മമ്മൂട്ടിയെ കളിയാക്കാൻ മാത്രം വളർന്നോ? അജു വർ​ഗീസ് അഹങ്കാരിയായി മാറി; കുറിക്കുകൊള്ളുന്ന മറുപടി നൽകി താരം

മലർവാടി ആർട്സ് ക്ലബ്ബിലൂടെ ജീവിതം തന്നെ മാറിയ അഭിനേതാക്കളിൽ ഒരാളാണ് അജു വർ​ഗീസ്. ഒട്ടനവധി പുതുമുഖങ്ങൾ ഭാ​ഗമായ സിനിമയിൽ മലയാളത്തിൽ മുൻനിര താരങ്ങളുടെ പട്ടികയിലേക്ക് ഉയർന്നത് അജു വർ​ഗീസും നിവിൻ‌ പോളിയും മാത്രമാണ്. അജുവിന്റെ തുടക്കം ഹാസ്യ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടായിരുന്നു. പിന്നീട് മുഴുനീള സഹനടൻ വേഷങ്ങൾ ചെയ്തു. ശേഷം നായകനായി, നിർമ്മാതാവായി. അടുത്തിടെയായി നല്ല സിനിമകൾ നിരവധി അജുവിന്റേതായി പുറത്തിറങ്ങുന്നുണ്ട്.

സോഷ്യൽമീഡിയയിൽ സജീവമായ നടന്റെ ഒരു റീൽ വീഡിയോ അടുത്തിടെ വലിയ രീതിയിൽ വൈറലായിരുന്നു. മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നിലെ ഒരു രംഗം ഫോണ്‍ നോക്കി അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്ന അജു വര്‍ഗീസാണ് വൈറൽ വീഡിയോയിലുള്ളത്. സിനിമയിൽ എത്തിയതിന്റെ 14 വർഷം പൂർത്തിയാക്കിയ അജുവിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് അരുണ്‍ ചന്തുവാണ് റീൽ വീഡിയോ പങ്കുവെച്ചത്.

Aju Varghese Hyder Ali Mammootty

മമ്മൂട്ടിയും ഐശ്വര്യ റായ് ബച്ചനും ജോഡികളായ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗമാണ് അജു വര്‍ഗീസ് പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്. മമ്മൂട്ടിയുടെ ഭാവങ്ങളും ആക്ഷനുമെല്ലാം അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്ന അജുവിനെ റീലിൽ കാണാം. അജുവിന്‍റെ അനുകരണം കണ്ട് ചിരി നിയന്ത്രിക്കാൻ നടൻ ഭ​ഗത് മാനുവൽ അടക്കമുള്ള സുഹൃത്തുക്കൾ പാടുപെടുന്നതും റീലിൽ കാണാം.

നമ്മൾ ചെയ്യുമ്പോ മാത്രം എന്താടാ ശരി ആവാത്തെ? 14 വര്‍ഷങ്ങള്‍... എന്നായിരുന്നു അരുൺ ചന്തു റീലിന് ഒപ്പം കുറിച്ചത്. റീൽ ഇതിനോടകം മൂന്ന് മില്യണിന് മുകളിൽ കാഴ്ചക്കാരെ നേടി. നിരവധി രസകരമായ കമന്റുകളും റീലിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഈ വൈറൽ റീൽ വീഡിയോയെ കുറിച്ച് കഴിഞ്ഞ ദിവസം വൺ ടു ടോക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അജു വർ​ഗീസ് സംസാരിച്ചിരുന്നു.

എന്നാൽ ആ അഭിമുഖം വൈറലായതോടെ അജുവിന്റെ അഭിമുഖം എടുത്ത അവതാരകൻ‌ ഹൈദർ അലിക്ക് വൻ വിമർശനമാണ് ലഭിക്കുന്നത്. ഒരാളെ ​ഗസ്റ്റായി വിളിച്ച് വരുത്തി അവതാരകൻ അപമാനിച്ചുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. റീലുമായി ബന്ധപ്പെട്ടുള്ള അവതാരകന്റെ ചോദ്യം അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. പരിഹസിച്ചുള്ള ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയ അജുവിനെ പ്രശംസിച്ചും ആളുകൾ എത്തി. മമ്മൂക്കയെ ഇതിനിടയ്ക്കൊന്ന് കളിയാക്കിയോ?. എനിക്ക് അങ്ങനെയാണ് തോന്നിയത്.

മമ്മൂട്ടിയെ കളിയാക്കാൻ മാത്രം അജു വളർന്നോ? അജു വർ​ഗീസ് അഹങ്കാരിയായി മാറിയോ എന്നൊക്കെ തോന്നി എന്നാണ് അവതാരകൻ പറഞ്ഞത്. ഉടൻ തന്നെ അജുവിന്റെ മറുപടി എത്തി. എന്തുകൊണ്ട് കുത്തിത്തിരിപ്പ് വന്നില്ലെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. പക്ഷെ നിങ്ങൾ പറഞ്ഞ ഈ വേർഷൻ ഞാൻ ആളുകളിൽ നിന്നും പ്രതീക്ഷിച്ചിരുന്നു. വേറെ ആരും ചോദിച്ചില്ലെങ്കിലും നിങ്ങൾ ചോദിച്ചു.

Aju Varghese Hyder Ali Mammootty

അതിന്റെ ഉത്തരം ഞാൻ പറയാം. സിനിമാ ചർച്ചകൾക്കായി ഞാനും ചന്തുവും ഭ​ഗതുമെല്ലാം ഒരുമിച്ച് കൂടാറുണ്ട്. അങ്ങനെ കഴിഞ്ഞ വർഷം ഒത്തുകൂടി. മമ്മൂക്കയുടെ ഈ സീൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫീൽ ചെയ്യുന്നൊരു റൊമാന്റിക്ക് പെർഫോമൻസാണ് അദ്ദേഹം അതിൽ ചെയ്തിരിക്കുന്നത്. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഈ സീൻ ചെയ്യാൻ പറ്റുമോയെന്നൊരു ചലഞ്ച് വന്നു. അങ്ങനെ ഞാൻ ശ്രമിച്ചു. ആ ശ്രമമാണ് വീഡിയോയിൽ നിങ്ങൾ കണ്ടത്.

അല്ലാതെ ഞാൻ മമ്മൂക്കയെ ‍കളിയാക്കാൻ പോയതല്ല. പക്ഷെ മനസുകൊണ്ട് ചുമ്മാ ഞാൻ വിചാരിച്ചിരുന്നു എനിക്ക് ചിലപ്പോൾ പറ്റുമെന്ന്. പക്ഷെ അതിന്റെ എന്റ് ദുരന്തമായിരുന്നു. തോറ്റുപോയി. ചന്തു അത് പോസ്റ്റ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല. ഭാ​ഗ്യത്തിന് നിങ്ങൾക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും അതിനെ പോസിറ്റീവായി മാത്രമെ കണ്ടുള്ളു. എനിക്ക് നിങ്ങളോട് അതിൽ ദേഷ്യമൊന്നുമില്ല. എല്ലാവർക്കും പച്ചയാണെന്ന് തോന്നിയത് നിങ്ങൾക്ക് മാത്രം ചുവപ്പാണെന്ന് തോന്നേണ്ട കാര്യമില്ലല്ലോ.

കളിയാക്കിയതാണോയെന്ന് നിങ്ങൾ ചോ​ദിച്ചതിനോട് എനിക്ക് പ്രശ്നമില്ല. പക്ഷെ നിങ്ങളുടെ കാഴ്ചപ്പാടിനോടും ചോദിച്ച ധ്വനിയോടും എനിക്ക് നല്ല വിയോജിപ്പുണ്ട്. വേറൊരു മാനം അതിന് കൊടുക്കാൻ നിങ്ങൾ ശ്രമിച്ചു എന്നാണ് അവതാരകന് മറുപടിയായി അജു വർ​ഗീസ് പറഞ്ഞത്.

More from Filmibeat

Read more about: aju varghese mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X