കളക്ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇല്ല മക്കളെ! ആരാധകരോട് അജു വര്‍ഗീസ്, കാരണം ഇതാണ്

By Midhun Raj

നിവിന്‍ പോളിയുടെ ഓണം റിലീസായി തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. പക്ക എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ലവ് ആക്ഷന്‍ ഡ്രാമ മുന്നേറികൊണ്ടിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം നിവിന്‍ പോളി

ഒരിടവേളയ്ക്ക് ശേഷം നിവിന്‍ പോളി അജു വര്‍ഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമ കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ഫണ്‍ടാസ്റ്റിക്‌സ് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം മുഴുനീള വേഷത്തിലാണ് അജു വര്‍ഗീസും ചിത്രത്തില്‍ എത്തുന്നത്. ലവ് ആക്ഷന്‍ ഡ്രാമയുമായി ബന്ധപ്പെട്ടുളള അജു വര്‍ഗീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ബോക്‌സോഫീസില്‍ മികച്ച പ്രകടനം

സിനിമ ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഔദ്യോഗിക കളക്ഷന്‍ വിവരം അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഓണം റിലീസുകളായി എത്തിയ നാല് സിനിമകളും ഹിറ്റായതോടെ എല്ലാ സിനിമകളുടെയും കളക്ഷന്‍ അറിയാനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനിടെയാണ് ലവ് ആക്ഷന്റെ ഡ്രാമയുടെ നിര്‍മ്മാതാവ് കൂടിയായ അജുവിന്റെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്.

കളക്ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇല്ല മക്കളെ

കളക്ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇല്ല മക്കളെ എന്ന് കുറിച്ചുകൊണ്ടാണ് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. തന്റെ സിനിമ സ്ട്രിക്റ്റ്‌ലി കോമേഴ്യല്‍ ആണെന്നും ആകെയുളള ലക്ഷ്യം ജനങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണെന്നും അജു വര്‍ഗീസ് തന്റെ പോസ്റ്റില്‍ പറയുന്നു. സിനിമയിലെ നയന്‍താരയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അജു വര്‍ഗീസ് പുതിയ കുറിപ്പുമായി എത്തിയിരുന്നത്.

ലവ് ആക്ഷന്‍ ഡ്രാമയ്‌ക്കൊപ്പം

ലവ് ആക്ഷന്‍ ഡ്രാമയ്‌ക്കൊപ്പം തന്നെ ഓണത്തിന് ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും അജു വര്‍ഗീസ് എത്തുന്നുണ്ട്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍സും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രത്തില്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍,രണ്‍ജി പണിക്കര്‍,ബിജു സോപാനം,മല്ലിക സുകുമാരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

കേരളത്തിനൊപ്പം തന്നെ ചെന്നൈയും

കേരളത്തിനൊപ്പം തന്നെ ചെന്നൈയും കഥാപശ്ചാത്തലമാക്കികൊണ്ടായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ ഒരുക്കിയിരുന്നത്. മലയാളം,തമിഴ് സംഭാഷണങ്ങള്‍ ഇടകലര്‍ത്തികൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ താരങ്ങളും ചിത്രത്തില്‍ എത്തിയിരുന്നു. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയ്യേറ്ററുകളിലെത്തിയ ചിത്രം മറ്റു സംസ്ഥാനങ്ങളിലും വലിയ റിലീസായിട്ടാണ് എത്തിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X