അജു വര്‍ഗീസും ഒരു സൈക്കോ ആണോ? ട്രോളന്മാരെ വെല്ലുവിളിച്ച് ഒടുവില്‍ ആ സത്യം താരം വെളിപ്പെടുത്തി!
ട്രോളന്മാര്‍ മലയാള സിനിമയിലും ഉണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. രമേഷ് പിഷാരടിയും അജു വര്‍ഗീസുമടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ തരംഗമാവാറുണ്ട്. തന്നെ ട്രോളാന്‍ മറ്റാരുടെയും സഹായം വേണ്ടെന്ന് പറഞ്ഞ് സ്വയം ട്രോളുന്ന ആളാണ് അജു വര്‍ഗീസ്. താരത്തിന്റെ പല പോസ്റ്റുകളും തരംഗമാവറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ട്രോള്‍ ഷെയര്‍ ചെയ്ത് താരമെത്തിയിരിക്കകുയാണ്.
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ ഏറ്റവുമധികം ചിരിപ്പിച്ച രംഗമായിരുന്നു ട്രോളിന് ആസ്പദം. വിനീത് ശ്രീനിവാസനും സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനും സംസാരിച്ച് കൊണ്ടിരിക്കുന്നു. ഇത് കേട്ട് പുതിയ പടത്തിനെ കുറിച്ചാണോ പറഞ്ഞോണ്ട് ഇരുന്നതെന്ന് ചോദിച്ച് അജു കയറി വരുന്നു. ഒന്നുമില്ല, ഞങ്ങള് ചുമ്മാ സംസാരിച്ചതാണെന്ന് വിനീതും ധ്യാനും പറയുന്നുണ്ട്. എന്നാല്‍ കഥ പറ എന്ന് പറഞ്ഞ് പിന്നാലെ കൂടുന്ന അജുവിനെയാണ് ട്രോളില്‍ കാണിച്ചിരിക്കുന്നത്.

രസകരമായ കാര്യം 'എവിടെയും അളിയാ എന്ന് വിളിച്ചു വലിഞ്ഞു കേറി ചെല്ലുന്നവന്‍' എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ട്രോള്‍ പങ്കുവെച്ചിരിക്കുന്നു എന്നുള്ളതാണ്. വിനയ് ഫോര്‍ട്ട്, ലെന, രചന നാരായണന്‍കുട്ടി, തുടങ്ങി നിരവധി താരങ്ങളാണ് അജുവിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അജു വര്‍ഗീസ് ഇല്ലാതെ വിനീത് ശ്രീനിവാസന് ഒരു സിനിമ ഉണ്ടാവുമോ തുടങ്ങി ആരാധകരുടെ വക കമന്റുകളുടെ ബഹളമാണ്.
വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗീസ് വെള്ളിത്തിരയിലെത്തുന്നത്. ശേഷം വിനീതിന്റെ സിനിമകളില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച് അജു ശ്രദ്ധേയനായി. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന സിനിമയിലും മറ്റുമായി അഭിനയിക്കുകയാണ് അജു. മലയാളക്കര വലിയ പ്രതീക്ഷ നല്‍കുന്ന കൂട്ടുകെട്ടാണ് ഇവരുടേത്.


Click it and Unblock the Notifications