാരമായി മാറിക്കഴിഞ്ഞു നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. താരപുത്രനെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് പലപ്പോഴും ധ്യാനിന് ആരാധകപ്രശംസ നേടിക്കൊടുക്കുന്നത്. ചേട്ടന്‍ വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരയിലൂടെയായിരുന്നു ധ്യാനിന്റെ അരങ്ങേറ്റം. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാന്‍ സംവിധായകനുമായി.

  ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും എഴുതുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, നിഷ സാരംഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ജൂണ്‍ 17-ന് ചിത്രം തീയറ്ററുകളിലെത്തും. ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗ്ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  തങ്ങളുടെ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കിടുകയാണ് ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും. തങ്ങള്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായ, റിയലിസ്റ്റിക്കായ സിനിമയെന്നാണ് ഇരുവരും ഈ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. മനോരമ ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ പുതിയ ചിത്രത്തെക്കുറിച്ച് ഇരുവരും വാചാലരായത്.

  ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകളില്‍നിന്നും: 'കോവിഡ് കാലത്തെ പ്രതിസന്ധികള്‍ കഴിഞ്ഞപ്പോള്‍ ആദ്യം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ച ചിത്രമാണിത്. എനിക്ക് സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം പറയുന്ന സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. അങ്ങനെയൊരു ചിന്തയില്‍ നിന്നാണ് ഈ സിനിമയുടെ കഥയുണ്ടാകുന്നത്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഒരു കൗമാരക്കാരനായാണ് മാത്യു ഇതില്‍ വേഷമിടുന്നത്. മാത്യുവിന്റെ ക്യാരക്ടര്‍ പോലെയാണ് ഞാനും. എന്നോട് ഇപ്പോള്‍ ചോദിച്ചാലും പ്രത്യേക ലക്ഷ്യമൊന്നുമില്ല എന്നേ പറയാനുള്ളൂ. മുന്‍പായിരുന്നുവെങ്കില്‍ ആ ചിന്ത പോലുമില്ലായിരുന്നു. 'പ്രകാശന്‍ പറക്കട്ടെ' യിലെ പ്രകാശനെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനാണ്. ഈ ചിത്രത്തില്‍ കാസ്റ്റ് ചെയ്യപ്പെട്ട കഥാപാത്രങ്ങളെല്ലാം തന്നെ ആദ്യ സംസാരത്തില്‍ തന്നെ ഓക്കെ പറഞ്ഞവരാണ്.

  Also Read: 'അവളെക്കാൾ നല്ലൊരു പെൺകുട്ടി വേറെയില്ല'; എട്ട് വർഷത്തെ പ്രണയം തകർന്നതിനെ കുറിച്ച് വെളിപ്പെടുത്തി വിനയ്!

  Also Read:ഒന്നിച്ച് കളിക്കാമായിരുന്നില്ലേ? റോബിനെ ജാസ്മിന്‍ വീണ്ടും വിളിച്ചു; ജാസ്മിന്‍ കാരണം നമ്പര്‍ ലീക്കായി!

  ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുന്‍പ് അച്ഛന്‍ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. ഞാനും അജുവുമാണ് അഭിനയിക്കുന്നതെന്ന് കേട്ടപ്പോള്‍ റിയലിസ്റ്റിക് സിനിമയില്‍ അണ്‍റിയലിസ്റ്റിക് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ആവശ്യമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

  ദിലീഷേട്ടനും നിഷ ചേച്ചിയുമെല്ലാം വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാല്‍ അവര്‍ അഭിനയത്തിലെ ഡ്രാമ ഇല്ലാതെ, റിയലായിട്ടാകും ഓരോ കാര്യങ്ങളും ചെയ്യുക. അത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പ്രകാശന്‍ പറക്കട്ടെ ഒരു ക്ലീന്‍ യു സിനിമയാണ്. ഈ ചിത്രത്തില്‍ ഒരു ഭാഗത്തും പുകവലിയോ മദ്യപാനമോ ഒന്നും കാണിക്കുന്നില്ല.

  ഇതിനിടെ താന്‍ ആദ്യം സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ തീയറ്ററില്‍ പോയി കണ്ടിട്ടില്ലെന്ന് പറയുകയാണ് ധ്യാന്‍. 'എനിക്ക് ആ സിനിമയില്‍ കുറേ കുഴപ്പങ്ങള്‍ തോന്നിയിരുന്നു. രണ്ട് സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് കിട്ടുക എന്നത് തന്നെയായിരുന്നു ഞങ്ങളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അതിനുവേണ്ടി കുറേ കഷ്ടപ്പെട്ടു. മുന്‍പ് നിരവധി അഭിമുഖങ്ങള്‍ കൊടുത്തിരുന്നത് കൊണ്ട് ഞാന്‍ ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ തൊഴിലാളി ആയി മാറിയോ എന്ന് ആളുകള്‍ സംശയിച്ചു തുടങ്ങിയിട്ടുണ്ട്.' ധ്യാന്‍ പറയുന്നു.

  പുതിയ സിനിമയുടെ നിര്‍മ്മാതാവായ അജുവും സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. 'ധ്യാനിന്റെ എക്‌സ്പിരിമെന്റ് തോട്ട്‌സ് എനിക്കിഷ്ടമാണ്. അതാണ് ഞങ്ങള്‍ വീണ്ടും സിനിമകള്‍ ചെയ്യാന്‍ താത്പര്യം കാണിക്കുന്നത്. കുറച്ച് ഉഴപ്പും മടിയുമൊക്കെ ഉണ്ടെങ്കിലും ഇതുപോലെ കുറേ ഫണ്‍ എലമെന്റ്‌സ് ധ്യാനില്‍ നിന്നും കിട്ടും. അതാണ് ഞങ്ങള്‍ക്ക് ആവശ്യം. കഥ കേട്ടപ്പോള്‍ ദിലീഷ് ചെയ്യുന്ന അച്ഛന്‍ വേഷം ചെയ്‌തോട്ടെ എന്ന് ധ്യാനിനോട് ചോദിച്ചിരുന്നു. പക്ഷെ, വേണ്ട അതിന് പ്രായമായിട്ടില്ലെന്നായിരുന്നു എന്നായിരുന്നു ധ്യാനിന്റെ മറുപടി.'

  Recommended Video

  Dhyan Sreenivasan Fun Interview | ഞാൻ യൂട്യൂബ് വാല്യൂ ഉള്ള ഒരു നടനാണ് |*Malayalam Movie

  Also Read: അവര്‍ പോലും അറിയാതെ നിയന്ത്രിക്കുന്നു; ബിഗ് ബോസ് ക്യൂനായ ധന് മൈന്‍ഡ് ഗെയിമറാണെന്ന് ആരാധകര്‍

  ഇതിനിടയില്‍ ധ്യാനിന്റെ നവ്യ നായരോടുള്ള ആരാധനയുടെ കാര്യവും സൂചിപ്പിക്കുന്നുണ്ട്. അന്ന് ആ വീഡിയോ വലിയ ചര്‍ച്ചയായപ്പോള്‍ വിനീത് ശ്രീനിവാസന്‍-മീര ജാസ്മിന്‍, ധ്യാന്‍-നവ്യ നായര്‍ കോമ്പിനേഷനില്‍ ഒരു സിനിമയെടുത്താലോ എന്ന് അജു ധ്യാനിനോട് നേരിട്ട് വിളിച്ചു ചോദിച്ചിരുന്നു. അതിനെ കളിയാക്കി ധ്യാന്‍ പറയുന്നത് ഇങ്ങനെയാണ് 'ഫസ്റ്റ് ഹാഫില്‍ ചേട്ടന്റെ പ്രേമം, സെക്കന്റ് ഹാഫില്‍ എന്റെ പ്രേമം. അങ്ങനെ ട്വല്‍ത്ത് മാന്‍ 2 ആണോ ഉദ്ദേശിക്കുന്നത്' എന്നായിരുന്നു അജുവിനോടുള്ള തമാശച്ചോദ്യം.

  ട്വല്‍ത്ത് മാനിലെ അജുവിന്റെ വോയ്‌സ് ഓവറിനെക്കുറിച്ചും സംസാരം ഉയര്‍ന്നു. ആ ചിത്രത്തില്‍ അഭിനയിക്കാതെ തന്നെ എനിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അക്കാര്യം ഞാന്‍ ജീത്തു സാറിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അജു സിനിമ അടപടലം കുളമാക്കിയെന്നായിരുന്നു ധ്യാനിന്റെ കമന്റ്. കുടുംബം കലക്കാന്‍ പറ്റിയ ബെസ്റ്റ് ശബ്ദമായിരുന്നു അജുവിന്റെ എന്നായിരുന്നു തഗ്ഗ് മറുപടി.

  Read more about: aju varghese dhyan sreenivasan
  English summary
  Aju Varghese and Dhyan Sreenivasan about their new movie Prakashan Parakkatte
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X