'ഇല്ലെങ്കില്‍ ഞാന്‍ അവനെ തറപറ്റിച്ചേനെ'; ധ്യാനിനും ബേസിലിനുമിടയില്‍ അജുവിന്റെ കുത്തിത്തിരിപ്പ്

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എന്നാല്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പുറത്തിറങ്ങുന്ന ധ്യാനിന്റെയും വിനീതിന്റെയും അഭിമുഖങ്ങളാണ് സിനിമയ്ക്ക് മുന്നേ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. സിനിമയെക്കുറിച്ച് അഭിമുഖങ്ങള്‍ നല്‍കുന്നത് വിനീത് ശ്രീനിവാസനും പ്രൊഡ്യൂസര്‍ വൈശാഖും ബേസില്‍ ജോസഫും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നാണ്.

വര്‍ങ്ങള്‍ക്ക് ശേഷത്തിന്റെ അഭിമുഖങ്ങളാണ് ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയി ഓടിക്കൊണ്ടിരിക്കുന്നത്. അതില്‍ ബേസില്‍ ജോസഫും ധ്യാന്‍ ശ്രീനിവാസനും ഒരുമിച്ചുള്ള അഭിമുഖങ്ങള്‍ ഇരുവരും കൊണ്ടും കൊടുത്തുമാണ് മുന്നേറുന്നത്. ഇതിനിടെ ചിത്രത്തില്‍ അഭിനയിച്ച നടന്‍ അജുവര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആകുന്നത്.

aju

ബേസില്‍ ജോസഫുമായി വാട്‌സാപ്പ് ചാറ്റ് നടത്തിയതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് അജു വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ധ്യാനും ബേസിലും വിനീത് ശ്രീനിവാസനും വൈശാഖ് സുബ്രമഹ്ണ്യനും പങ്കെടുത്ത വീണ മുകുന്ദന്റെ ഒറിജിനില്‍സിന് നല്‍കിയ അഭിമുഖത്തിന്റെ ലിങ്ക് ആണ് അജു വര്‍ഗീസ് ബേസിലിന് അയച്ചുകൊടുത്തിരിക്കുന്നത്.

ഇതിന് മറുപടിയായി ബേസില്‍ പറയുന്നത്, കണ്ണ് വയ്യാത്തതുകൊണ്ട് എന്റെ ഫുള്‍ സ്‌കില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഇല്ലെങ്കില്‍ കാണാമായിരുന്നു. അവന്‍ ഞാന്‍ പൂര്‍ണമായും തറപറ്റിച്ചേനെ, എന്നാണ് പറഞ്ഞിരിക്കുന്നത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് അജു വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് അജുവര്‍ഗീസ് നല്‍കിയ ക്യാപ്ഷനാണ് അതിലും രസകരം. കാവിലെ പാട്ടുമത്സത്തിന് കാണാം എന്ന് ബേസില്‍, ധ്യാനിനെ ടാഗ് ചെയ്തുകൊണ്ട് ധ്യാനേ..... എന്നാണ് അജുവര്‍ഗീസ് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. എന്ന് സൈക്കോ ബാ.ച്ചേ എന്നും അജു വര്‍ഗീസ് അടിയില്‍ നല്‍കിയിട്ടുണ്ട്.

ചെങ്കണ്ണ് പിടിച്ചതിനാല്‍ അഭിമുഖങ്ങളില്‍ ബേസില്‍ സണ്‍ഗ്ലാസ് വെച്ചുകൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതിനെയും ധ്യാന്‍ ട്രോളുന്നുണ്ട്. അതേസമയം ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സിനിമയുടെ കഥ പുറത്തുപറയരുതെന്ന നിര്‍ദേശത്തോടെയാണ് ധ്യാനിനെ അഭിമുഖങ്ങള്‍ക്കിരുത്തുന്നതെന്ന് വിനീത്ത് പറഞ്ഞിരുന്നു.

അതേസമയം ബേസില്‍ ജോസഫ് ബോളിവുഡില്‍ ശക്തമാന്‍ എന്ന പഴയ ടെലി ഫിലിമിന്റെ അടിസ്ഥാനത്തില്‍ രണ്‍വീര്‍ സിംഗിനെ നായകനാക്കി ശക്തമാന്‍ എന്ന സിനിമ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ അടക്കം ധ്യാന്‍ അഭിമുഖങ്ങളില്‍ ട്രോളുന്നുണ്ടായിരുന്നു.

aju

അജു വര്‍ഗീസിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. കുത്തിത്തിരിപ്പ് ഉണ്ടാക്കി തമ്മില്‍ തല്ലിക്കുന്ന ആ കൂട്ടുകാരന്‍ എന്നാണ് ഒരാള്‍ നല്‍കിയിരിക്കുന്ന കമന്റ്. എന്നാല്‍ ഇപ്പോഴത്തെ ടീമിനൊപ്പം അജു വര്‍ഗീസും കൂടെ ചേര്‍ന്നുകൊണ്ടുള്ള അഭിമുഖങ്ങളും കാണാന്‍ വെയിറ്റിംഗ് എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. സിനിമ എന്താകുമെന്ന് അറിയില്ല, പക്ഷെ ഇന്റര്‍വ്യു ബ്ലോക്ബസ്റ്റര്‍, മലയാളം സബ്‌ടൈറ്റിലോട് കൂടിയ ഹിന്ദിപടങ്ങള്‍ എടുക്കാന്‍ വിളിക്കുക എന്നിങ്ങനെയും കമന്റ് ചെയ്തിട്ടുണ്ട്.

പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍, ദീപക് പറമ്പോല്‍, ഭഗത് മാന്വല്‍, ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍, നീരജ് മാധവ്, നീത പിള്ളൈ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Read more about: aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X