നിവിന്‍ പോളി ആരാണ്? അങ്കിളാണെന്ന് അജു വര്‍ഗീസ്, കൊച്ച് ആരാധികമാരോട് നാറ്റിക്കല്ലേ എന്ന് നിവിനും

നിവിന്‍ പോളി നായകനായി അഭിനയിച്ച് ഓണത്തിന് തിയറ്ററുകളിലേക്ക് എത്തിയ ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ അജു വര്‍ഗീസ് പുറത്ത് വിട്ടിരിക്കുകയാണ്. ചെന്നൈയില്‍ നിന്നുമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം നടന്നത്. ഇതിനിടെ നിവിനെ കാണാന്‍ ഒരുപാട് ആരാധകരും സെറ്റിലെത്തിയിരുന്നു.

ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

നിവിന്റെ ആരാധികയായ ഒരു കൊച്ചുകുട്ടി കൂട്ടുകാരിയെയും കൂട്ടി നിവിന്‍ പോളിയു എടുത്ത് എത്തിയിരുന്നു. ഓട്ടോഗ്രാഫ് എഴുതി വാങ്ങുന്നതിനിടെ കൂട്ടുകാരി ഇതാരാണെന്ന് ചോദിക്കുകയാണ്. ഇത് ഹീറോ ആണെന്ന് പറഞ്ഞ് കൂട്ടുകാരിയ്ക്ക് മനസിലാക്കി. ഇതൊക്കെ കേട്ട് നിന്ന നിവിന്‍ പോളി 'ഞാന്‍ ആരാണെന്ന്' കുട്ടി ചോദിച്ചതിനെ കുറിച്ച് ചിരിയോട് കൂടി പറഞ്ഞിരിക്കുകയാണ്. പൊയ്‌ക്കോ മക്കളെ നാറ്റിക്കല്ലേ എന്നും താരം പറയുന്നുണ്ട്.

 nivin-pauly

വീഡിയോ എടുത്ത് കൊണ്ടിരുന്ന അജു വര്‍ഗീസ് നിവിന്‍ അങ്കിള്‍ എന്ന് പറഞ്ഞ് കൊടുക്കുന്നുണ്ട്. മറ്റുള്ളവരെല്ലാം നിവിന്റെ പ്രതികരണം കണ്ട് കളിയാക്കി ചിരിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു അജു വര്‍ഗീസ് രസകരമായ ഇക്കാര്യം പുറത്ത് വിട്ടത്. നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിവിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

Recommended Video

ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തിനെ കണ്ട് കെട്ടിപ്പിടിച്ച് നിവിന്‍ പോളി

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി നായകനായി അഭിനയിക്കുമ്പോള്‍ നയന്‍താരയായിരുന്നു നായിക. ഫന്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാര്‍ ലിറ്റില്‍ കമ്മ്യൂണിക്കേഷന്‍സിന്റെയും ബാനറില്‍ അജു വര്‍ഗീസും വൈശാഖ് സുബ്രമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X