സ്വയം ട്രോളിയ അജു വര്‍ഗീസിന് പൊങ്കാല! കറുത്ത് പൊക്കം കുറഞ്ഞ മക്കാച്ചിയായ കുളിസീന്‍ കുട്ടപ്പന്‍!
നിവിന്‍ പോളി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് മൂവിയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് 2016 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു ബേബി ചേച്ചിയും മേരി ചേച്ചിയും. ഇരുവരുടെയും പോലീസ് സ്‌റ്റേഷനിലെ രംഗം പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു.
രാവിലെ ഭര്‍ത്താവും മക്കളും ജോലിയ്ക്ക് പോയി കഴിയുമ്പോള്‍ കനകാംബരന്‍ എന്നൊരാള്‍ വീടിന് മുന്നില്‍ നിന്ന് കുളിക്കുന്നു എന്ന് പരാതി പറയാന്‍ പോലീസ് സ്‌റ്റേഷനില്‍ വന്നതാണ് ഇരുവരും. കറുത്ത് പൊക്കംകുറഞ്ഞ മക്കാച്ചിയെപ്പോലെ ഇരിക്കുന്നവനായിരുന്നു അന്ന് മേരി ചേച്ചിയെ കുളി സീന്‍ കാണിച്ചിരുന്നത്. അതാരണെന്ന് സിനിമയില്‍ കാണിച്ചില്ലെങ്കിലും ഒരാള്‍ കണ്ടുപിടിച്ചിരിക്കുകയാണ്.

ബേബി ചേച്ചിയും മേരി ചേച്ചിയ്ക്കുമൊപ്പം നില്‍ക്കുന്ന നടന്‍ അജു വര്‍ഗീസിന്റെ ഫോട്ടോ പുറത്ത് വന്നതോടെ ട്രോളന്മാരാണ് ആ കുളിക്കാരനെ കണ്ടുപിടിച്ചത്. ആ ട്രോള്‍ അജു സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. സ്വയം ട്രോളിയ അജുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി ഒരുപാട് പേരാണ് എത്തിയിരിക്കുന്നത്.
കറുത്ത് പൊക്കംകുറഞ്ഞ മക്കാച്ചിയെപ്പോലെ ഇരിക്കുന്നവനല്ല ആ പഴയ കുളിസീന്‍ കുട്ടപ്പന്‍. ഇന്ന് ജയിലില്‍ പോയി തടിച്ച് കൊഴുത്ത് പുറത്തിറങ്ങിയ വെളുത്ത അല്‍കുട്ടപ്പന്‍. ആണ് എന്നിങ്ങനെ ആരാധകരും ട്രോളന്മാരും ചേര്‍ന്ന് അജുവിന്റെ പോസ്റ്റ് പൊങ്കാലയാക്കി മാറ്റിയിരിക്കുകയാണ്.


Click it and Unblock the Notifications











