ഇപ്പോഴും അവസരം ചോദിച്ച് നടക്കുന്നു! മരക്കാരിലെ അവസരം തനിക്ക് നഷ്ടപ്പെട്ടതിനെ കുറിച്ച് അജു വര്‍ഗീസ്

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ വെള്ളിത്തിരയിലെത്തിയ അജു വര്‍ഗീസ് ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര താരമാണ്. അഭിനയത്തിനൊപ്പം സിനിമാ നിര്‍മാണം കൂടി അജു ചെയ്യാറുണ്ട്. നിലവില്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ് അജു. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന പല വേഷങ്ങളും സംവിധായകന്മാരോട് ചോദിച്ച് വാങ്ങുന്നതാണെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലായിരുന്നു അജു മനസ് തുറന്നത്. ഞാന്‍ ആദ്യമായി അഭിനയിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ശേഷം ജോഷി, പ്രിയദര്‍ശന്‍, എന്നിങ്ങനെയുള്ള പല സംവിധായകന്മാരോടും റോള്‍ ചോദിച്ച് വാങ്ങിയതാണ്. നിവിന്‍ പോളിയുടെ കല്യാണം ക്ഷണിക്കാന്‍ പോയപ്പോഴായിരുന്നു ജോഷിയോട് ചാന്‍സ് ചോദിച്ചത്.

 aju-varghese

അപ്പോഴാണ് അദ്ദേഹത്തിന്റെ അടുത്ത സിനിമയില്‍ നിങ്ങളെ അഭിനയിപ്പിക്കാന്‍ പ്ലാന്‍ ഇടുന്ന കാര്യം അറിയുന്നത്. അങ്ങനെ അവസരം ചോദിച്ചത് കൊണ്ടാണ് മോഹന്‍ലാലിന്റെ 'ഒപ്പ'ത്തില്‍ അഭിനയിക്കാന്‍ അവസരം തന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാരിലേക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ എന്റെ ഡേറ്റ് ക്ലാഷ് വന്നതിനാലാണ് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാതെ പോയത്. ഇപ്പോഴും റോഷന്‍ ആന്‍ഡ്രൂസ്, അന്‍വര്‍ റഷീദ് എന്നിവരുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കുകയാണെന്നും അജു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X