മലർവാടിയിൽ ഏറ്റവും മോശമായി അഭിനയിച്ചത് അജു വർ​ഗീസാണ്! തന്നെ കുറിച്ചെഴുതിയ ആൾക്ക് നന്ദി പറഞ്ഞ് അജു

നിവിൻ പോളിയ്‌ക്കൊപ്പം മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് വിനീത് ശ്രീനിവാസൻ പരിചയപ്പെടുത്തിയ പുതുമുഖമാണ് അജു വർഗീസ്. ഇന്ന് നടനും നിർമാതാവുമൊക്കെയായി അജു വളർന്നു. ഏത് സിനിമ എടുത്ത് നോക്കിയാലും ചെറുതോ വലുതോ ആയ കഥാപാത്രങ്ങളിൽ അജുവും ഉണ്ടാവും.

അത്രത്തോളം പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കാൻ അജുവിന് സാധിച്ചിരുന്നു. മലർവാടിയിൽ ഏറ്റവും മോശമായി അഭിനയിച്ച നടൻ അജുവാണെന്ന് പറഞ്ഞ് ഒരു ആരാധകൻ എഴുതിയ കുറിപ്പ് ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് നടൻ. അജുവിന്റെ അഭിനയ ജീവിതം വളർന്നത് എങ്ങനെയാണെന്ന് പറഞ്ഞാണ് ബാസ്റ്റിൻ ബിൻ ബുഷ്‌റ എന്നൊരാളാണ് കുറിപ്പുമായി എത്തിയത്.

aju-varghese

'അജു വർഗീസ് എന്ന നടന് വളരെ ഓർഗാനിക്കായ, വ്യക്തമായ ഒരു വളർച്ചയുണ്ടായിരുന്നു. മലർവാടി മുതൽ അവസാനം ലവ് അണ്ടർ കൺസ്ട്രക്ഷൻ വരെ നീളുന്ന ഫിലിമോഗ്രാഫിയിൽ പലയിടങ്ങളിലായി അജു അത് അടയാളപ്പെടുത്തിവച്ചു. മലർവാടി ആർട്‌സ് ക്ലബ്ബിലെ പുതുമുഖങ്ങളിൽ ഏറ്റവും മോശമായി അഭിനയിച്ച ആളായിരുന്നു എനിക്ക് അജു വർഗീസ്. സ്വാഭാവികമായും നിവിൻ പോളിയിൽ ഒരു നായകനെ കണ്ടു. അജു വർഗീസ് എന്ത് മെറിറ്റിലാണ് സിനിമയിൽ അഭിനയിച്ചതെന്ന് തോന്നിപ്പോയി. ഇയാൾ ഒരുപാടഭിനയിക്കില്ലെന്ന് തോന്നി.

അതുകൊണ്ട് തന്നെ അജു വർഗീസ് എന്ന നടൻ ശ്രദ്ധിക്കപ്പെടേണ്ട ആളല്ലെന്നും തോന്നി. അയാളിൽ നിന്ന് വഴി മാറി നടന്നു. പക്ഷേ, സിനിമാ വഴിയിൽ അജു ഇടയ്ക്കിടെ തലനീട്ടി കടന്നുവന്നു. അയാളെ കാണേണ്ടിവന്നു. അങ്ങനെ അയാളുടെ വളർച്ചയറിഞ്ഞു. സെവൻസ്, ഡോക്ടർ ലവ് ഒക്കെ മലർവാടിയുടെ എക്സ്റ്റൻഷൻ ആയിട്ടാണ് തോന്നിയത്. അതിൽ നിന്നൊരു മാറ്റം വരാൻ വീണ്ടും വിനീത് വരേണ്ടി വന്നു.

തട്ടത്തിൻ മറയത്ത് കണ്ടപ്പോൾ അജുവിന്റെ അഭിനയം അല്പം മെച്ചപ്പെട്ടതായെന്ന് തോന്നി. എങ്കിലും അജു പെരുമാറുകയായിരുന്നില്ല, അഭിനയിക്കുകയായിരുന്നു. അത് വ്യക്തിപരമായി എനിക്ക് വർക്കാവില്ല. സക്കറിയുടെ ഗർഭിണികളിലെ കഥാപാത്രത്തിൽ ഒരു വിസിബിൾ ചേഞ്ച് കണ്ടു. പുണ്യാളൻ അഗർബത്തീസിൽ അജുവിലെ കോമഡി ടൈമിങ് നന്നാവുന്നത് കണ്ടു. ശരിക്കും പുണ്യാളനാണ് അജുവിനെ ശ്രദ്ധിക്കണമെന്ന ബോധ്യം എന്നിലുണ്ടാക്കിയത്.

ഓം ശാന്തി ഓശാനയിൽ അതിന്റെ ഉറപ്പ് കിട്ടി. ഡേവിഡ് കാഞ്ഞാണി വളരെ സ്മൂത്തായിരുന്നു. ബിഹേവിങിന്റെ ശീലങ്ങൾ അജു കാണിച്ചു തുടങ്ങിയിരിക്കുന്നു. പിന്നീട് പെരുച്ചാഴി, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകൾ അജുവിലെ ഹാസ്യം വളരെ നല്ല രീതിയിൽ പരുവപ്പെടുന്നു എന്ന് കാണിച്ചു. കുഞ്ഞിരാമായണത്തിലെ കുട്ടൻ അതിന്റെ പീക്ക് ആയിരുന്നു. ഔട്ട് ആൻഡ് ഔട്ട് കുട്ടൻ. കോമഡി ടൈമിങ്, സ്‌ക്രീൻ പ്രസൻസ്, ഡയലോഗ് ഡെലിവറി. അജു വർഗീസിന്റെ സിനിമാ കരിയറിലെ നിർണായകമായ ഒരു ഏട്. അജു സിനിമാഭിനയ കലയിൽ കയ്യൊപ്പിട്ട പടം.

പിന്നീട് ഉറുമ്പുകൾ ഉറങ്ങാറില്ല, കോഹിനൂർ, സു സു സുധി വാത്മീകം തുടങ്ങി അജുവിന്റെ അഭിനയ പാറ്റേൺ മാറാൻ തുടങ്ങി. കംഫർട്ട് സോണിൽ നിന്ന് അജു മാറുന്നു. അടി കപ്യാരേ കൂട്ടമണി, ടൂ കണ്ട്രീസ്, ജേക്കബിന്റെ സ്വർഗരാജ്യം, ആൻ മരിയ കലിപ്പിലാണ്, പ്രേതം, ഒപ്പം. അജുവിന്റെ കരിയർ വളരെ എക്‌സൈറ്റിങ് ആയ ഒരു തലത്തിലേക്ക് മാറുകയാണ്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയിലെ രാജീവ് ആണ് ബിഹേവിങ്/പെരുമാറ്റം എന്ന കലയിൽ അജുവിന്റെ ഫിലിമോഗ്രാഫിയിലെ ആദ്യ വിജയം.

വലിയ റോളായിരുന്നില്ല. പക്ഷേ, ഡയലോഗ് ഡെലിവറിയിലും അഭിനയത്തിലും അനായാസത കടന്നുവന്നിരിക്കുന്നു. സീസണൽ ആക്ടറിന്റെ പക്വത. രക്ഷാധികാരി ബൈജു ഒപ്പ്, രാമന്റെ ഏദൻതോട്ടം, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഗോദ, ഗൂഢാലോചന, പുണ്യാളൻ അങ്ങനെയങ്ങനെ സാജൻ ബേക്കറി എത്തുന്നു. സിനിമ വളരെ മോശമായെങ്കിലും സിനിമയിലെ അജുവിന്റെ കഥാപാത്രം കരിയറിൽ അടുത്ത നാഴികക്കല്ലായി. പൂർണമായും അജു ബോബിൻ/സാജൻ ആയി മാറിയ സിനിമ. അതിഗംഭീര പ്രകടനം.

aju-varghese

മലർവാടിയിൽ കണ്ട അജുവിൽ ഞാനൊരിക്കലും പ്രതീക്ഷിക്കാത്തൊരു ലയർ. പിന്നീടിങ്ങോട്ട് സാറാസ്, മിന്നൽ മുരളി, ജയ ജയ ജയ ജയഹേ, വർഷങ്ങൾക്ക് ശേഷം, ഗഗനചാരി, അജയന്റെ രണ്ടാം മോഷണം എന്ന് നീണ്ടുനിവർന്ന് കിടക്കുന്ന കരിയറിലെ ഏറ്റവും നല്ല ഘട്ടം കിട്ടിയത് ഹോട്ട്സ്റ്റാറിനാണ്. കേരള ക്രൈം ഫയൽസ്, പേരില്ലൂർ പ്രീമിയർ ലീഗ്, ഒടുവിൽ ലവ് അണ്ടർ കൺസ്ട്രക്ഷൻ.

ലവ് അണ്ടർ കൺസ്ട്രക്ഷനിലെ പപ്പേട്ടൻ എന്ത് രസമായാണ് അജു ചെയ്തിരിക്കുന്നത്. ഷോവനിസ്റ്റായ, ഏതെല്ലാം തരം വിരുദ്ധതയുണ്ടോ അതെല്ലാമുള്ള ഒരാളായിരിക്കെ തന്നെ അതിനെതിരെ ചിന്തിക്കുന്നൊരാളുടെ ഏറ്റവും അടുത്ത ചങ്ങാതിയായിരിക്കാൻ പപ്പേട്ടന് കഴിയുന്നുണ്ട്. വിനോദ് എല്ലാ കാര്യങ്ങളും പറയുന്നതും അഭിപ്രായം ചോദിക്കുന്നതും പപ്പേട്ടനോടാണ്. അവിടെയൊക്കെ തന്റെ വിരുദ്ധതയിൽ ആദ്യം അതിനെ ജഡ്ജ് ചെയ്യുകയും പിന്നീട് അഭിപ്രായം പറയുകയും ചെയ്യുന്നുണ്ട് അയാൾ. എല്ലാ ഘട്ടത്തിലും വിനോദിനൊപ്പം ഉറച്ചുനിൽക്കുന്നുണ്ട്, അയാൾ.

അത്തരം സൗഹൃദങ്ങൾ എനിക്കുണ്ട്/ഉണ്ടായിരുന്നു. നമുക്കെല്ലാം ഉണ്ടാവും. എത്രയെത്ര വൈരുദ്ധ്യങ്ങൾ പരസ്പരമുണ്ടെങ്കിലും ആവശ്യത്തിന് സ്‌പേസ് പരസ്പരം നൽകി, പരസ്പരം നവീകരിച്ച് ഏത് സുഹൃത്തിനും മുന്നോട്ടുപോകാമെന്ന ലളിതമായ തത്വം. ഇതിനൊപ്പം പപ്പേട്ടനുണ്ടാവുന്ന ട്രാൻസ്‌ഫൊർമേഷൻ വളരെ സ്മൂത്തായിരുന്നു. വളരെ ജൈവികമായി, സ്വാഭാവികമായി പ്രണയം മുളയിടുന്ന പപ്പേട്ടൻ അതിന്റെ മാന്ത്രികതയിൽ തന്റെ വിരുദ്ധതകളിലെ തെറ്റ് കണ്ടെത്തുകയാണ്. ഒരു ഘട്ടത്തിലും അത് റഷ് ചെയ്‌തെന്നോ, ഔട്ട് ഓഫ് ക്യാരക്ടർ ആയി എന്നോ നമുക്ക് തോന്നില്ല. അത് എഴുത്തിന്റെയും അജു വർഗീസ് എന്ന നടന്റെയും ക്വാളിറ്റിയാണ്...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

'താങ്കളുടെ വിലയേറിയ സമയത്തിനും വാക്കുകൾക്കും നന്ദി', എന്ന് പറഞ്ഞുകൊണ്ടാണ് അജു ഇത് ഷെയർ ചെയ്തിരിക്കുന്നത്. 2025 ലും കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടൻ അജു വർ​ഗീസ്. 'ആപ് കൈസേ ഹോ' എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ റിലീസിനെത്തിയ അജുവിന്റെ സിനിമ. ഇനി നാൻസി റാണി എന്ന സിനിമയാണ് ഏപ്രിലിൽ വരാനിരിക്കുന്നത്.

More from Filmibeat

Read more about: aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X