അന്ന് ദുല്‍ഖറിന് മലയാളം വായിക്കാനറിയില്ല! ഡയലോഗ് പഠിക്കാനായി ചെയ്തത്! തുറന്നുപറഞ്ഞ് അജു വര്‍ഗീസ്‌

By Prashant V R

കഴിവു കൊണ്ടും താരപുത്രന്‍ എന്ന ലേബലിലും മലയാളസിനിമയുടെ അവിഭാജ്യ ഘടകമായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു മലയാളത്തിലെ മുന്‍നിര നടന്‍മാരില്‍ ഒരാളായി ദുല്‍ഖര്‍ മാറിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച അനുഭവം നടന്‍ അജു വര്‍ഗീസ് പങ്കുവെച്ചിരുന്നു.

ദുല്‍ഖറിനൊപ്പം 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുളള അനുഭവമായിരുന്നു അഭിമുഖത്തില്‍ അജു പറഞ്ഞിരുന്നത്. അന്ന് മലയാളം വായിക്കാനറിയാത്ത ദുല്‍ഖര്‍ ഡയലോഗ് പഠിക്കാന്‍ പ്രയത്‌നിക്കുന്നത് വലിയൊരു പ്രചോദനമായിരുന്നുവെന്ന് അജു പറയുന്നു.

dulquer salman,aju varghese,

കഠിനാദ്ധ്വാനം കൊണ്ടാണ് മൂന്ന് വര്‍ഷത്തിനുളളില്‍ മലയാള സിനിമയിലെ ഒരു ബ്രാന്‍ഡായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞത്. 100 ഡേയ്സ് ഓഫ് ലവിന്റെ സെറ്റിലുളള സമയം ദുല്‍ഖറിന് മലയാളം വായിക്കാന്‍ അറിയില്ലായിരുന്നു. മലയാളം ഇംഗ്ലീഷിലെഴുതി കഷ്ടപ്പെട്ടാണ് അദ്ദേഹം ഭാഷ പഠിച്ചിരുന്നത്. ഡയലോഗില്‍ യാതൊരുവിധത്തിലുളള കൃത്രിമത്വവും വരാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അജു വര്‍ഗീസ് അഭിമുഖത്തില്‍ പറഞ്ഞു.

ദുല്‍ഖറിനൊപ്പം ഇതുവരെ ഒരു ചിത്രത്തിലേ അഭിനയിച്ചിട്ടുളളൂ. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നാണ് അഗ്രഹം. അജു പറഞ്ഞു. മഴവില്‍ മനോരമയുടെ നക്ഷത്രത്തിളക്കം പരിപാടിയിലായിരുന്നു അജു വര്‍ഗീസ് ഇക്കാര്യം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X