നിവിന് എട്ടിന്‍റെ പണിയുമായി അജു ! പക്കിയാക്കാത്തതിന്‍റെ കലിപ്പ് ഇനിയും തീര്‍ന്നില്ലേ? കാണൂ!

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങിയ കായംകുളം കൊച്ചുണ്ണിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ തുടക്കമിട്ട നിവിന്റെ കരിയര്‍ ബ്രേക്ക് സിനിമകളിലൊന്നായി ഇത് മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. പുലിമുരുകന് ശേഷം നൂറുകോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. നിവിന്‍ പോളി തന്നെയായിരുന്നു ഈ സന്തോഷവാര്‍ത്ത സ്ഥിരീകരിച്ചത്. നേരത്തെ അറിയാവുന്ന കഥ സിനിമയാക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളിലൂടെയാണ് തങ്ങളും കടന്നുപോയതെന്നും അത് വിജയകരമായി വന്നതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

കുതിരസവാരിയും കളരിയുമുള്‍പ്പടെ കൊച്ചുണ്ണിയെ തന്നിലേക്ക് ആവാഹിക്കാനായി ചില്ലറ തയ്യാറെടുപ്പുകളായിരുന്നില്ല നിവിന്‍ പോളി നടത്തിയത്. പരിക്കിനെപ്പോലും അവഗണിച്ച് ചിത്രീകരണവുമായി മുന്നേറുകയായിരുന്നു താരം. ഈ കഥാപാത്രത്തെ അദ്ദേഹത്തില്‍ ഭദ്രമായിരിക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും നിവിന്‍ അത് പാലിച്ചുവെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അതിഥിയായി എത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും സംവിധായകനും താരവും അതേക്കുറിച്ച് സ്തിരീകരിച്ചതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ എത്തിയത്. അടുത്ത സുഹൃത്തായ അജു വര്‍ഗീസിന് ഈ വേഷം നല്‍കിക്കൂടായിരുന്നുവോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ആരാധകര്‍ ഉന്നയിച്ചിരുന്നു. ഇരുവരോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നു.

ഇത്തിക്കര പക്കിയായി എത്തിയത്

ഇത്തിക്കര പക്കിയായി എത്തിയത്

കൊച്ചുണ്ണിയുടെ സന്തത സഹചാരിയും ആപത്തില്‍പ്പെട്ടപ്പോള്‍ അത് മനസ്സിലാക്കി സഹായിക്കാനുമായി എത്തുന്ന കഥാപാത്രമാണ് ഇത്തിക്കര പക്കി. സിനിമയുടെ പകുതിക്ക് വെച്ചാണ് ഈ കഥാപാത്രമെത്തുന്നത്. സിനിമയെ ഒന്നടങ്കം ഇളക്കിമറിക്കുന്ന തരത്തിലുള്ള വരവ് തന്നെയായിരിക്കണം അതെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ആരായിരിക്കും ഇത്തിക്കര പക്കിയായി എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നിവിന്‍ പോളി ആ ചോദ്യത്തിനുള്ള ഉത്തരവുമായെത്തിയത്. ഇതോടെ ആരാധകരുടെ ആവേശവും ഇരട്ടിക്കുകയായിരുന്നു.

അജുവിനെ പരിഗണിച്ചൂടായിരുന്നോ?

അജുവിനെ പരിഗണിച്ചൂടായിരുന്നോ?

മുന്‍നിര താരങ്ങളില്‍ പലരെയും പക്കിയെ അവതരിപ്പിക്കുന്നതിനായി സമീപിച്ചിരുന്നുവെങ്കിലും നിവിന്‍ പോളി നായകനായി അഭിനയിക്കുമ്പോള്‍ അതിഥിയായി എത്താന്‍ താല്‍പര്യമില്ലെന്നായിരുന്നു പലരും പറഞ്ഞത്. സിനിമയുടെ കാര്യം സംസാരിക്കുന്നതിനായി ഹൈദരാബാദിലേക്ക് പോവാനിരുന്ന താന്‍ അവസാന നിമിഷം യാത്ര ക്യാന്‍സല്‍ ചെയ്യുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു. ഇത്തിക്കര പക്കിയായി അജു വര്‍ഗീസിനെ വിളിച്ചൂടായിരുന്നോയെന്നാണ് ആരാധകരുടെ ചോദ്യം.

ട്രോളാനുള്ള ഒരവസരവും കളയില്ല

ട്രോളാനുള്ള ഒരവസരവും കളയില്ല

വിനീത് ശ്രീനിവാസന്‍ ചിത്രമായ മലര്‍വാടി ആര്‍ട്്‌സ് ക്ലബിലൂടെയാണ് നിവിനും അജുവും തുടക്കമിട്ടത്. അന്യോന്യം ട്രോളാനും കളിയാക്കാനും കിട്ടുന്ന ഒരവസരവും ഈ സുഹൃത്തുക്കള്‍ വെറുതെ കളയില്ല. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. സിനിമയ്ക്കപ്പുറത്തും മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്നതിനാല്‍ എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യവും ഇവര്‍ക്കുണ്ട്. അജുവാകട്ടെ അക് കൃത്യമായി വിനിയോഗിക്കാറുണ്ട്.

നിവിന്‍ പോളിയുടെ മടി

നിവിന്‍ പോളിയുടെ മടി

വിനീത് ശ്രീനിവാസന്‍ ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അജു വര്‍ഗീസിന് സഹസംവിധായകന്റെ ചുമതലയുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാത്രമല്ല പിന്നിലെ കാര്യങ്ങള്‍ കൂടി മനസ്സിലാക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു അജു ഈ തീരുമാനവുമായെത്തിയത്. സംവിധായകനായ വിനീതിന്റെ നിര്‍ദേശപ്രകാരം താരങ്ങളെ കൃത്യസമയത്ത് സെറ്റിലേക്കെത്തിക്കുന്ന ചുമതലയൊക്കെ താരത്തിനുണ്ടായിരുന്നു. അന്ന് നിവിന്‍ പോളിയെ സെറ്റിലേക്ക് എത്തിക്കാനായി താന്‍ പെട്ട പെടാപ്പാടിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഇതോടെയാണ് ഇനി ഈ സാഹസം വേണ്ടെന്ന് തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു.

മുട്ടന്‍പണിയുമായി അജു

മുട്ടന്‍പണിയുമായി അജു

കിട്ടിയ അവസരങ്ങളെല്ലാം കൃത്യമായി വിനിയോഗിക്കുന്ന അജു ഇത്തവണയും നിവിന് മുട്ടന്‍ പണിയുമായാണ് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുള്ളത്. നിവിന്‍ പോളിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും.

കൊച്ചുണ്ണിയുടെ ഗൂഗിള്‍ സെര്‍ച്ച്

കൊച്ചുണ്ണിയുടെ ഗൂഗിള്‍ സെര്‍ച്ച്

കയറുകളാല്‍ ബന്ധിക്കപ്പെട്ട കായംകുളം കൊച്ചുണ്ണി മൊബൈല്‍ നോക്കുന്ന ചിത്രമാണ് അജു വര്‍ഗീസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇഇതിന് നല്‍കിയ തലക്കെട്ടാണ് കൂടുതല്‍ ശ്രദ്ധേയമായത്. ഗൂഗീള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണിയെന്നാണ് താരം നല്‍കിയത്. എന്റെ ചാള്‍സ് ശോഭരാജില്‍ പോലും ഇത്രയും ധൈര്യം കണ്ടിട്ടില്ലെന്നും ട്രോള്‍ ലോകത്തേക്ക് സംവിധാനം ചെയ്യുന്നുവെന്നുമാണ് മറ്റൊരാള്‍ കുറിച്ചിട്ടുള്ളത്.

പക്കിയാക്കാത്തതിന്റെ ദേഷ്യമോ?

പക്കിയാക്കാത്തതിന്റെ ദേഷ്യമോ?

ഇത്തിക്കര പക്കിയായി തന്നെ പരിഗണിക്കാത്ത കാര്യം താരം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് മറ്റൊരാളുടെ കമന്റ് . എന്തായാലും പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ട്രോളും വിമര്‍ശനവുമൊക്കെ എന്നും ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്.

പോസ്റ്റ് കാണാം

അജു വര്‍ഗീസിന്റെ പോസ്റ്റ് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X