റോൾ തരുമോ എന്ന് ആരാധകൻ! ചെറിയ റോൾ ഓകെ ആണോയെന്ന് അജു
സിനിമയിൽ ഒന്ന് തല കാണിക്കണമെന്ന് എല്ലാവരുടേയും ഒരു വലിയ ആഗ്രഹമാണ്. അത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. സ്വപ്ന സാക്ഷാത്ക്കാരത്തിനായി തങ്ങളുടെ ആഗ്രഹം താരങ്ങളോടും സിനിമ അണിയറ പ്രവർത്തകരോടും അറിയിക്കാറുണ്ട്. ഇവിടെ ഇപ്പോൾ ഒരു ട്രോൾ തലരമാറ്റി മറിച്ചിരിക്കുകയാണ്.

കരുനാഗപ്പളളി സ്വദേശി ദേവലാൽ വിനീഷ് എന്ന ചെറുപ്പക്കാരന്റെയാണ് ട്രോൾ തലവര മാറ്റി മറിച്ചത്. അജു ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമായ സാജൻ ബേക്കറി സിൻസ് 1962 എന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ച പോസ്റ്റിനു ചുവടെയാണ് ചാൻസ് ചോദിച്ച് വീനീഷ് എത്തിയത്. ഒപ്പം ഒരു ട്രോളും കൂടി പങ്കുവെച്ചിരുന്നു. ചെറിയ റോൾ ആണെങ്കിൽ ഓക്കെയാണോ എന്ന് ചോദിച്ച് അജുവിന്റെ കമന്റ് ഉടൻ പ്രത്യക്ഷപ്പെട്ടുയ അതെ വെറുതെ നിന്നാലും മതി ഫുഡും വേണ്ട. എന്ന് മറുപടി പറഞ്ഞ വിനീഷിനോട് ഓക്കെ പറയുകയും മൊബൈൽ നമ്പർ സെന്റ് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു.
അജു വർഗീസ് ഫേസ്ബുക്ക് പോസ്റ്റ്
സാജൻ ബേക്കറി since 1962 ഇന്ന് തുടങ്ങുകയാണ്. അരുൺ ചന്തു സംവിധാനവും ഫന്റാസ്റ്റിക് Funtastic Films ന്റെ ബാന്നറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രമണിയവും നിർമാണവും M-star Satellite Communications ന്റെ ബാന്നറിൽ അനീഷ് മോഹൻ സഹനിർമാണവും ചെയുന്ന ചിത്രത്തിൽ അജു വർഗീസ്, ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങിയവർക്കൊപ്പം ഒരുപാട് പുതിയ കലാകാരന്മാരും അണിനിരക്കുന്നു. ചിത്രസംയോഹനം ഗുരു, എഡിറ്റിംഗ് അരവിന്ദ് മന്മഥൻ, സംഗീതം പ്രശാന്ത് പിള്ള, വസ്ത്രാലങ്കാരം ബസ്സി, ആർട്ട് ബാവാ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ. ഈ സംരംഭത്തിൽ നിങ്ങളുടെ എല്ലാവിധ പിന്തുണയും, പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.


Click it and Unblock the Notifications