twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്പന്റെ നിര്‍ബന്ധത്തിനു വഴങ്ങി കല്യാണം! മേരിയെയും കുടുംബത്തെയും പരിചയപ്പെടുത്തി അജു വര്‍ഗീസ്

    |

    അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് സാജന്‍ ബേക്കറി. അജുവിനെപ്പം അരുണ്‍ ചന്തുവും ചേര്‍ന്ന് തിരക്കഥ ഒരുക്കി അരുണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് പ്രധാനമായും റാന്നിയിലായിരുന്നു. റാന്നിയില്‍ തമാസിച്ച സമയത്തെ അനുഭവത്തെ കുറിച്ച് അജു അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കഥ പറഞ്ഞെത്തിയിരിക്കുകയാണ് താരം.

    'സാജന്‍, പുന്നമൂട്ടില്‍ ശമേല്‍ മാപ്പിളേടെ ഒരേ ഒരു സന്തതി. തന്റെ അപ്പന്‍ സാജന്റെ പേരില്‍ റാന്നിയില്‍ പണ്ട് 62ല്‍ ഒരു ബേക്കറി തുടങ്ങീട്ടും സാജന്റെ മനസും ശരീരവും അവിടെയൊന്നുമല്ലാരുന്നു. പല നാട്ടില്‍, പല കച്ചവടത്തിന്റെ പുറകെ പോയ സാജന്‍ പക്ഷെ ഒരിടത്തും വേരുറച്ചില്ല. എല്ലാ വട്ടവും നാട്ടിലേക്കു തിരിച്ചു വന്നപ്പോള്‍ മിച്ചം വന്നത് ജീവിതാനുഭവം മാത്രം.

    aju-varghese-photos

    ഒടുക്കം അപ്പന്റെ നിര്‍ബന്ധത്തിനു വഴങ്ങി കല്യാണം. മേരി. ഉറവപൊട്ടി പലവഴിക്ക് ഒഴുകിയ കാട്ടുനീരിനെക്കാളും ചിതറിയ സാജന്റെ മനസ്സിനെ, ചിന്തകളെ, ഒരേ ഗതിയിലേക്ക് കൊണ്ടുപോയവളാരുന്നു മേരി. സാജന്‍ മനസിലാക്കാന്‍ ശ്രമിച്ച ഒരേ ഒരു വ്യക്തി എന്നു വേണമെങ്കിലും പറയാം. എന്നിരുന്നാലും സാജനു മേരിയെ നല്ല പേടിയാരുന്നു. ചിലപ്പോ അതു കൊണ്ടാരിക്കും പിന്നെപ്പോളോ അയാള്‍ നന്നായതും.

    അപ്പന്റെ സൗന്ദര്യവും (ശരിക്കും) അമ്മേടെ ഐശ്വര്യവും കിട്ടിയത് മൂത്തവള്‍ ബെറ്റ്‌സിക്കാണ്, രണ്ടാമത്തവന്‍ ബോബിന്‍, മേരിടെ വയറ്റില്‍ വളരുമ്പോള്‍ സാജനും മേരിയും നല്ല തല്ലുപിടിത്തം ഉണ്ടായിരുന്നത് കൊണ്ടാണെന്നു തോന്നുന്നു ബോബിന്‍ ലുക്കിലും സ്വഭാവത്തിലും ഇച്ചിരി മൂശേട്ട ആരുന്നു. സാജനെ പോലെ.. 90-കളിലെ ഒരു ഫോട്ടോ ആണിത്. സാജന്റെ ഫാമിലി ആല്‍ബത്തില്‍ നിന്നും'.

    English summary
    Aju Varghese Talks About His Movie Sajan Bakery
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X