കളക്ഷന്‍ എത്രയാണെന്ന് പറയൂല്ല, വാശി പിടിച്ച് അജു വര്‍ഗീസ്! വൈകാതെ അജുവിനെ ട്രോളന്മാരുടെ രാജാവാക്കും
രു കാലത്ത് ട്രോളന്മാരുടെ പൊങ്കാല പേടിച്ചിരുന്നവരാണ് താരങ്ങളെല്ലാവരും തന്നെ. എന്നാലിപ്പോള്‍ ട്രോളന്മാരക്കാള്‍ ട്രോളന്മാരായി മാറിയിരിക്കുകയാണ് പല താരങ്ങളും. ഇക്കാര്യത്തില്‍ അജു വര്‍ഗീസാണ് മുന്‍പന്തിയിലുള്ളത്. തന്നെ ട്രോളാന്‍ മറ്റാരുടെയും സഹായം വേണ്ടെന്നാണ് അജു പറയുന്നത്.
സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വരുന്ന ട്രോളുകള്‍ സ്വന്തം പേജിലൂടെ ഷെയര്‍ ചെയ്യാന്‍ താരത്തിന് ഒരു മടിയുമില്ല. ഇപ്പോള്‍ നിര്‍മാതാവ് ആയതിന്റെ സന്തോഷത്തിലാണ് അജു വര്‍ഗീസ്. നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയാണ് അജു വര്‍ഗീസ് നിര്‍മ്മിച്ചത്.

ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നല്ല തുടക്കം ലഭിച്ചതോടെ ബോക്‌സോഫീസിലും സാമ്പത്തിക വരുമാനം ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേ സമയം കളക്ഷനെ കുറിച്ച് അറിയാന്‍ വേണ്ടി ആരാധകര്‍ മുറവിളി കൂട്ടുകയാണിപ്പോള്‍.
ഓണം സ്‌പെഷ്യല്‍ നെക്ലൈസുകള്‍! 'അറിയാം ഓണത്തിനെത്തിയ പുതിയ നെക്ലൈസ് ട്രെന്‍ഡുകള്‍
അജുവിന്റെ പോസ്റ്റിന് താഴെ പലരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ഷന്‍ ഞാന്‍ പറയില്ലെന്ന തീരുമാനത്തിലാണ് താരം. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നെങ്കിലുും ഇപ്പോളൊരു ട്രോളാണ് താരം പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











