അന്യഭാഷാ യുവനടന്മാര്‍ മസിലു പെരുപ്പിച്ച് ഷോ കാണിക്കുമ്പോള്‍ നിവിനും അജു വര്‍ഗീസും വേറെ ലെവലാണ്‌

നായകനും നായകന്റെ കൂട്ടുകാരനുമൊക്കെയായി മലയാള സിനിമയില്‍ ഒരുപാട് കോംബോ ഉണ്ട്. അതില്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് അജു വര്‍ഗീസും നിവിന്‍ പോളിയും. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു.

ഇപ്പോള്‍ മലയാളത്തിലെ തിരക്കുള്ള താരങ്ങളായി മാറിയിരിക്കുകയാണ് ഇരുവരും. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രമാണ് ഇതേ കൂട്ടുകെട്ടില്‍ ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ. ഇതിനിടെ അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രം തരംഗമാവുകയാണ്. നിവിനൊപ്പം മുണ്ടും ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്ന ഫോട്ടോയായിരുന്നു താരം പങ്കുവെച്ചത്. ഇതിന് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

 aju-nivin

അന്യഭാഷാ യുവനടന്മാര്‍ മസിലു പെരുപ്പിച്ച് ഷോ കാണിക്കുമ്പോള്‍ തനി മലയാളിയുടെ ലക്ഷണങ്ങളോടെ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നിവിനും അജുവും പൊളിയാണെന്നാണ് ചില ആരാധകര്‍ പറയുന്നത്. നിവിന്‍ പോളി ആണോ? എന്നാല്‍ അജു വര്‍ഗീസും ഉണ്ടാവും കൂടെ ഉണ്ടാവും 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സിനിമയിലെ ഡയലോഗ് ഓര്‍മ്മ വരുന്നതായി ചിലര്‍ പറയുന്നു.

അതേ സമയം ലവ് ആക്ഷന്‍ ഡ്രാമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയാനാണ് പലരും ആവശ്യപ്പെടുന്നത്. സിനിമയില്‍ നിന്നും ട്രെയിലര്‍ ഇറക്കാത്തതിലുള്ള പരിഭവവും ആരാധകര്‍ പങ്കുവെച്ചിരിക്കുകയാണ്. ഉടന്‍ തന്നെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വരുമെന്ന് അജു അറിയിച്ചിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം അജു വര്‍ഗീസാണ് നിര്‍മ്മിക്കുന്നത്.

Recommended Video

ബോക്‌സോഫീസ് കീഴടക്കാന്‍ നിവിന്‍ പോളി വരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X