കൊച്ചുണ്ണിയും പക്കിയും ചേര്‍ന്ന് തകര്‍ക്കും! ധ്യാനും വിനീതും അടി തുടങ്ങി, എങ്ങും ട്രോള്‍ പൂരം

നടന്‍ അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ മുതല്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്ന സിനിമ തിയറ്ററുകളില്‍ നിന്നും ബോക്‌സോഫീസിലും മോശമില്ലാത്ത അഭിപ്രായങ്ങളാണ് നേടിയിരിക്കുന്നത്. റിലീസ് ദിവസം തന്നെ വമ്പന്‍ തിരക്ക് അനുഭവപ്പെടുന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അജുവാണ്.

ലവ് ആക്ഷന്‍ ഡ്രാമ മാത്രമല്ല തൊട്ടടുത്ത ദിവസം റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും അജു അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം നടക്കുന്ന പ്രധാനപ്പെട്ടൊരു കഥാപാത്രം അജുവാണ്. ഇക്കൊല്ലത്തെ ഓണം റിലീസുകളെല്ലാം തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയതോടെ ട്രോളന്മാരും സജീവമായി രംഗത്തുണ്ട്. തന്റെ രണ്ട് സിനിമകളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് അജു.

ട്രോളുമായി അജു

ലാഡിനും ഇട്ടിമാണിയ്ക്കും ഗംഭീര റെസ്പോണ്‍സ് ആണ്. ഇതോടെ ഓണം ബോക്സോഫീസ് മോഹന്‍ലാലും നിവിന്‍ പോളിയും ഏറ്റെടുത്തെന്നാണ് ഒരു ട്രോളില്‍ പറഞ്ഞിരിക്കുന്നത്. രസകരമായ കാര്യം കഴിഞ്ഞ വര്‍ഷം മോഹന്‍ലാലും നിവിന്‍ പോളിയും കായംകുളം കൊച്ചുണ്ണിയിലൂടെ ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം നേടിയിരുന്നു എന്നതാണ്.

ട്രോളുമായി അജു

ഇന്ന് ഇത്തിക്കര പക്കിയും കൊച്ചുണ്ണിയും തമ്മിലുള്ള നേര്‍ക്ക് നേര്‍ മത്സരമാണ്. ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ഈ ഓണം ഞാനിങ്ങ് എടുക്കുവാ എന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അജു പറഞ്ഞിരിക്കുകയാണ്.

ട്രോളുമായി അജു

ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. അച്ഛന്‍ ശ്രീനിവാസനും സഹോദരന്‍ വിനീത് ശ്രീനിവാസനും ഇതിനകം സിനിമ സംവിധാനം ചെയ്തും തിരക്കഥ ഒരുക്കിയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലവ് ആക്ഷന്‍ ഡ്രാമയിലൂടെ ധ്യാനും വിജയത്തിലേക്ക് എത്തി. ആദ്യദിവസങ്ങളില്‍ നല്ല അഭിപ്രായം വന്നതോടെ ശ്രീനിവാസന്റെ കുടുംബത്തിലെ ചില രംഗം ട്രോളന്മാരും ഊഹിച്ചെടുത്തു.

ട്രോളുമായി അജു

രസകരമായ മറ്റൊരു ട്രോളില്‍ ധ്യാന്‍ ശ്രീനിവാസനും കുടുംബവുമാണുള്ളത്. സന്ദേശം എന്ന സിനിമയിലെ രംഗം കോര്‍ത്തിണക്കിയാണ് ഈ ട്രോള്‍ ഒരുക്കിയിരിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് എല്ലായിടത്ത് നിന്നും നല്ല അഭിപ്രായമാണെന്ന് ധ്യാന്‍ പറയുമ്പോള്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ അമ്പത് കോടി ക്ലബ്ബിലെത്തിയ കാര്യമാണ് വിനീത് ശ്രീനിവാസന് പറയാനുള്ളത്. മക്കള് രണ്ട് പേരും ബോക്സോഫീസിനെ തകര്‍ക്കുന്ന സിനിമകളിറക്കി അതിന്റെ പേരില്‍ ചര്‍ച്ച നടത്തുന്നത് കണ്ട് നില്‍ക്കുകയാണ് ശ്രീനിവാസന്‍. ഇതും അജു ഷെയര്‍ ചെയ്തിരിക്കുകയാണ്.

 ട്രോളുമായി അജു

അജു വര്‍ഗീസ് ആദ്യമായി നിര്‍മാണത്തിലേക്ക് എത്തിയ സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. ഫന്റാസ്റ്റിക് ഫിലിംസ് എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അജു വര്‍ഗീസിനൊപ്പം വിശാഖ് പി സുബ്രഹ്മണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ചത്. തന്റെ കരിയറിലെ മറ്റൊരു ചുവടുമാറ്റത്തെ വലിയ പ്രതീക്ഷയോടെയായിരുന്നു താരം നോക്കി കണ്ടിരുന്നത്. അത് നൂറ് ശതമാനം വിജയത്തിലേക്ക് എത്തുകയാണെന്നാണ് ആദ്യദിനം മുതല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

  ട്രോളുമായി അജു

ഇതിനിടെ ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ വേണ്ടി ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നതായി അജു ചൂണ്ടി കാണിച്ചിരുന്നു. ബുക്ക് മൈ ഷോ യില്‍ ഒരേ റിവ്യൂ മൂന്ന് ആളുകളുടെ പേരില്‍ അപ്ലേഡ് ചെയ്തിരിക്കുന്നത് സ്‌ക്രീന്‍ ഷോട്ട് അടക്കം അജു പുറത്ത് വിട്ടിരുന്നു. എന്നിരുന്നാലും സിനിമയെ സ്‌നേഹിക്കുന്നവര്‍ ലവ് ആക്ഷന്‍ ഡ്രാമ ഏറ്റെടുത്തിരിക്കുകയാണ്. നിവിന്‍ പോളി വീണ്ടും കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനായി എത്തിയെന്നാണ് പൊതുവേയുള്ള കമന്റ്.

 ട്രോളുമായി അജു

ചിത്രത്തില്‍ നായികയായിട്ടെത്തുന്നത് നയന്‍താരയാണ്. മലയാളത്തിലേക്ക് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍സ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നയന്‍സിന്റെ പ്രകടനം കാണാന്‍ ആണ് ഒരു വിഭാഗം പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ലെന്നും പ്രതീക്ഷിച്ചതിലും മികവുറ്റ പ്രകടനമാണ് കാഴ്ച വെച്ചതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. സെപ്തംബര്‍ പതിമൂന്നിനോ മറ്റോ വിദേശത്തേക്ക് കൂടി ചിത്രം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X