For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ചോര പൊടിക്കേണ്ടന്ന് അടിവര ഇട്ടു പറയുകയാണ് മേപ്പടിയാന്‍; കുറിപ്പ് വൈറലാവുന്നു

  |

  മലയാള സിനിമയുടെ മസില്‍മാനായ ഉണ്ണി മുകുന്ദന്‍ കുടുംബനായകന്റെ ഗെറ്റപ്പില്‍ എത്തിയ ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാസം തീയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സിനിമയ്‌ക്കെതിരെ വ്യാപകമായ നെഗറ്റീവ് പ്രതികരണങ്ങള്‍ ആണ് വന്നിരുന്നത്. ഇതിനിടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കൂടി സിനിമ റിലീസ് ചെയ്തതോടെ കൂടുതല്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വരികയാണ്. ഇതിനിടെ സോഷ്യല്‍മീഡിയയുടെ വാണി ജയതേ മേപ്പടിയാനയെ കുറിച്ച് പങ്കുവെച്ച എഴുത്ത് വൈറലാകുകയാണ്. അജു വര്‍ഗീസും ഉണ്ണിമുകുന്ദനും അടക്കമുള്ള താരങ്ങളും ഇത് ഷെയര്‍ ചെയ്തതോടെ കുറിപ്പ് ശ്രദ്ധേയമായി.

  'ഞാന്‍ മലയാള സിനിമയുടെ ശമ്പളമില്ലാത്ത ഒരു അംബാസഡര്‍ ആയി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് പത്ത് മുപ്പത് വര്‍ഷമായി. മലയാളികള്‍ അല്ലാത്തവരുടെ ഇടയില്‍ മലയാള സിനിമകള്‍ തരം കിട്ടുമ്പോഴൊക്കെ ഞാന്‍ പ്രമോട്ട് ചെയ്യാറുണ്ട്. പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയ ചാനലില്‍ ഒക്കെ പ്രത്യക്ഷപ്പെടുന്ന അതിപ്രശസ്തമായ ഒരു നിരൂപകനോട് മലയാള സിനിമയെക്കുറിച്ച് ഒരു മണിക്കൂറോളം സംസാരിച്ച സാഹസം വരെ കാട്ടിയിട്ടുണ്ട്.

  ഇപ്പോഴും സുഹൃദ് സദസ്സുകളില്‍ ഒക്കെ അവസരം ലഭിക്കുമ്പോള്‍ മലയാള സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാറുണ്ട്.. മുമ്പൊക്കെ പലപ്പോഴും സിഡികളും ഡൌണ്‍ലോഡ് ചെയ്ത ഫയലുകളും ഒക്കെ ആയിട്ടാണ് അവരില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒറ്റിറ്റി പ്ലാറ്റുഫോമുകളുടെ പ്രചുര പ്രചാരം മൂലം ആ കര്‍മ്മം വളരെ എളുപ്പമായി മാറി. ഞാന്‍ പരിചയപ്പെടുത്തി ആദ്യമായി മലയാള സിനിമ കണ്ട പലരും ഇപ്പോള്‍ സ്ഥിരം മലയാള സിനിമയുടെ പ്രേക്ഷകരാണ് എന്നത് ചാരിതാര്‍ഥ്യം തരുന്ന ഒരു കാര്യമാണ്.

  സ്ഥിരമായി ഒരു പെണ്‍കുട്ടിയാണ് മെസേജ് അയക്കുന്നത്; ആളുടെ പേരടക്കം വെളിപ്പെടുത്തി ഉപ്പുംമുളകും താരം അൽ സാബിത്ത്

  പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാല്‍ ഇന്ന് രാവിലെ തന്നെ ഞാന്‍ ഒഴികെ മറ്റൊരു മലയാളിയും ഇല്ലാത്ത ഒരു വാട്ട്‌സ്ആപ്പ് സൗഹൃദ ഗ്രൂപ്പില്‍ മേപ്പടിയാനെക്കുറിച്ചുള്ള കൂലങ്കഷമായ ചര്‍ച്ച നടക്കുകയാണ്. തികച്ചും മലയാളിത്തമുള്ള സിനിമ ആയതിനാല്‍ മേപ്പടിയാനൊക്കെ അവര്‍ക്ക് ഇഷ്ടമാവും എന്ന പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ഒന്നൊഴിയാതെ എല്ലാവര്ക്കും ഇഷ്ടപ്പെട്ടതായിട്ടാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അവരുടെ ഭാഗത്ത് നിന്നും കേട്ട ഏറ്റവും ശ്രദ്ധേയമായ ഒരു അഭിപ്രായം' ത്രില്ലര്‍ എന്നാല്‍ നമ്മളൊക്കെ അസോസിയേറ്റ് ചെയ്യുന്നത് ഏതെങ്കിലും ക്രൈമിനോടാണ്.

  അമ്പിളി ദേവിയും ഞാനും പിണക്കത്തിലാണെന്നാണ് എല്ലാവരും കരുതിയത്; പഴയ അമ്പിളി അല്ല ഇപ്പോഴെന്ന് ജീജ സുരേന്ദ്രന്‍

  Recommended Video

  മഞ്ജു വാര്യര്‍ക്കെതിരെ സംഘി ആക്രമണം, കട്ടകലിപ്പില്‍ ഉണ്ണി മുകുന്ദന്‍ | FilmiBeat Malayalam

  ഇവിടെ ഒരു ക്രൈമോ, രക്തച്ചൊരിച്ചാലോ ഇല്ലാതെ ആകാംക്ഷയുടെ അന്തരീക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്' ഇത്തരത്തിലുള്ള മറ്റൊരു സിനിമയും മുമ്പ് വന്നിട്ടില്ല' എന്നതാണ്. ഒന്നോര്‍ത്തപ്പോള്‍ ശരിയാണ്. ഇതിന് മുമ്പ് കുടുംബാന്തരീക്ഷത്തില്‍ പറഞ്ഞു പോയ ത്രില്ലറായ ദൃശ്യത്തില്‍ പോലും ക്രൈമിന്റെ എലമെന്റ് ആണ് പ്രമേയത്തെ മുന്നോട്ട് നയിക്കുന്നത്. ഇതിന് ഏറെക്കുറെ സമാനമായ ഒരു പരിസരം എന്ന് പറയാവുന്നത് 'ട്രാഫിക്കില്‍' മാത്രമാണ്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ചോര പൊടിക്കേണ്ട എന്ന് അടിവര ഇട്ടു പറയുക കൂടിയാണ് മേപ്പടിയാന്‍.

  കിന്നാരത്തുമ്പികളിലെ സീന്‍ സെക്‌സ് ആണെന്ന് എനിക്ക് അറിയാമായിരുന്നു; പിന്നീട് മാറ്റം വരുത്തിയതാണെന്ന് ഷക്കീല

  English summary
  Aju Varghese Shared A Viral Write-up About Unni Mukundan's Meppadiyan Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X