ലവ് ആക്ഷന്‍ ഡ്രാമയിലെ മെലിഞ്ഞ് സുന്ദരനായ നിവിന്‍! നടനെ പ്രശംസിച്ച് അജു വര്‍ഗീസ്! കാണൂ

By Midhun Raj

നിവിന്‍ പോളി നായകനായി എത്താറുളള സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കായംകുളം കൊച്ചുണ്ണി നിവിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. ചിത്രത്തിലെ നിവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം മിഖായേല്‍ എന്നൊരു ചിത്രം നടന്റെതായി പുറത്തിറങ്ങിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് നേടിയത്.

നിലവില്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതിനിടെ നിവിന്റെ ചിത്രങ്ങള്‍ വെച്ചുളള അജുവര്‍ഗീസിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

തടി കുറച്ച് നിവിന്‍ പോളി

തടി കുറച്ച് നിവിന്‍ പോളി

ലവ് ആക്ഷന്‍ ഡ്രാമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിവിന്റെ പുതിയ മേക്ക് ഓവറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. തടി കുറച്ച് ഗ്ലാമര്‍ ലുക്കിലായിരുന്നു ചിത്രത്തിനു വേണ്ടി നിവിന്‍ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലേക്ക് നിവിന്‍ എത്തിയിരുന്നു. അവിടെ നിന്നും ആരാധകര്‍ക്കൊപ്പം നില്‍ക്കുന്നതും മറ്റുമായി ചിത്രങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്.

അജു വര്‍ഗീസിന്റെ പോസ്റ്റ്

അജു വര്‍ഗീസിന്റെ പോസ്റ്റ്

അതേസമയം നിവിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് സുഹൃത്തും നടനുമായ അജു വര്‍ഗീസ് എത്തിയത് ശ്രദ്ധേയമായിരുന്നു. നിവിന്റെ രണ്ടു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അജു എത്തിയിരുന്നത്. അതില്‍ ആദ്യ ഫോട്ടോ ജേക്കബിന്റെ സ്വര്‍ഗരാജ്യം ചിത്രീകരണ വേളയില്‍ എടുത്തതായിരുന്നു. രണ്ടാമത്തേത് ലവ് ആക്ഷന്‍ ഡ്രാമയുടെ ലൊക്കേഷന്‍ ചിത്രവും. മിഖായേലില്‍ തടി കൂടിയ ഒരു കഥാപാത്രയിരുന്നെങ്കില്‍ അത് കുറച്ചുകൊണ്ടാണ് ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ എത്തുന്നത്

നിവിന്‍ ദ സ്വാഗ് ഈസ് ബാക്ക്

നിവിന്‍ ദ സ്വാഗ് ഈസ് ബാക്ക്

നിവിന്‍ ദ സ്വാഗ് ഈസ് ബാക്ക് എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് താഴെയായി അജു വര്‍ഗീസ് കുറിച്ചിരിക്കുന്നത്. പ്രേമത്തിലെ ജോര്‍ജ്ജിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് നിവിന്‍ എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ ഒരു റൊമാന്റിക്ക് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്.

ദിനേശനും ശോഭയും

ദിനേശനും ശോഭയും

അജു വര്‍ഗീസ്,ബേസില്‍ ജോസഫ്,ജൂഡ് ആന്റണി,ദുര്‍ഗ കൃഷ്ണ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് സിനിമയുടെ കഥയും എഴുതിയിരിക്കുന്നത്. ജോമോണ്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. നിവിന്‍ പോളി ദിനേശന്‍ ആയി എത്തുന്ന ചിത്രത്തില്‍ ശോഭയായി നയന്‍താര എത്തുന്നു.

പോസ്റ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X