അമ്മയുടെ മീറ്റിംഗില്‍ മോഹന്‍ലാല്‍ വരച്ച ചിത്രം ഇതായിരുന്നോ? ചിത്രങ്ങള്‍ പുറത്ത് വിട്ട് അജു വര്‍ഗീസ്
കഴിഞ്ഞ വര്‍ഷം നടന്ന അമ്മയുടെ മീറ്റിംഗില്‍ നിന്നുമുള്ള നടന്‍ മോഹന്‍ലാലിന്റെ ഒരു ചിത്രം വൈറലായിരുന്നു. മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ പേപ്പറില്‍ എന്തോ വരച്ച് കൊണ്ടിരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഇതെന്താണെന്ന് ചോദിച്ച് ട്രോളന്മാര്‍ ഏറ്റവുമധികം ഏറ്റെടുത്ത ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ആ ചിത്രങ്ങളെന്ന് സൂചന നല്‍കി കൊണ്ട് അജു വര്‍ഗീസ് എത്തിയിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ മോഹന്‍ലാല്‍ വരച്ച മൂന്ന് ചിത്രങ്ങളാണ് അജു പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു അജു ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഇതിന് പശ്ചാതലത്തില്‍ മോഹന്‍ലാലിനെയും കാണാം. അമൂല്യമായ സമ്മാനം, സ്‌നേഹത്തിന്റെ കൈയൊപ്പ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും അജു കൊടുത്തിട്ടുണ്ട്. ലെറ്റര്‍ പാഡില്‍ പേന കൊണ്ട് വരച്ചിരിക്കുന്ന ചിത്രങ്ങളില്‍ അജുവിന് സ്‌നേഹത്തോടെ മോഹന്‍ലാല്‍ എന്നെഴുതിയിരിക്കുന്നതും കാണാം.

മോഹന്‍ലാലിന് ശില്‍പ്പങ്ങളോടും പെയിന്റിംഗളോടും താല്‍പര്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഇത്രയും മനോഹരമായി താരം വരയ്ക്കുമോ എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. പലരും ലാലേട്ടന്‍ ഇത്രയും നന്നായി വരയ്ക്കുമോ എന്നും ചോദിച്ച് കമന്റുകളുമായി എത്തിയിരിക്കുകയാണ്. ആ ചിത്രങ്ങളിലൊന്നിലുള്ള ഡൂഡിലിന്റെ അര്‍ത്ഥം എന്താണെന്നും പലരും ചോദിച്ചിരുന്നു. ലൂസിഫറില്‍ സൂചിപ്പിക്കുന്ന ഇല്ലുമിനാറ്റിയുമായി ഡൂഡിലിന് സാമ്യമുണ്ടെന്നാണ് ചിലരുടെ കണ്ടുപിടുത്തം.
അതേ സമയം അമ്മയുടെ മീറ്റിംഗില്‍ മോഹന്‍ലാല്‍ വരച്ച് കൊണ്ടിരുന്ന ചിത്രം ഇതല്ലേ എന്ന് ചോദിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഏറെ കാലമായി ആരാധകരടക്കം കാണാന്‍ കാത്തിരുന്നതാണ് അന്ന് ലാലേട്ടന്‍ എന്താണ് വരച്ച് കൊണ്ടിരുന്നതെന്ന്. അതേ കുറിച്ച് കൂടുതല്‍ വ്യക്തതയില്ലെങ്കിലും മോഹന്‍ലാല്‍ നന്നായി ചിത്രം വരയ്ക്കുമെന്ന കാര്യം പുറത്ത് വന്നിരിക്കുകയാണ്.


Click it and Unblock the Notifications











