താരപുത്രന്‍ ധ്യാന്‍ ശ്രീനിവാസനെ ട്രോളി അജു വര്‍ഗീസ്! സംവിധായകനോട് നിര്‍മാതാവിന് ഇതേ ചോദിക്കാനുള്ളു
ട്രോളന്മാരുടെ സ്ഥിരം ഇരയായിരുന്ന അജു വര്‍ഗീസ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ട്രോളന്മായി മാറിയിരിക്കുകയാണ്. തന്നെ കുറിച്ച് വരുന്ന ട്രോളുകള്‍ ഷെയര്‍ ചെയ്തും കൗണ്ടര്‍ ഡയലോഗുകള്‍ പറഞ്ഞുമാണ് അജു ട്രോളന്മാരുടെ പ്രിയങ്കരനായിരിക്കുന്നത്. ട്രോള്‍ പങ്കുവെക്കാന്‍ മാത്രമല്ല മറ്റുള്ളവര്‍ക്കിട്ട് പണി കൊടുക്കാനും യാതൊരു മടിയുമില്ലാത്ത ആളാണ് അജു. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ നിര്‍മാതാവുകയാണ് അജുവിപ്പോള്‍.
ധ്യാന്‍ ശ്രീനിവാസനാണ് സംവിധാനം. ഇപ്പോഴിതാ ധ്യാനിനെ കളിയാക്കി കൊണ്ടുള്ള ഒരു ചിത്രം അജു ഷെയര്‍ ചെയ്തിരിക്കുകയാണ്. സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നപ്പോഴാണ് ധ്യാനിനെ ട്രോളി അജു എത്തിയത്. സിനിമയുടെ സെറ്റില്‍ നിന്നുമുള്ള ഒരു രംഗം പകര്‍ത്തിയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസന് നിര്‍ദ്ദേശം കൊടുക്കുന്ന ധ്യാന്‍ ആണ് ചിത്രത്തിലുള്ളത്. നിനക്കിതൊക്കെ അറിയാമോടെ? എന്ന ചോദ്യത്തോടെയായിരുന്നു അജു ചിത്രം പങ്കുവെച്ചത്.

ട്രോളന്മാരെ തോല്‍പ്പിക്കാനുള്ള അജുവിന്റെ ഈ ശ്രമത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും വീണ്ടും എത്തുന്ന സിനിമയാണിത്. നിവിന്‍ പോളിയാണ് നായകന്‍. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായിട്ടെത്തുന്നു.
ഫന്റാസ്റ്റിക് ഫിലിംസ് എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അജു വര്‍ഗീസിനൊപ്പം വിശാഖ് പി സുബ്രഹ്മണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്. റോമാന്റിക് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നതും. ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നീ താരങ്ങളും സിനിമയിലുണ്ട്.


Click it and Unblock the Notifications