അജു വര്‍ഗീസിന്റെ ഇരട്ടക്കുട്ടികളുടെ ഡാന്‍സ് വൈറലാവുന്നു, ഫുള്‍ ഫോമിലാണ് രണ്ട് പേരും!!
ദിവസങ്ങള്‍ക്ക് മുന്‍പാണ് അജു വര്‍ഗ്ഗീസിന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നീരജ് മാധവിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഡാന്‍സ് കളിച്ച അജു വര്‍ഗ്ഗീസ് ശരിക്കും ഞെട്ടിച്ചു. ഇപ്പോഴിതാ അച്ഛന്റെ പാതയിലാണ് മക്കളും. അജുവിന്റെ ഇരട്ടക്കുട്ടികള്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ടിക്കോ ടോക്ക് വീഡിയോകളില്‍ സജീവമായ പൂത്തുമ്പി കുര്‍ലമാമി എന്ന് തുടങ്ങുന്ന പാട്ടിനാണ് അജുവിന്റെ മക്കള്‍ മമ്മൂട്ടി സ്റ്റൈലിലുള്ള ഡാന്‍സ് കളിയ്ക്കുന്നത്. സത്യത്തില്‍ അത് മമ്മൂട്ടി സ്റ്റൈല്‍ അല്ല, വൈറലായ കോമഡി വെബ് സീരീസിലെ രംഗം അനുകരിക്കുകയായിരുന്നു.

മോം ആന്റ് സണ്‍ എന്ന കോമഡി വെബ് സീരിസിന്റെ പാട്ടിനും രംഗത്തിനുമൊപ്പമാണ് മക്കളുടെ ഡാന്‍സ്. അജു വര്‍ഗ്ഗീസും കഥാപാത്രമായി എത്തിയ മോം ആന്റ് സണ്‍ എന്ന കോമഡി വെബ് സീരീസ് സംവിധാനം ചെയ്തത് കാര്‍ത്തിക് ശങ്കര്‍ ആണ്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് അമ്മയ്‌ക്കൊപ്പം ഈ ലോക്ക് ഡൗണ്‍ കാലത്ത് ചെയ്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
എന്തായാലും അതിലൂടെ അജു വര്‍ഗ്ഗീസിന്റെ മക്കളുടെ കഴിവ് പുറത്തുവന്നു. അഹാന കൃഷ്ണ, വിനയ്, ഫോര്‍ട്ട്, റിമി ടോമി, മുന്ന തുടങ്ങിയവര്‍ വീഡിയോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്. ആറ് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. വന്‍ സ്വീകരണമാണ് അജുവിന്റെ ഇരട്ടക്കുട്ടികളുടെ ഡാന്‍സിന് സോഷ്യല്‍ മീഡിയയില്‍ കിട്ടുന്നത്.
അയ്യായ്യോ പണി പാളിലോ എന്ന് തുടങ്ങുന്ന പാട്ടിനായിരുന്നു അജുവിന്റെ ഡാന്‍സ്. ഡാന്‍സ് അറിയാത്തവര്‍ക്കും ഇവിടെ ജീവിയ്ക്കണം എന്ന് പറഞ്ഞുകൊണ്ട് അജു തന്റെ ഡാന്‍സ് പങ്കുവയ്ക്കുകയും സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസന്‍, രമേശ് പിഷാരടി, ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവരെ വെല്ലുവിളിക്കുകയുമായിരുന്നു. പക്ഷെ വെല്ലുവിളി ഏറ്റെടുത്തത് അജുവിന്റെ മക്കളാണെന്ന് മാത്രം!!


Click it and Unblock the Notifications











