നടി ശ്വേത മേനോനും മോഹന്‍ലാലും എടുത്ത സെല്‍ഫിയിൽ മറ്റൊരാൾ! സ്വയം ട്രോളി അജു വര്‍ഗീസ്
നടന്‍ അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത് പോലെ മറ്റൊരു താരങ്ങളും ഇല്ലെന്ന് വേണം പറയാന്‍. മറ്റുള്ളവരെ ട്രോളാനും തനിക്ക് നേരെ വരുന്ന ട്രോളുകള്‍ പോസ്റ്റ് ചെയ്യാനുമൊന്നും അജുവിന് മടിയില്ല. ഇപ്പോഴിതാ രസകരമായൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി ചിത്രമായിരുന്നിത്.
മോഹന്‍ലാലിനൊപ്പം നിന്ന് നടി ശ്വേത മേനോന്‍ ആണ് ഒരു സെല്‍ഫി എടുത്തത്. ഇരുവര്‍ക്കും നടുവില്‍ അജു വര്‍ഗീസിന്റെ മുഖവും കാണാം. ഈ ചിത്രം പങ്കുവെച്ച് കൊണ്ട് 'ഒരു സെല്‍ഫിയും ഞാന്‍ വിടില്ല. അതും ഇതിഹാസത്തിനൊപ്പം, എന്ത് വില കൊടുത്തും ഞാന്‍ എത്തും. അത് വിളിച്ചില്ലെങ്കില്‍ പോലും' അങ്ങനെയായിരിക്കുമെന്നുമാണ് അജു പറയുന്നത്.

അമ്മ ഭാരവാഹികളുടെ മീറ്റിങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള ചിത്രമായിരുന്നിത്. അജുവിന്റെ തലകെട്ട് വായിച്ച ആരാധകര്‍ രസകരമായ രീതിയിലുള്ള കമന്റുകളാണ് പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. ഈ ചിത്രം കണ്ടതോടെ മലയാള സിനിമയിലെ നുഴഞ്ഞ് കയറ്റക്കാരന്‍ അജുവാണെന്നാണ് ചിലരുടെ കമന്റ്. സെല്‍ഫി എടുക്കുമ്പോള്‍ ഒളിഞ്ഞ് നോക്കുന്്‌ന ചങ്കുകളെ മെന്‍ഷന്‍ ചെയ്യാന്‍ പറഞ്ഞ് നിരവധി ട്രോളുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
ലവ് ആക്ഷന്‍ ഡ്രാമയിലൂടെ നിര്‍മാതാവ് ആയി ചുവട് വെച്ചിരിക്കുന്ന അജു വര്‍ഗീസ് നായകനായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല എന്ന ചിത്രത്തിലൂടെയാണ് അജു നായകനാവുന്നത്. ഈ സിനിമ അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications