twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ ആഗ്രഹം തോന്നിയപ്പോള്‍ തന്നു, വിനീത് ശ്രീനിവാസന് ഒരായിരം നന്ദി പറഞ്ഞ് അജു!

    |

    നടനും നിര്‍മാതാവുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് അജു വര്‍ഗീസിപ്പോള്‍. ലവ് ആക്ഷന്‍ ഡ്രാമയിലൂടെയായിരുന്നു അജു നിര്‍മാണ രംഗത്തേക്ക് എത്തുന്നത്. സിനിമയില്‍ ഇത്രയും ഉയരങ്ങളില്‍ എത്തിയിട്ടും ഇപ്പോഴും താന്‍ സിനിമയില്‍ അവസരം ചോദിച്ച് നടക്കാറുണ്ടെന്ന് അജു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അത് സൂചിപ്പിക്കുന്നൊരു പോസ്റ്റാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

    aju-varghese-vineeth

    'സിനിമയിലേക്കു ആഗ്രഹം തോന്നിയപ്പോള്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് തന്നു, പിന്നീട് ഒരു ചവിട്ടു പടിയായി തട്ടത്തിന്‍ മാറിയതു തന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു മാറ്റം ആവശ്യമായി വന്നപ്പോള്‍ ഹെലനും തന്നു... ഒരൊറ്റ പേര് വിനീത് ശ്രീനിവാസന്‍ ഒരായിരം നന്ദി'. എന്നുമായിരുന്നു ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അജു പറഞ്ഞിരിക്കുന്നത്.

    ഒരു കുര്‍ത്തയിലൂടെ തുടങ്ങിയ പ്രണയം! അജു വര്‍ഗീസുമായിട്ടുണ്ടായിരുന്ന പ്രണയകഥ വെളിപ്പെടുത്തി ഭാര്യ ടീനഒരു കുര്‍ത്തയിലൂടെ തുടങ്ങിയ പ്രണയം! അജു വര്‍ഗീസുമായിട്ടുണ്ടായിരുന്ന പ്രണയകഥ വെളിപ്പെടുത്തി ഭാര്യ ടീന

    വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു അജു വര്‍ഗീസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ഒത്തിരി സിനിമകളില്‍ ഇതേ കൂട്ടുകെട്ട് ആവര്‍ത്തിച്ചു. ഇപ്പോള്‍ ഇന്ന് റിലീസിനെത്തിയ ഹെലന്‍ എന്ന ചിത്രത്തില്‍ പോലീസുകാരന്റെ വേഷത്തിലാണ് അജു അഭിനയിച്ചിരിക്കുന്നത്. സിനിമയിലെ ലുക്കിലുള്ള ചിത്രവും താരം പങ്കുവെച്ചിരിക്കുകയാണ്.

    English summary
    Aju Varghese Give Thanks To Vineeth Sreenivasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X