ഇടയ്ക്കിടയ്ക്ക് മണ്ടത്തരം കാണിക്കുന്ന ആളാണ് വിനീത്!! കാർ അപകട കഥ വെളിപ്പെടുത്തി അജു
കുറഞ്ഞ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായി സിനിമയിൽ എത്തുകയും പിന്നീട് മലയാള സിനിമയുടെ എല്ലാ മേഖലയിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ വിനീതിന് കഴിഞ്ഞിരുന്നു. പിന്നണി ഗായകനായി തുടങ്ങി എങ്കിലും പിന്നീട് തിരക്കഥ , സംവിധാനം, നിർമ്മാണം അഭിനയം എന്നീ മേഖലയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നു.
മലയാള സിനിമയിലേയ്ക്ക് പല മികച്ച താരങ്ങളേയും സംഭവന ചെയ്തത് വിനീത് ആയിരുന്നു. താരം തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച ചിത്രമായിരുന്നു മലർ വാടി ആർട്സ് ക്ലബ്ബ്. മികച്ച വിജയം നേടാൻ ചിത്രത്തിനായി. നിവിൻ പോളി, അജു വർഗീസ് എന്നിങ്ങനെ ഒരു പിടി മികച്ച കലാകാരാന്മാരെയായിരുന്നു വിനീത മലയാള സിനിമയ്ക്ക് സംഭവാന ചെയ്തത്. താരങ്ങളെ മാത്രമല്ല മികച്ച താരകൂട്ട്ക്കെട്ട് ഉണ്ടാക്കിയെടുക്കാനും വിനീതിനായി. നിവിൻ പോളി- അജു വർഗീസ്- വിനീത് കൂട്ട്കെട്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ട്ക്കെട്ടാണ്.

തൊട്ടതെല്ലാം പൊന്ന്
തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരനാണ് വിനീത് ശ്രീനിവാസൻ. പാട്ടിലും അഭിനയത്തിലും സിനിമ സംവിധാനത്തിലുമെല്ലാം ഇതുവരെ ചെയ്തതെല്ലാം ഹിറ്റുകളായിരുന്നു. യൂത്തിന്റേയും കുടുംബ പ്രേക്ഷകരുടേയും ഇഷ്ടം നേടിയെടുക്കാൻ വിനീതിനായിരുന്നു. കരിയറിൽ താരം സൂപ്പർ ആണെങ്കിലും ജീവിതത്തിൽ ഇടയ്ക്ക് മണ്ടത്തരം കാണിക്കാറുണ്ടത്രേ. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ അജു വർഗീസാണ് ആ രസകരമായ സംഭവം വെളിപ്പെടുത്തിയത്

വിനീത് ഡ്രൈവിങ് പഠിച്ച കഥ
വിനീത് ഡ്രൈവിങ് പഠിച്ച സമയത്തെ ഒരു രസകരമായ സംഭവമാണ് അജു അഭിമുഖത്തിൽ പങ്കുവെച്ചത്. വിനീത് ഡ്രൈവിങ് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അത്യാവശ്യമായി ഒരു സിനിമയ്ക്ക് പോകേണ്ടി വന്നു. ഒരു വളവ് കഴിഞ്ഞപ്പോൾ എതിരെ ഒരു ലോറി വന്നു. അത് കാറിൽ തട്ടി. അത് ലോറിക്കാരന്റെ കുഴപ്പമാണെങ്കിലും ഉടനെ തന്നെ വിനീത് ചാടി ഇറങ്ങി മാപ്പ് പറയുകയായിരുന്നു.ഇവർ എന്താണ് പറയുന്നത് എന്ന രീതിയിൽ ലോറിക്കാരൻ നിന്നു എന്ന് അജു തമാശ രൂപേണ പറയുന്നു.

സോറി പറയാനുളള കാരണം
വണ്ടി ഇടിച്ചതിൽ സോറി പറയാൻ ഒരു കാരണമുണ്ട്. ആ സംഭവത്തെ കുറിച്ച് വിനീത് പറഞ്ഞത് ഇങ്ങനെയാണ്. താനാണോ അയാളാണോ വണ്ടി ഇടിച്ചതെനന് സംശയമായിരുന്നു. വിനീതിന് ഇതിന് മുൻപും ഇടിച്ച് നല്ല ശീലമുള്ളതുകൊണ്ടാണ് സോറി പറഞ്ഞതെന്നും നർമ രൂപത്തിൽ പറയുന്നു. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ സുഹൃത്തുക്കളായിരുന്നു അജു വർഗീസും വിനീത് ശ്രീനിവാസനും. സിനിമയ്ക്ക് പുറത്തുള്ള സൗഹൃദം സിനിമയിൽ എത്തിയപ്പോഴും തുടർന്നു പോകുകയാണ് ഇവർ.

നിർമ്മാതാവിലേയ്ക്ക്
ചില കോമ്പിനേഷനുകൾ സിനിമയിൽ ക്ലിക്കാകാറുണ്ട്. എന്നാൽ അജു ഏത് താരത്തിനോടൊപ്പം അഭിനയിച്ചാലും ആ കേമ്പോ സൂപ്പർ ഹിറ്റാകും. കോമഡി, സീരിയസ് എന്നീങ്ങനെ ഏത് റോളും താരത്തിന്റെ കൈകളിൽ ഭഭ്രമാണ്. സിനിമാഭിനയത്തിൽ നിന്ന് നിർമ്മാണത്തിലേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് താരം. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രമാണ് അജു നിർമ്മിക്കുന്നത്. നിവിൻ പോളി, നയൻതാര എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്.


Click it and Unblock the Notifications











