ട്രോളന്മാര്‍ക്ക് വടി കൊടുത്ത് അടി വാങ്ങി അജു വര്‍ഗീസ്! കൂട്ടത്തിലൊരു പണി നിവിന്‍ പോളിയ്ക്കിട്ടും

അങ്ങോട്ടും ഇങ്ങോട്ടും പണി കൊടുത്ത് ഫേസ്ബുക്കില്‍ പഴയ ഫോട്ടോസ് കുത്തിപൊക്കി കൂട്ടുകാര്‍ തമ്മില്‍ ആഘോഷം നടത്തുകയാണ്. എവിടെ നോക്കിയാലും എല്ലാം പഴയ ഫോട്ടോസ് മാത്രമാണ്. സുഹൃത്തുക്കള്‍ തമ്മില്‍ ആരംഭിച്ച പരിപാടി ഇപ്പോള്‍ സിനിമാ താരങ്ങളിലേക്കും എത്തിയിരിക്കുകയാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, തുടങ്ങി താരങ്ങളുടെ ഫോട്ടോസ് എല്ലാം ചില വില്ലന്മാര്‍ കുത്തിപൊക്കി കഴിഞ്ഞു. അതിനിടെ യുവതാരം അജു വര്‍ഗീസ് ട്രോളന്മാര്‍ക്ക് വടി കൊടുത്ത് അടി വാങ്ങിയിരിക്കുകയാണ്.

കുത്തിപൊക്കല്‍

കുത്തിപൊക്കല്‍

കഴിഞ്ഞ കുറേ ദിവസമായി ഫേസ്ബുക്കില്‍ നടക്കുന്ന കലാപരിപാടിയാണ് കുത്തിപൊക്കല്‍. പഴയ ഫോട്ടോസിന് താഴെ കമന്റിട്ടാല്‍ അത് വീണ്ടും പൊങ്ങി വരും. കുറെ വര്‍ഷം മുന്‍പുള്ള ഫോട്ടോസ് ആയതിനാല്‍ ഇന്നത്തെ ലുക്കും അന്നത്തെ ലുക്കും കണ്ടാല്‍ ചിരി വരുമെന്നുള്ളതാണ് കാര്യം. ഇവരെ പേടിച്ച് പലരും പഴയ ചിത്രങ്ങളെല്ലാം കളയാനും തുടങ്ങിയിട്ടുണ്ട്. ഫോട്ടോസ് കുത്തിപൊക്കുന്ന വിദ്വാന്മാര്‍ സജീവമായതോടെ സിനിമാ താരങ്ങള്‍ക്കും രക്ഷ ഇല്ലാതെയായി.

തുടക്കമിങ്ങനെ..

ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗില്‍ നിന്ന് തന്നെയാണ് ഈ കുത്തിപൊക്കല്‍ പരിപാടി തുടങ്ങിയത്. അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളില്‍ പലതിലും കമന്റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതേ രീതി പിന്നീട് ഹോളിവുഡിലേക്കും ബോളിവുഡിലേക്കുമടക്കം എല്ലാ ഇന്‍ഡസ്ട്രികളിലേക്കും തരംഗമായി. മലയാളത്തില്‍ നിന്നും മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ചില നടിമാര്‍ തുടങ്ങി നിരവധി താരങ്ങളുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്.

അജു വര്‍ഗീസിന് കിട്ടിയ പണി

ആരാധകര്‍ പഴയ ഫോട്ടോസ് കുത്തിപൊക്കാന്‍ വരുന്നതിന് മുന്‍പ് അജു വര്‍ഗീസ് തന്നെ അതങ്ങ് ചെയ്തിരിക്കുകയാണ്. കുത്തിപൊക്കണ്ട ഞാന്‍ തന്നെ ഇട്ടോളം എന്ന് പറഞ്ഞായിരുന്നു അജു സ്വന്തം ഫോട്ടോ തന്നെ പോസ്റ്റ് ചെയ്തത്. ഇത് ശരിക്കും ട്രോളന്മാര്‍ക്ക് വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥ പോലെയായി എന്ന് പറയാം. അജുവിന്റെ ഈ തമാശയ്ക്ക് നിറയെ ട്രോളുകളാണ് വന്നത്.

ഷെയര്‍ ചെയ്യാന്‍ മടിയില്ല..

തന്നെ ട്രോളുന്നതിനോട് എതിരഭിപ്രായം ഒന്നുമില്ലാത്ത നടനാണ് അജു വര്‍ഗീസ്. അതിനാല്‍ ട്രോളന്മാരുടെ പോസ്റ്റുകള്‍ നന്ദി പറഞ്ഞ് അദ്ദേഹം സ്വന്തം വാളിലും പോസ്റ്റ് ചെയ്യാറുണ്ട്. അതിന് കൂടുതല്‍ ലൈക്ക് കിട്ടുന്നതിനാല്‍ അജു വര്‍ഗീസ് ഷെയര്‍ ചെയ്യുമെന്ന പ്രതീക്ഷയില്‍ ട്രോള്‍ ഉണ്ടാക്കുന്നവരുമുണ്ട്. ജഗതി ശ്രീകുമാറിന്റെ ഫോട്ടോയ്‌ക്കൊപ്പം അജുവിനെ ട്രോളിയവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞിരിക്കുകയാണ്. ട്രോളേന്‍മാര്‍ക്ക് നന്ദി!!! ഇതിഹാസ നടനോടൊപ്പം ഫോട്ടോയിലെങ്കിലും കൂടെ വെച്ചതില്‍ എന്നും പറഞ്ഞ് അദ്ദേഹം ആ ട്രോള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ബുദ്ധിപരമായ നീക്കം

ബുദ്ധിപരമായ നീക്കം

ട്രോളന്മാരുടെ പണി ഏറ്റെടുക്കുക മാത്രമല്ല ഒരു റിക്വസ്റ്റ് കൂടി അജു നടത്തിയിട്ടുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഞാന്‍ ഫീല്‍ഡ് ഔട്ട് ആയി കഴിയുമ്പോള്‍ ഇത് ഒന്ന് കുത്തിപ്പൊക്കി (ഫേമസ് ആക്കി) എടുക്കണേ? ഒരു മനസുഖത്തിന് വേണ്ടിയാണെന്നും താരം പറഞ്ഞിരിക്കുകയാണ്.

മത്സരമാക്കി എടുത്തു

മത്സരമാക്കി എടുത്തു

ആദ്യം ഒരു തമാശയായി തുടങ്ങിയതാണെങ്കിലും കുത്തിപൊക്കല്‍ ഇപ്പോള്‍ ഒരു മത്സരമായി മാറിയിരിക്കുകയാണ്. സിനിമാ താരങ്ങളെ മാത്രമല്ല രാഷ്ട്രീയക്കാരെയും വിടാതെ പിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനുമടക്കം എല്ലാവര്‍ക്കും പണി കിട്ടിയിട്ടുണ്ട്. ഇവരുടെ കര്‍മ്മ മേഖലയായ രാഷ്ട്രീയത്തെ ബന്ധപ്പെടുത്തിയാണ് പണി വന്നതെന്നുള്ളതും ശ്രദ്ധേയമാണ്.

സണ്ണി ലിയോണും ഉണ്ട്

സണ്ണി ലിയോണും ഉണ്ട്

കേരളത്തില്‍ നിന്നുള്ള നടിമാര്‍ക്കൊന്നും കാര്യമായ പണി കിട്ടിയില്ലെങ്കിലും ഇന്ത്യന്‍ ഹോട്ട് താരം സണ്ണി ലിയോണിനെ ആരാധകര്‍ വിട്ടില്ല. മലയാളികളായ ആരാധകര്‍ സണ്ണിയുടെ നിരവധി ഫോട്ടോസ് ഇതുപോലെ പുറത്തെത്തിച്ചിരുന്നു. ഒന്നും രണ്ടുമൊന്നുമല്ല സണ്ണിയുടെ പഴയ ഒരുപാട് ചിത്രങ്ങളാണ് പൊങ്ങി വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X