ലവ് ആക്ഷന്‍ ഡ്രാമയെ തകര്‍ക്കാനുള്ള ശ്രമമാണ്! ഫേക്ക് ഐഡി വെളിപ്പെടുത്തി അജു വര്‍ഗീസ്, പോസ്റ്റ് വൈറല്‍

താരപുത്രന്‍ ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത കന്നിച്ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി നായകനായിട്ടെത്തിയ സിനിമ ഈ വര്‍ഷത്തെ ഓണം റിലീസുകളില്‍ ആദ്യം തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ്. യുവതാരനിര അണിനിരന്ന സിനിമ നടന്‍ അജു വര്‍ഗീസ് ആയിരുന്നു നിര്‍മ്മിച്ചത്. റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ലവ് ആക്ഷന്‍ ഡ്രാമയെ കുറിച്ചുള്ള കാര്യങ്ങള്‍ അജു ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

ആദ്യമായി നിര്‍മാതാവിന്റെ കുപ്പായത്തില്‍ എത്തുന്നതിനാല്‍ അജുവും ത്രില്ലിലായിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമായിരുന്നു വന്നത്. എന്നാല്‍ സിനിമയെ തകര്‍ക്കുന്ന തരത്തില്‍ ചിലയിടത്ത് പ്രചരണങ്ങള്‍ ഉണ്ടാവുകയാണെന്ന് അജു തന്നെ ചൂണ്ടി കാണിച്ചിരിക്കുകയാണ്. ചില സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത് വിട്ട് കൊണ്ടായിരുന്നു അജു ഇക്കാര്യം പ്രേക്ഷകരോട് പറഞ്ഞത്.

ലവ് ആക്ഷന്‍ ഡ്രാമ

ലവ് ആക്ഷന്‍ ഡ്രാമയെ തകര്‍ക്കാന്‍ ചിലര്‍ മനപൂര്‍വ്വം ശ്രമിക്കുന്നതായി ആരോപിച്ച് കൊണ്ടാണ് അജു വര്‍ഗീസ് എത്തിയിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ മൂന്ന് പേര്‍ എഴുതിയിരിക്കുന്ന റിവ്യൂ ആണ് അജു വര്‍ഗീസ് സ്‌ക്രീന്‍ ഷോര്‍ട്ട് ആയി പങ്കുവെച്ചിരിക്കുന്നത്. മൂന്ന് പേര്‍ പങ്കുവെച്ചിരിക്കുന്ന റിവ്യൂ ഒന്ന് തന്നെയാണ്. മൂവരും 30 ശതമാനമാണ് റേറ്റിംഗ് നല്‍കിയിരിക്കുന്നത്. വേറെ വേറെ ഐഡി ആണെങ്കിലും ഓരോ വാക്കും ഫോട്ടോസ്റ്റാറ്റ്, ഒരമ്മ പെറ്റ മക്കളെ പോലെയാണെന്ന് അജു വര്‍ഗീസ് പറയുന്നത്.

ലവ് ആക്ഷന്‍ ഡ്രാമ

ഇതോടെ സിനിമയെ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്ന സൂചന പുറത്ത് വന്നു. കൊള്ളാം മക്കളെ കൊള്ളാം. സാരമില്ല പഴശ്ശിയുടെ യുദ്ധം കമ്പനി കാണാന്‍ ഇരിക്കുന്നതെ ഉള്ളു... എന്നാണ് അജു പറയുന്നത്. അജുവിന്റെ പോസ്റ്റ് അതിവേഗം വൈറലായി മാറുകയും ചെയ്തു. അതേ സമയം തിയറ്ററുകളില്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കിയ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ആദ്യ ദിവസങ്ങളില്‍ ബോക്‌സോഫീസിലും നല്ല തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

ലവ് ആക്ഷന്‍ ഡ്രാമ

ശ്രീനിവാസന്റെ എക്കാലത്തെയും ഹിറ്റ് സിനിമ വടക്കുനോക്കി യന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിച്ച സിനിമയാണിത്. നിവിന്‍ പോളി നായകനായിട്ടെത്തുമ്പോള്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. അജു വര്‍ഗീസ്, ദുര്‍ഗ കൃഷ്ണ, വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, എന്നിവരൊക്കെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ലവ് ആക്ഷന്‍ ഡ്രാമ

ഫന്റാസ്റ്റിക് ഫിലിംസ് എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അജു വര്‍ഗീസിനൊപ്പം വിശാഖ് പി സുബ്രഹ്മണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ചത്. തന്റെ നിര്‍മാണത്തില്‍ വരുന്ന സിനിമ ആയതിനാല്‍ അജു വര്‍ഗീസും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. റോമാന്റിക് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം സെപ്തംബര്‍ അഞ്ചിനാണ് കേരളത്തില്‍ റിലീസിനെത്തിയത്. ഇനി സെപ്തംബര്‍ പതിമൂന്നിന് വിദേശത്തേക്ക് കൂടി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

Recommended Video

ലവ് ആക്ഷൻ ഡ്രാമ കാണേണ്ട സിനിമയോ? പ്രേക്ഷക പ്രതികരണം ഇങ്ങനെ | FilmiBeat Malayalam
 ലവ് ആക്ഷന്‍ ഡ്രാമ

അടുത്ത കാലത്തായി ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നിവിന്‍ പോളിയുടെ വ്യത്യസ്തമായ അവതരണമാണി സിനിമയിലുള്ളത്. ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിനും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X