9 വര്‍ഷം 100 സിനിമകള്‍! അജു വര്‍ഗീസും സെഞ്ച്വൂറി അടിച്ചു, നൂറാമത്തെ സിനിമയാണ് തിയറ്ററുകളിലെത്തിയത്

സിനിമാ പശ്ചാതലത്തില്‍ നിന്ന് വന്നവര്‍ അല്ലെങ്കിലും മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയ നിരവധി താരങ്ങളുണ്ട്. നിവിന്‍ പോളിയും അജു വര്‍ഗീസുമെല്ലാം ഒരുമിച്ചെത്തി വിജയഗാഥ കൊയ്തവരാണ്. വിനീത് ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളാണ് നിവിന്‍ പോളിയും അജു വര്‍ഗീസും. ഇരുവരും ഒന്നിച്ചുള്ള കോംബെ കൈയടി നേടിയതോടെ നിരവധി സിനിമകളില്‍ താരങ്ങള്‍ ഒന്നിച്ചെത്തി.

സൂപ്പര്‍താര പദവിയിലേക്ക് നിവിന്‍ പോളി എത്തിയപ്പോള്‍ ഏത് തരം കഥാപാത്രത്തെയും അനായാസം അവതരിപ്പിക്കാന്‍ അജുവിന് കഴിഞ്ഞിരുന്നു. സിനിമയിലെത്തി ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നൂറോളം സിനിമകളില്‍ അജു അഭിനയിച്ചിരിക്കുകയാണ്. നൂറാമത്തെ സിനിമയാണ് കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.

അജുവിന്റെ സിനിമാ ജീവിതം

2010 ലാണ് നടന്‍ അജു വര്‍ഗീസ് വെള്ളിത്തിരയിലെത്തുന്നത്. വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അജു സിനിമയിലേക്കുന്നത്. അരങ്ങേറ്റ ചിത്രം തന്നെ ഹിറ്റായതോടെ കൈനിറയെ അവസരങ്ങളായിരുന്നു അജുവിനെ തേടി എത്തിയത്. സഹതാരമായിട്ടും കോമേഡിയനായിട്ടും നിരവധി വേഷങ്ങള്‍ അവതരപ്പിക്കാന്‍ അജുവിന് കഴിഞ്ഞിരുന്നു.

അജുവിന്റെ സിനിമാ ജീവിതം

2010 ല്‍ നിന്നും 2019 എത്തി നോക്കുമ്പോള്‍ അഭിനേതാവില്‍ നിന്നും മറ്റ് മേഖലകളിലേക്ക് കൂടി ചുവടുവെച്ചിരിക്കുകയാണ് അജു വര്‍ഗീസ്. നടനില്‍ നിന്നും നിര്‍മാതാവിന്റെ റോളിലേക്കും അജു മാറി കഴിഞ്ഞു. ഇപ്പോഴിതാ താരം നൂറ് സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ 'സച്ചിന്‍' എന്ന സിനിമയായിരുന്നു അജു അഭിനയിച്ച നൂറാമത്തെ ചിത്രം. തന്റെ നൂറാമത്തെ സിനിമ റിലീസിനെത്തുന്നതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ അജു തന്നെ വ്യക്തമാക്കിയിരുന്നു.

അജുവിന്റെ സിനിമാ ജീവിതം

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് സച്ചിന്‍. ക്രിക്കറ്റിനെ ഇതിവൃത്തമാക്കി സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ജൂണ്‍ പത്തൊന്‍പതിനാണ് റിലീസ് ചെയ്തത്. സന്തോഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരീഷ് കണാരന്‍, അപ്പാനി ശരത്, രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, മണിയന്‍പിള്ള രാജു, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

അജുവിന്റെ സിനിമാ ജീവിതം

ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ നിര്‍മാതാവ് ആയിട്ടും ചാര്‍ജ് എടുത്തിരിക്കുകയാണ് അജു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായിട്ടെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അജുവെത്തും. സിനിമയില്‍ നിന്നും പുറത്ത് വന്ന സെക്കന്‍ഡ് ലുക്കില്‍ നായകന് മുന്നില്‍ നില്‍ക്കുന്ന അജുവിന്റെ ചിത്രം ശ്രദ്ധേയമായിരുന്നു. ഇത്തവണത്തെ ഓണം ലക്ഷ്യമാക്കി ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററുകളിലേക്ക് എത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X