'ബോധത്തോടെ പുള്ളിയോട് ഞാൻ ചോദിക്കുമോ?, പറ്റായിരുന്നതുകൊണ്ടാണ് റാണയോട് ഞാൻ അങ്ങനെ ചോദിച്ചത്'
2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ ചെറുപ്പക്കാരനാണ് നീരജ് മാധവ്. മോനിച്ചന്‍, റെമൊ, ലവന്‍, ഗൗതമന്‍, ആബ്രോസ്, സേവ്യർ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ നീരജ് ചെയ്തിട്ടുണ്ട്. നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ നീരജുണ്ട്. ആമസോണ്‍ പ്രൈം സീരീസായ ദി ഫാമിലി മാനിലെ മൂസ റഹ്മാനായി ബോളിവുഡിലും അരങ്ങേറി കഴിഞ്ഞു ചുരുങ്ങിയ കാലത്തിനിടയിൽ നടൻ.
നിതാന്ത പരിശ്രമങ്ങളാണ് സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നും വന്ന നീരജിന് കരുത്തേകുന്നത്. കഴിവുണ്ടായിട്ടും മലയാള സിനിമ നീരജിനെ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന പരാതി പ്രേക്ഷകർക്കുമുണ്ട്. മലയാളത്തിലെ ഫ്രീക്ക് നടന്മാരുടെ ലിസ്റ്റിലാണ് നീരജിന്റെയും സ്ഥാനം. റാപ്പറായും തിളങ്ങിയിട്ടുള്ള നീരജ് ഡ്രെസ്സിൽ അടക്കം എപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്നയാളാണ്.

എന്നാൽ തുടക്കകാലത്തൊക്കെ ട്രെന്റി വസ്ത്രങ്ങൾ ധരിച്ച് താൻ എത്തുമ്പോൾ കിളിപോയ ആക്ടിവിറ്റിയായിട്ടാണ് പലർക്കും തോന്നിയിട്ടുള്ളതെന്ന് പറയുകയാണ് നീരജ്. നീരജ്, അജു വർഗീസ്, ഗൗരി കിഷൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ലവ് അണ്ടർ കൺസ്ട്രക്ഷന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നീരജ്.
എന്റെ കോസ്റ്റ്യൂമിനെ കുറിച്ച് ആളുകൾ പറയുന്നത് കാര്യമാക്കാത്തയാളായിരുന്നു അന്ന് ഞാൻ. ട്രെന്റി വസ്ത്രങ്ങൾ ധരിക്കുക എന്നത് ഞാൻ പാഷനേറ്റായി ചെയ്യുന്ന കാര്യമാണ്. പക്ഷെ പൊതുസമൂഹത്തിന് അന്ന് ഇതൊക്കെ കിളിപോയ ആക്ടിവിറ്റിയായിട്ടാണ് തോന്നിയിരുന്നത്. ഞാനും അത് കെയർ ചെയ്തിരുന്നില്ല. പക്ഷെ സിനിമക്കാർക്ക് ഇടയിൽ ഒരു ഗ്രൂമിങ്ങുണ്ട്.
ഇന്റർവ്യൂവിന് പോകുമ്പോൾ ഓവർ ദി ടോപ്പായി ഡ്രസ് ചെയ്താൽ ജാഡയാണ്, പട്ടി ഷോയാണ് എന്നൊക്കെ കേൾക്കേണ്ടി വരുമെന്ന് പറയുമായിരുന്നു. അതുകൊണ്ട് തന്നെ കുറേക്കാലം എന്റെ വാർഡ്രോബിലുള്ള എനിക്ക് ഇഷ്ടമുള്ള ഔട്ട്ഫിറ്റ്സൊന്നും ഇടാതിരുന്ന സമയവുമുണ്ടായിരുന്നു. ഒരു പരിധി കഴിഞ്ഞപ്പോൾ പോട്ട് പുല്ലെന്ന മൈന്റായി. ഇപ്പോൾ എനിക്ക് ലൈസൻസായി എന്നാണ് നീരജ് പറഞ്ഞത്.
അജു വർഗീസും ഗൗരിയും കൂടി ഭാഗമായ അഭിമുഖത്തിൽ നീരജിനൊപ്പം വിദേശത്ത് സിനിമാക്കാരുടെ പാർട്ടിയിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള രസകരമായ അനുഭവം അജു വർഗീസും പങ്കുവെച്ചു. റാണാ ദഗുബാട്ടിയോട് നീരജ് ഓർമയുണ്ടോയെന്ന് ചോദിക്കുന്നത് കേട്ടപ്പോൾ ഞാൻ അതിശയിച്ചു. ദുബായിൽ ഒരു ഫങ്ഷനിൽ വെച്ച് നീരജും റാണയും പരിചയപ്പെട്ടതാണ്. പിന്നീട് കുറേ കാലത്തിനുശേഷം ഇവൻ റാണയെ സിംഗപ്പൂരിൽ വെച്ച് കണ്ടു.

ഒരു പാർട്ടിയിൽ വെച്ചാണ് കണ്ടത്. അല്ലു അർജുന്റെ പാർട്ടായായിരുന്നു. ബണ്ണീസ് പാർട്ടി എന്നാണ് നീരജ് പറഞ്ഞത്. അത് അല്ലു അർജുനാണെന്ന് അറിയില്ലായിരുന്നു. എല്ലാവരും പോയി തകർത്ത് ഡാൻസ് കളിച്ചു. അവസാനം നീരജ് രവി തേജയ്ക്കൊപ്പം വരെ ഡാൻസ് കളിച്ചു.
പാർട്ടിയിൽ വെച്ച് റാണയെ കണ്ടപ്പോഴാണ് ഡു യു റിമെമ്പർ മീ എന്ന് നീരജ് റാണയോട് ചോദിച്ചത്. അതുകേട്ടപ്പോൾ അയ്യോ... എന്ന് ഞാൻ അറിയാതെ മനസിൽ പറഞ്ഞുപോയി. പുള്ളിക്കൊരു അവാർഡിന്റെ അത്രയേയുള്ളു ഇവൻ എന്നാണ് അജു പറഞ്ഞത്.
അന്ന് കുറച്ച് മദ്യപിച്ചിരുന്നതുകൊണ്ട് മാത്രമാണ് താൻ അങ്ങനെ ചോദിച്ച് പോയതെന്നായിരുന്നു നീരജിന്റെ മറുപടി. കുറച്ച് പറ്റായിരുന്നതുകൊണ്ടാണ് റാണയോട് ഞാൻ അങ്ങനെ ചോദിച്ചത്. അല്ലെങ്കിലും ബോധത്തോടെ പുള്ളിയോട് ഞാൻ അങ്ങനെ ചോദിക്കുമോ?. പുള്ളിയെ എനിക്ക് പരിചയമുണ്ട്. പക്ഷെ മൈന്റ് ആക്കുന്നതായി തോന്നിയില്ല. അതുകൊണ്ടാണ് പോയി ചോദിച്ചതെന്നും നീരജ് പറയുന്നു.


Click it and Unblock the Notifications











