'ആ സമയത്തുള്ള വിനീതിനെ എനിക്ക് ഇഷ്ടമല്ല; സെല്‍ഫി എടുത്തതിന് ചൂടായി, ഒരിക്കലും എ.ഡിയാകില്ല'
തിര എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ദിനേഷ്, സായ് കുമാര്‍, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ അഭിനയിച്ചു.
വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. വലിയ ഹിറ്റായ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി അജുവര്‍ഗീസും ഉണ്ടായിരുന്നു. ഷൂട്ട് ദുബായില്‍ ആയതിനാലാണ് അജു വിനീതിന്റെ അസിസ്റ്റന്റ് ആയി വന്നതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന സമയത്ത് താന്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചതെന്ന് പറയുകയാണ് അജു വര്‍ഗീസ്.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ഷൂട്ടുകളുടെ ഭാഗമായി കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യം പറഞ്ഞത്. ആ ഓര്‍മ തന്നെ ഒരു ട്രോമയാണെന്നും ഇനി ഒരിക്കലും എ.ഡി ആയി പോകില്ലെന്നും അജു പറഞ്ഞു. അജുവിന്റെ വാക്കുകള്‍ വലിയ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ അത് എനിക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു. വര്‍ക്ക് ഭയങ്കര ഫാസ്റ്റായിരുന്നു. കാരണം എനിക്ക് അത്ര ഫാസ്റ്റില്‍ വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ല. നടന്മാരാകുമ്പോള്‍ ഒരു ഷോട്ട് കഴിഞ്ഞ് മാറാന്‍ സമയം കിട്ടും. അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ഷൂട്ട് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പണിയായിരുന്നു. ആ സമയത്തുള്ള ഡയറക്ടറെ എനിക്ക് ഇഷ്ടമായിരുന്നില്ല എന്ന് അജു വര്‍ഗീസ് അഭിമുഖത്തില്‍ പറഞ്ഞു.
തന്നോട് ആ പണിക്ക് വരേണ്ട എന്ന് വിനീത് പറഞ്ഞിരുന്നതാണെന്നും അജു വര്‍ഗീസ് പറയുന്നു. ദുബായില്‍ അധികം പോയിട്ടില്ല. ഈ ചിത്രം പ്രൊഡ്യൂസ് ചെയ്തത് നടന്‍ കൂടിയായ നോബിള്‍ ആയിരുന്നു. അപ്പോള്‍ മോണിറ്ററിന്റെ മുന്നില്‍ പോയി ഇരിക്കാം എന്ന പ്രതീക്ഷയിലാണ് എ.ഡി ആയി പോകുന്നത്. ആ ഓര്‍മ തന്നെ ഒരു ട്രോമയാണ്.
എന്നാല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ സെറ്റില്‍ എ.ഡി ആയ അജുവിനെ ക്രൗഡിനെ മാറ്റാന്‍ വേണ്ടി വിടും. ഔട്ട്‌ഡോര്‍ ഷൂട്ട് ചെയ്യുമ്പോള്‍ ധാരാളം മലയാളികള്‍ ഇങ്ങനെ വരും. അവരെ മാറ്റാന്‍ വേണ്ടി അജുവിനെ പറഞ്ഞു വിട്ടപ്പോള്‍ അവര്‍ അജുവിന്റെ കൂടെ സെല്‍ഫി എടുക്കാന്‍ തുടങ്ങി. സെല്‍ഫി എടുത്താല്‍ മാറ്റാം എന്നാണ് അവര്‍ പറഞ്ഞതെന്ന് വിനീത് പറയുന്നു.
അതേസയം വിനീത് നോക്കുമ്പോള്‍ താന്‍ സെല്‍ഫി എടുത്ത് കളിക്കുന്നതാണ് കാണുന്നത്. അതുകൊണ്ട് വിനീത് തന്റെ അടുത്ത് ചൂടായിട്ടുണ്ടെന്ന് അജു വര്‍ഗീസും പറയുന്നു. അന്ന് ഓണ്‍ലൈന്‍ മീഡിയകള്‍ അധികം ഇല്ല. മനോരമ പോലുള്ള മീഡിയകളില്‍ ഈ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആകാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ഷൂട്ടിംഗിന് പോയത്. അതുകൊണ്ട് തന്നെ ഇട്ടേച്ച് പോരാനും പറ്റിയില്ല. രണ്ടാം ദിവസം ഇതില്‍ നിന്ന് പിന്മാറിയാലോ എന്ന് ആലോചിച്ചതാണെന്നും അജു വര്‍ഗീസ് പറയുന്നു.
എ.ഡി ആയ അജു നിവി പോളിയെ ഷോട്ട് റെഡിയായെന്ന് പറഞ്ഞ് വിളിക്കാന്‍ വരുമ്പോള്‍ വരില്ലെന്നും ഞാന്‍ റെഡിയായിട്ട് വരാം എന്നൊക്കെ പറയുമെന്നും വിനീത് പറയുന്നു. അതേസമയം ശ്രീനാഥ് ഭാസിയാണ് നന്നായി സഹകരിച്ചത്. എന്നാല്‍ നിവിന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലെ, എ. ഡി വന്ന് വിളിച്ചാല്‍ വരില്ലെന്നും അജു തമാശ രൂപേണ പറഞ്ഞു. എന്നാലും ഈ ജോലി എടുക്കുന്നവരുടെ അവസ്ഥ മനസിലായെന്നും അജു വര്‍ഗീസ് പറയുന്നു.

ഇനി വിളിച്ചാല്‍ പോവില്ലെന്നും അജു വര്‍ഗീസ് പറയുന്നു. 11-12 മണിയാകും ഷൂട്ട് കഴിയാന്‍. വന്ന് റിപ്പോര്‍ട്ട് എഴുതി കിടന്ന് ഉറങ്ങുമ്പോള്‍ ഒന്നരയാകും. പുലര്‍ച്ചെ 5.30 ഒക്കെ ആവുമ്പോഴേക്കും എ.ഡിമാര്‍ക്കുള്ള ഫസ്റ്റ് വണ്ടി പോകും. അതിന് ഒരു 4.45 ആവുമ്പോള്‍ എഴുന്നേല്‍ക്കണം. ഈ വണ്ടി എങ്ങാനും മിസ് ആയാല്‍ വേറെ ഒരു കാറുണ്ട്. അത് പിടിച്ച് അറിയാത്ത സ്ഥലത്തു കൂടിയൊക്കെ ഓട്ടിയിട്ട് വരണം എന്നും അജു വര്‍ഗീസ് പറഞ്ഞു.
ഞാന്‍ അന്ന് വിനീതിന്റെ മുന്നില്‍ പോയി നില്‍ക്കില്ലായിരുന്നു. ഞാന്‍ അന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നത് ആനന്ദത്തിന്റെ ഒക്കെ ഡയറക്ടറായിരുന്ന ഗണേഷ് രാജിന്റെ അടുത്താണ്. എഡി ടീമുമായി ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു എന്നും എന്നും അജു വര്‍ഗീസ് പറയുന്നു.


Click it and Unblock the Notifications