പ്രഭാസില്ല, അജു വർഗീസിനെ ബാഹുബലിയാക്കി! ആദ്യരാത്രിയിലെ ഗാനം ഉണ്ടായതിങ്ങനെ...
സോഷ്യൽ മീഡിയയിലും സമൂഹാധ്യമങ്ങളിലും ഇപ്പോൾ വൈറലാകുന്നത് നടൻ അജു വർഗീസിന്റെ ബാഹുബലി ഗെറ്റപ്പാണ്. ബാഹുബലിയായി അജു വർഗീസും ദേവസേനയായി അനശ്വരയുമാണ് പ്രത്യക്ഷപ്പെടുന്നത്. പാട്ട് രംഗത്താണ് ബാഹുബലി സ്റ്റൈലിൽ ഇരുവരും എത്തിയത് . പാട്ട് സമൂഹമാധ്യമങ്ങളിൽ സുപ്പർ ഹിറ്റാണ്.
ഇപ്പോഴിത താരങ്ങളുടെ ബാഹുബലി ഗെറ്റപ്പിനെ കുറിച്ച് സംവിധായകൻ പറയുകയാണ്. മനോര ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഹുബലി ഗെറ്റപ്പിൽ ഗാനം ഒരുക്കിയതിൽ ഒരു കാരണുണ്ടെമന്നും ജിബു ജേക്കബ് പറയുന്നു.

ബാഹുബലിയും അതിലെ ഗാനങ്ങളു സൂപ്പർ ഹിറ്റായതു കൊണ്ടാണ് ചിത്രത്തിൽ ഇത്തരത്തിലുളള ഗാനം ചിത്രീകരിക്കാൻ തീരുമാനിച്ചതെന്ന് സംവിധായകൻ പറയുന്നു വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ചെറിയ ചെലവിൽ ചിത്രീകരിച്ച ഗാനമാണിത്. ഈ ഗാനത്തിനു പിന്നിൽ നിഹരവധി പേരുടെ പകലും രാത്രിയുമായുള്ള അധ്വാനമുണ്ടെന്നും സംവിധായകൻ പറയുന്നു.

ആദ്യമായിട്ടാണ് മലയാളത്തിൽ ഇത്തരത്തിലുള്ള ഒരു ഗാനം ഫുറത്തിറങ്ങുന്നത്. നവോദയ സ്റ്റുഡിയോയിൽവെച്ചാണ് ഈ ഗാനം ഷൂട്ട് ചെയ്തത്. ആദ്യമായി ഇങ്ങനെയൊരു ഗാനം ഷൂട്ട് ചെയ്യുമ്പോൾ ചെറിയൊരു ഭയമുണ്ടായിരുന്നു. ഇത്തരത്തിലുളള ആശയം കൊറിയോഗ്രാഫർ ബൃന്ദയുമായി ചർച്ച ചെയ്തപ്പോൾ അവർക്ക് അത് ഇഷ്ടമാകുകയായിരുന്നു. തുടർന്ന് പരീക്ഷണ അടിസ്ഥാനത്തിലാണ് ഗാനം ചിത്രീകരിച്ചത്.

ബാഹുബലിയിലെ ഗാനത്തിനോട് സമാനമായ സെറ്റായിരുന്നു ആദ്യരാത്രിയിലെ ഗാനത്തിനും. സെറ്റ് കണ്ട കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യം അത്ഭുതപ്പെടുത്തികയായിരുന്നു. അജയ് മാങ്ങാടാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മികവ് എടുത്തു പറയേണ്ട ഒന്ന തന്നെയാണെന്നും സംവിധായകൻ അഭിമുറത്തിൽ പറഞ്ഞു.മൂന്ന് ദിവസം കൊണ്ടാണ് ഈ ഗാനം ചിത്രീകരിച്ചത്.

ഗാനത്തിൽ അനശ്വരയും അജു വർഗീസും നിൽക്കുന്ന കുറച്ചു ഭാഗത്ത് മാത്രമാണ് സെറ്റിട്ടിരിക്കുന്നത്. ബാക്കിയെല്ലാം ഗ്രാഫിക്സ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നതെന്ന് സംവിധയകൻ പറഞ്ഞു. തന്റെ മറ്റു ചിത്രങ്ങൾക്ക് വേണ്ടി എഡിറ്റിങ്ങ് നിർവഹിച്ച ഇഎസ് സൂരജാണ് ചിത്രത്തിന്റേയും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രയാവും അഭിനന്ദനവും ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു.

പാട്ട് സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. പാട്ട് ഹിറ്റായതിനെ തുടർന്ന് രസകരമായ ട്രോളുമായി അജു വർഗീസ് എത്തിയിരുന്നു.ആദ്യമായാണ് ഞാന്‍ അഭിനയിച്ച മുഴുനീളന്‍ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റാവുന്നത് എന്നതായിരുന്നു അജു പങ്കുവെച്ച ട്രോൾ. താരത്തിന്റെ ട്രോളിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

വെളളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് ചിത്രത്തിലെ നായിക. വിജയരാഘവന്‍, സര്‍ജനു, അശ്വിന്‍ , മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യരാത്രിയുടെ കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്. ബിജിബാല്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ചായാഗ്രഹണം.


Click it and Unblock the Notifications











