Just In
- 47 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിവിന്‍ പോളിയുമായി പിണങ്ങിയോ? അജു വര്‍ഗീസ് നല്കിയ മറുപടി ഇങ്ങനെ! കാണൂ
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് അജു വര്‍ഗീസ്. ഹാസ്യ വേഷങ്ങളിലൂടെയാണ് നടന് കൂടുതല്‍ തിളങ്ങിയത്. നിരവധി ഹിറ്റ് ചിത്രങ്ങളിലെല്ലാം പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ മുഹൂര്‍ത്തങ്ങളുമായി അജു എത്തിയിരുന്നു. നിവിന്‍ പോളിക്കൊപ്പമുളള അജുവിന്റെ ചിത്രങ്ങള്‍ക്കാണ് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നത്. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.
തട്ടത്തിന് മറയത്ത്, ഓം ശാന്തി ഓശാന,വടക്കന്‍ സെല്‍ഫി, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍. ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമുണ്ടാക്കി.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നിവിനുമായി പിണക്കത്തിലാണോ എന്ന ചോദ്യത്തിന് അജു നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു. നിവിനുമായി അജു പിണക്കത്തിലാണെന്ന ഗോസിപ്പുകള്‍ക്കാണ് നടന് മറുപടി നല്‍കിയത്. പിണക്കൊന്നുമില്ല, ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നിവിന്‍ എത്താന്‍ വൈകിയപ്പോള്‍ അത് ശരിയല്ലെന്ന് വിളിച്ചുപറഞ്ഞു. നിര്‍മ്മാതാവ് എന്ന നിലയില്‍ എന്റെ ഭാഗത്ത് പക്വത കുറവുണ്ടായിരുന്നുവെന്ന് പിന്നീട് മനസിലായി.

അപ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലായിരുന്നു അവന്. ആ കോലത്തില്‍ നിവിന്‍ ലവ് ആക്ഷന്‍ ഡ്രാമയില്‍ അഭിനയിക്കാന്‍ വന്നിട്ടും ഒരു പ്രയോജനവുമുണ്ടായിരുന്നില്ല. മുടിയൊക്കെ മുറിച്ച് കളഞ്ഞ് ഇരുണ്ട നിറമുളള കൊച്ചുണ്ണിയുടെ ഗെറ്റപ്പ് കണ്ടപ്പോഴെ നിവിനില്‍
നിന്നും ദിനേശനെ കിട്ടാന്‍ കാത്തിരിക്കേണ്ടി വരുമെന്നുറപ്പായിരുന്നു. അന്നും ഇന്നും എന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അജു വര്‍ഗീസ് പറഞ്ഞു.

അഭിനേതാവില്‍ നിന്നും അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായവും അണിഞ്ഞ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന് ചിത്രത്തില്‍ നിര്‍മ്മാണത്തിനൊപ്പം പ്രധാന കഥാപാത്രമായും എത്തി അജു. ദിനേശന് എന്ന കഥാപാത്രമായി നിവിന്‍ പോളി എത്തിയ ചിത്രത്തില്‍ സാഗറായിട്ടാണ് അജു എത്തിയത്. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ഹെലന് എന്ന ചിത്രമായിരുന്നു അജുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
ഫീല്‍ഡ് ഔട്ട് ആകാനുളള അടുത്തയാള്‍ റെഡിയെന്ന് കമന്റ്! ഒമര്‍ ലുലുവിന്റെ മാസ് മറുപടി ഇങ്ങനെ

ഹെല്ലനില് വില്ലന്‍ വേഷത്തിലൂടെ മികച്ച പ്രകടനം നടത്തിയിരുന്നു താരം. ഹെലന് പിന്നാലെയാണ് കമല എന്ന ചിത്രവും നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നവംബര്‍ അവസാന വാരമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കമലയിലൂടെ ആദ്യമായി നായകനായും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അജു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറുകളും പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
സച്ചിന് വാതുവെയ്പ്പില്‍ പെട്ടിരുന്നെങ്കില്‍ അന്ന് ഞാന്‍ കളി കാണല്‍ നിര്‍ത്തുമായിരുന്നു: പൃഥ്വിരാജ്